Image

പ്രണയ വിവാഹം: നവദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിച്ചു, പോലീസ് കേസെടുത്തു

Published on 25 January, 2021
പ്രണയ വിവാഹം: നവദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിച്ചു, പോലീസ് കേസെടുത്തു
മാവേലിക്കര: പ്രണയിച്ചു വിവാഹിതരായ നവദമ്പതികള്‍ ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചു പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി. പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി ഭര്‍ത്താവിനൊപ്പം അയച്ചു.

തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം. പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്‌നേഹയും കഴിഞ്ഞ 13നു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു.

സ്‌നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്‌നേഹയുടെ പിതാവ് ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞു.  തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്‌നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.

മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്‌നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തതായി സിഐ ബി.വിനോദ് കുമാര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിരോധമാണു ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Join WhatsApp News
josecheripuram 2021-01-25 14:12:47
People talk about equality, Treat every one as your brothers& sisters and when it come for doing what they preach, they easily forget what they preach. Why don't let the relatives let them live? Prestigious killing is not the answer, if you really love your Children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക