പൂർണ്ണ ഗർഭിണിയുൾപ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ
AMERICA
26-Jan-2021
പി.പി.ചെറിയാൻ
AMERICA
26-Jan-2021
പി.പി.ചെറിയാൻ

ഇന്ത്യാനാ പോലീസ് : ഗർഭസ്ഥ ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ 6 അംഗങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിൽ 17 വയസ്സുകാരനെ ഇന്ത്യാന പോലീസ് ജനുവരി 25 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.
ഒരു പതിറ്റാണ്ടിനുള്ളിൽ നടക്കുന്ന അതിക്രൂരമായ കൂട്ടക്കൊലപാതകമാണിതെന്ന് ഇന്ത്യാന പോലീസ് മെട്രൊപ്പൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വെടി വെക്കുന്നതിന് യുവാവിനെ പ്രേരിപ്പിച്ചത്തെന്നു വ്യക്തമല്ല.
ഞായറാഴ്ച രാവിലെയാണ് ഇന്ത്യാന പോലീസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാല് മണിയോടെ വീട്ടിൽ നിന്നും വെടിയുടെ ശബ്ദം കേട്ടുമെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേരെ വീടിനകത്തും ഒരു യുവാവിനെ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അകത്തു കിടന്നിരുന്ന ഗർഭിണിയുൾപ്പെടെ 5 പേർ ഇതിനകം മരിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്കു മാറ്റി.. ഇയാൾ ഗുരുതരാവസ്ഥ തരണം ചെയതിട്ടുണ്ട്.
കെസ്സി ചൈൽഡസ് (42), റെയ്മോണ്ട് ചൈൽഡസ് (42) എലെയ്ജ ചൈൽഡ സ് (18) റീത്ത ചൈൽഡസ് (13), പൂർണ്ണ ഗർഭിണിയായ കെയ്റ ഹോക്കിൻസ് (19) എന്നിവരാണ് കൊല്ലപ്പട്ടത്. ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടു.
പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീട് 17 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത യുവാവിനെ ജനുവരി 25 തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അറസ്റ്റ് ചെയ്തതായി പോലീസ് , ചീഫ് റാണ്ടൽ ടെയ്ലർ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പ്രതിക്കെതിരെ , പ്രായപൂർത്തിയായവർക്കെതിരെയുള്ള മർഡർ ചാർജ് വേണമോ എന്ന് പരിശോധിച്ചു വരികയാണെന്ന് ചീഫ് പറഞ്ഞു.




Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments