Image

വിദേശ രാജ്യങ്ങൾക്കു യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ബൈഡൻ

പി.പി.ചെറിയാൻ Published on 26 January, 2021
വിദേശ രാജ്യങ്ങൾക്കു യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ബൈഡൻ
വാഷിംഗ്ടൺസിസി :- അമേരിക്കൻ പൗരന്മാരല്ലാത്ത സൗത്ത് ആഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധന ഏർപ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ജനുവരി 25 തിങ്കളാഴ്ച പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു.
യൂറോപ്പ്, യു.കെ, ബ്രസ്സിൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുന്നതാണെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് 19 -നേക്കാൾ മാരകമായ വൈറസ്സ് ഈ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ട്രമ്പ് അധികാരം ഒഴിയുന്നതിനു മുമ്പ് ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ട്രമ്പിന്റെ ഈ ഉത്തരവ് അടിയന്തിരമായി എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ജനുവരി 26 മുതൽ ഉത്തരവ് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കയിലേക്കു പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധന (നെഗറ്റീവ് ) റിപ്പോർട്ട് കൈവശം വെക്കണമെന്നുള്ള ഉത്തരവും 26 മുതൽ നിലവിൽ വരികയാണ്.
അമേരിക്കൻ വിമാനക്കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കുകൾ നീക്കണമെന്ന് ട്രമ്പിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ട്രമ്പ് യാത്രാ നിരോധനം എടുത്തു മാറ്റി ഉത്തരവിറക്കിയത്.
കോവിഡ് 19 -നേക്കാൾ മാരകമായ വൈറസ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുള്ളത് ബൈഡൻ ഭരണകൂടത്തിന്റെ തലവേദന വർദ്ധിപ്പിച്ചിരിക്കയാണ്.
വിദേശ രാജ്യങ്ങൾക്കു യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ബൈഡൻവിദേശ രാജ്യങ്ങൾക്കു യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ബൈഡൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക