Image

ചെ​ങ്കോട്ടയില്‍ ഉയര്‍ത്തേണ്ടിയിരുന്നത് ത്രിവര്‍ണ്ണ പതാക ; കര്‍ഷകരുടെ പതാക പാറിയതില്‍ അപലപിച്ച്‌ ശശി തരൂര്‍

Published on 26 January, 2021
ചെ​ങ്കോട്ടയില്‍ ഉയര്‍ത്തേണ്ടിയിരുന്നത് ത്രിവര്‍ണ്ണ പതാക ; കര്‍ഷകരുടെ പതാക പാറിയതില്‍ അപലപിച്ച്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ചെ​ങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ്​ തരൂര്‍ വിശേഷിപ്പിച്ചത്​. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍ പറഞ്ഞു.


തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നെങ്കിലും ചെ​ങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂര്‍ പറഞ്ഞു.’സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കര്‍ഷകന്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണ് . അക്രമം ഒന്നിനും പരിഹാരമാവില്ല.’ ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങള്‍ പരി​ഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്​തമാക്കി.


ഡല്‍ഹിയില്‍ നിന്നാരംഭിച്ച്‌ കര്‍ഷകര്‍​ തുടങ്ങിയ ട്രാക്​ടര്‍ പരേഡ്​ ചെ​ങ്കോട്ടയിലെത്തിയിരുന്നു. പിന്നീട്​ ചെ​ങ്കോട്ടയില്‍ അവരുടെ പതാക ഉയര്‍ത്തുകയും ചെയ്​തിരുന്നു. അതെ സമയം അക്രമം രാജ്യത്ത് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുള്ളുവെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക