അനാഥ സങ്കടങ്ങൾ (കവിത: നീത ജോസ് )
kazhchapadu
27-Jan-2021
kazhchapadu
27-Jan-2021
കാറ്റടിച്ചു കൊണ്ടുപോയ
എന്റെ പഴയ സങ്കടങ്ങൾ
ദൂരെയൊരു മണ്ണിൽ
വീണു മുളച്ചു കാണും
ഉറവിടമറിയാത്ത
അനാഥസങ്കടങ്ങളെ
ഏതെങ്കിലുമൊരുത്തി
ദത്തെടുത്തുകാണും
ചിലപ്പോൾ മുടി മെടഞ്ഞിടാൻ
മടി കാണിക്കുന്ന
തവിട്ടു നിറമുള്ളവളാകാം
അല്ലെങ്കിൽ
കരയും പോലത്തെ
മുഖമെങ്കിലും
ഇടം പല്ലിന്റെ കുസൃതിച്ചിരിയുള്ളവളാകാം
താടിയെല്ലിന്റെയും
കഴുത്തിന്റെയുമതിരിൽ
കാക്കപ്പുള്ളിയുള്ളവളുമാകാം
ഞാൻ മറന്ന എന്റെ സങ്കടങ്ങളെ
മടിയിൽ കിടത്തി ഉറക്കുന്നവളേ
നീയാരായാലും
എന്നേക്കാളേറെ
ആർദ്രതയുള്ളവളാണ്
എന്റെ വരണ്ട കണ്ണുകളേക്കാൾ
നിന്റെ കണ്ണുകൾ
മനോഹരങ്ങളും .
നിർത്താതെ പെയ്യുന്ന
മഴ മേഘങ്ങളെ
എല്ലാ രാത്രിയിലും
നീ സ്വപ്നം കാണുമാറാകട്ടെ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments