image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

VARTHA 27-Jan-2021
VARTHA 27-Jan-2021
Share
image

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ചര്‍മവും ചര്‍മവും തമ്മില്‍ സ്പര്‍ശനം ഉണ്ടായില്ലെന്നും അതിനാല്‍ ലൈംഗിക പീഡനമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.


കേസില്‍ സ്ത്രീയുടെ അന്തസ് ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. 


ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.


31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് വിവാദമായ പരാമര്‍ശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസില്‍ പോക്സോ ചുമത്തിയിരുന്നെങ്കില്‍ പ്രതിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്. 


പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച്‌ വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു



Facebook Comments
Share
Comments.
image
Halal
2021-01-27 16:32:50
ജന്മഭുമി ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനം പൂർണ്ണരൂപം: ഇസ്ലാമിക മതപരിവര്‍ത്തന-അധിനിവേശ ശ്രമത്തിന്റെ ഭാഗം എന്ന നിലയിലാണ് ഹലാല്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. ഹലാലിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു മതം വളര്‍ത്താനുള്ള നിഷ്‌കളങ്കമായ ശ്രമമല്ല. മതത്തെക്കാളുപരി ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിന്റെയും ഖലീഫാ ഭരണത്തിന്റെയും സ്വപ്നം അതിന്റെ പിന്നിലുണ്ട്. കഴിഞ്ഞില്ല, എല്ലാ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും മൂന്നിലൊന്ന് വരുമാനവും ഇസ്ലാമിക സമൂഹത്തിലേക്ക് എത്തുന്ന രീതിയിലാണ് ഹലാല്‍ ആസൂത്രണം ചെയ്തിരുക്കുന്നത്. എല്ലാ ഹലാല്‍ സര്‍ട്ടിഫൈഡ് കടകളിലെയും സ്ഥാപനങ്ങളിലെയും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ കൂടി ഇസ്ലാമിന് മാത്രമായി നീക്കിവെയ്ക്കപ്പെടുന്നു. ഇതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ലോകരാഷ്ട്രങ്ങളില്‍ പലതും ഹലാല്‍ നിരോധിക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയത്. ഹലാല്‍ ഉയര്‍ത്തുന്ന ഈ പ്രത്യേക വര്‍ഗ്ഗീയ-സാമ്പത്തിക അധിനിവേശത്തെ കുറിച്ച് മലയാളികളും ഭാരതീയരും ഇനിയും ബോധവാന്മാരായിട്ടില്ല. ഇപ്പോള്‍ വീണ്ടും ഹലാല്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹലാല്‍ ഭക്ഷണത്തിനെതിരെ കേരളത്തിലുടനീളം നിലപാടെടുത്തതും പ്രചാരണം നടത്തിയതുമാണ്. കാസയുടെ നിലപാടിനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പരസ്യമായി രംഗത്തുവന്നു. ഇത് യു ഡി എഫില്‍ കൂടി ഒരു പുതിയ ധ്രുവീകരണത്തിനും ഭിന്നതയ്ക്കുമാണ് വഴിവെയ്ക്കുന്നത്. കാസ ഉയര്‍ത്തുന്ന ആരോപണം നിസ്സാരമോ തള്ളിക്കളയാവുന്നതോ അല്ല. കാഅബയ്ക്കു നേരെ മൃഗത്തെ തിരിച്ചു നിര്‍ത്തി ബിസ്മി ചൊല്ലി ചോരവാര്‍ന്നു പോകത്തക്ക രീതിയില്‍ മുസ്ലീമായ ഇറച്ചിവെട്ടുകാരന്‍ മൃഗത്തിന്റെ കഴുത്തിലെ ധമനികളില്‍ വെട്ടി ചോരയൊഴുക്കി കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചിയേ കഴിക്കാവൂ എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. ഈ തരത്തില്‍ ഇസ്ലാമിക മതനിബന്ധനയനുസരിച്ച് അവരുടെ ദൈവത്തിന് സമര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നത് തങ്ങളുടെ മതഗ്രന്ഥമായ ബൈബിള്‍ വിലക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യാനികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഒരു ഭക്ഷണവും കഴിക്കാന്‍ തങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് കാസ അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നു. എന്നാല്‍ കാസയും ക്രിസ്തീയ സംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീം സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയുമാണ് എന്നാണ് മുസ്ലീം ലീഗ് പറയുന്നത്. ഇറച്ചിവെട്ട് മുതല്‍ ഭക്ഷണം വരെയുള്ള ഹലാല്‍ സമ്പ്രദായത്തില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നും ഇതര സമുദായക്കാര്‍ ഒഴിവാക്കപ്പെടുന്നു. ദേശീയതലത്തില്‍ ഇറച്ചിവെട്ട് കുലത്തൊഴിലാക്കിയ ഹിന്ദു ജാതി വിഭാഗങ്ങളെയും ഇതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഔദ്യോഗിക ഏജന്‍സി ഇറച്ചിവെട്ടുന്നത് അടക്കമുള്ള ഒരു കാര്യത്തിലും മറ്റു സമുദായക്കാരെ ജോലിക്ക് നിയോഗിക്കരുത് എന്നകാര്യം അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നുണ്ട്. മുസ്ലീമല്ലാത്ത ആര് അറക്കുന്ന ഇറച്ചിയും ഹലാല്‍ അല്ലെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ചില സംഘടിത ക്രൈസ്തവ സഭകള്‍ പ്രശ്‌നം തീര്‍ക്കാന്‍ രംഗത്തു വന്നെങ്കിലും അവര്‍ക്കു പോലും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഭക്ഷണം ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന നിലപാടാണ് സഭാനേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയില്‍ മുസ്ലീം ലീഗിന് അപ്രമാദിത്വം കൂടുകയും യു ഡി എഫിനെ നിയന്ത്രിക്കുന്ന നിയാമക ശക്തിയായി ലീഗ് മാറുകയും ചെയ്തതോടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ സ്വാഭാവികമായ അഭയകേന്ദ്രം എന്ന നിലയില്‍ നിന്ന് ഇന്ന് യു ഡി എഫ് മാറിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനോ പരിഹരിക്കാനോ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്ന യു ഡി എഫിന് കഴിയില്ലെന്നാണ് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ ഉയര്‍ത്തുന്ന ആരോപണം. ഈ പശ്ചാത്തലത്തില്‍ വേണം ഹലാലിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിശോധിക്കാന്‍. ഹലാലിന്റെ സാമ്പത്തിക മാനങ്ങള്‍ കേരളത്തില്‍ നേരത്തെ ഇറച്ചിക്കടകളില്‍ മാത്രമാണ് ഹലാല്‍ ബോര്‍ഡ് ഉണ്ടായത്. അതുപോലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട 10-15 വര്‍ഷമേ ആയിട്ടുള്ളൂ. തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തിയും പ്രാധാന്യവും കൈവന്നതോടെ ഇന്ന് ഒട്ടുമിക്ക കടകളിലും ഹലാല്‍ ബോര്‍ഡ് വന്നിരിക്കുന്നു. ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹലാല്‍ ഉല്പന്നത്തിന്റെ നിര്‍മ്മാതാവ് അഥവാ സ്ഥാപന ഉടമ മുസ്ലീമായിരിക്കണം. സ്ഥാപനത്തിലെ തൊഴിലാളികള്‍ മുഴുവനും മുസ്ലീങ്ങളായിരിക്കണം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. മുസ്ലീം ഭൂരിപക്ഷമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളായിരിക്കണം. അതായത് ഓരോ സ്ഥാപനത്തിലും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ മുസ്ലീം സമുദായത്തിന് കിട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സക്കാത്തായി നല്‍കണം. ഇങ്ങനെ സക്കാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്ന് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതര മതസ്ഥരുടെ പണം ഉപയോഗിച്ച്, അവരുടെ വരുമാന സ്രോതസ്സ് ഉപയോഗിച്ച്, ഇസ്ലാമിക മതപരിവര്‍ത്തനവും ഇസ്ലാമിക ഭരണത്തിനുള്ള ശ്രമവും നടത്തുന്നു എന്നതാണ് ഇതിന്റെ ശ്രദ്ധേയമായ പശ്ചാത്തലം. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ ലോകത്ത് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018 ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020 ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025 ഓടെ 1600 ദശലക്ഷം യു എസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഹലാലിന്റെ പണം ഭീകരസംഘടനകളിലേക്ക് എത്തുന്നു എന്ന ആരോപണം ഇന്ത്യയിലും ശക്തമാണ്. ഇന്ത്യയിലെ ഹലാലിന് മേല്‍നോട്ടം വഹിക്കുന്ന ജമീഅത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇതിന്റെ വ്യക്തമായ സൂചനതന്നെയാണ്. ട്രസ്റ്റ് ഇപ്പോള്‍ ധനസഹായം നല്‍കി സഹായിക്കുന്ന കേസുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും കേസുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ. ട്രസ്റ്റ് പൊരുതുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവ ഇവയാണ്; പൂനെയിലെ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്‌ഫോടനം, ലഷ്‌കര്‍ ബന്ധം സംബന്ധിച്ച് കേസുകള്‍, ആര്‍ഷി ഖുറേഷിയുടെ ഐ എസ് ഐ എസ് ഐ ഗൂഢാലോചന കേസ്, മുംബൈ ബോംബ് സ്‌ഫോടന കേസ്, മുംബൈ ഭീകരാക്രമണ കേസ് (താജ് ഹോട്ടല്‍ അടക്കം ആക്രമിക്കപ്പെട്ട സംഭവം), ചിന്നസ്വാമി സ്റ്റേഡിയം ബോംബ് സ്‌ഫോടന കേസ്, പൂനെ ബോംബ് സ്‌ഫോടന കേസ്, അഹമ്മദാബാദ് സ്‌ഫോടന പരമ്പര ഇവ ഇന്ത്യയിലെ കേസുകളില്‍ ഏതാനും ചിലത് മാത്രമാണ്. ഈ കേസുകള്‍ എല്ലാം തന്നെ ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ നമ്മുടെ നാട്ടിലെ പൗരന്മാര്‍ക്ക് എതിരെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് എതിരായ കേസുകളാണ്. ഇതിലെ പ്രതികളെയാണ് ഇവര്‍ സംരക്ഷിക്കുന്നതും കേസ് നടത്താന്‍ പണം നല്‍കുന്നതും. ഇതില്‍ നിന്നുതന്നെ ഇതിന്റെ ഭീകരബന്ധം വ്യക്തമാണ്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഹലാലിന്റെ ഭീകരബന്ധം നേരത്തെ തന്നെ ശ്രദ്ധയില്‍ വന്നിട്ടുള്ളതാണ്. കാനഡയിലെ ഹലാല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം, പലസ്തീനിലെ ഭീകരസംഘടനയായ ഹമാസിനാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഹലാല്‍ ബിസിനസ്സുകളുടെ നടുനായകത്വം വഹിക്കുന്ന ക്രസന്റ് ഫുഡ്‌സ് അവരുടെ വരുമാനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രസന്റിന്റെ പ്രസിഡണ്ട് അഹമ്മദ് ആദംസും മറ്റ് രണ്ട് പ്രമുഖ ഇസ്ലാമിക ഗ്രൂപ്പുകളുമാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പണം എത്തിക്കുന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇവര്‍ അംഗങ്ങളായ ഹോളിലാന്റ് ഫൗണ്ടേഷന് എതിരെ അന്വേഷണം നടക്കുകയാണ്. കൂടാതെ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ്, ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍ക്കും ഹലാല്‍ പണം എത്തുന്നു. ഇവരും മുസ്ലീം അമേരിക്കന്‍ സൊസൈറ്റി എന്ന സംഘടനയും പ്രധാനമായും പ്രവര്‍ത്തിക്കുന്നത് നാലു കാര്യങ്ങളിലാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ തരംതാഴ്ത്തി കാട്ടുക, സ്ത്രീകളുടെ സ്വാഭിമാനബോധവും സ്വന്തം കാലിലുള്ള നിലനില്‍പ്പും ഇല്ലാതാക്കാന്‍ അവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക, ക്രിസ്ത്യാനികളെ അപമാനിക്കുക, ജൂതന്മാരെയും സ്വവര്‍ഗ്ഗാനുരാഗികളെയും വധിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഇവര്‍ ഈ ഹലാല്‍ ഫണ്ട് ഉപയോഗിക്കുന്നു. കാനഡയില്‍ നിന്ന് ഖമാസിനും ഹെല്‍പ്പിംഗ് ഹാന്‍ഡ് എന്ന സംഘടനയ്ക്കും ഇസ്രയേല്‍ വിരുദ്ധ ഭീകരസംഘടനകളില്‍ കൂടി പണം എത്തിക്കുന്നത് ഖാലിദ് മേഷാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ 1960 കളില്‍ തുടങ്ങിയ ഹലാല്‍ ഇന്ന് ആ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യമാക്കുന്നതിന്റെ അതിര്‍വരമ്പു വരെ എത്തിച്ചുകഴിഞ്ഞു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഹലാല്‍ സമ്പ്രദായത്തിലൂടെയാണ്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള കടയോ സ്ഥാപനമോ ആണോ ഇതെന്ന അന്വേഷണത്തിലൂടെയാണ് ഇസ്ലാമിക രാജ്യമല്ലാത്ത സ്ഥലങ്ങളില്‍ ഇതിന്റെ പ്രചാരണം തുടങ്ങുന്നത്. ഹലാല്‍ അല്ലാത്ത കടകളില്‍ നിന്ന് സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്ന നിലപാട് അറിയിക്കുന്നു. പിന്നീട് കൂട്ടത്തോടെ ബഹിഷ്‌ക്കരിക്കും. കൂട്ടത്തോടെ ബഹിഷ്‌ക്കരിക്കുമ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സ്ഥാപന ഉടമകള്‍ അന്വേഷണവും ശ്രമവും തുടങ്ങും. ഇതര മതസ്ഥര്‍ക്ക് ഹലാലോ ഹറാമോ ഇല്ലാത്തതുകൊണ്ട് അവര്‍ എല്ലാ കടകളില്‍ നിന്നും സാധനം വാങ്ങും. എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ എടുക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മുസ്ലീങ്ങള്‍ ആകണമെന്നും ഹലാല്‍ സാധനങ്ങള്‍ മാത്രം വില്‍ക്കണമെന്നും ഉള്ള നിബന്ധന കൂടി വരുമ്പോള്‍ ഒരു വന്‍ വാണിജ്യ ശൃംഖലയായി ഇത് മാറുന്നു. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പോലും കഴിയുന്നില്ല എന്നതാണ് വസ്തുത. എയര്‍ ഇന്ത്യയിലും വിതരണം ചെയ്യുന്ന വിഭവങ്ങള്‍ ഹലാല്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സുകാരനായ മുസ്ലീം മന്ത്രി വ്യോമഗതാഗതത്തിന്റെ ചുമതല വഹിച്ചപ്പോള്‍ വന്നതാണ്. ഹിന്ദു രാഷ്ട്രീയകക്ഷി എന്ന് മുസ്ലീം ലീഗ് ആക്ഷേപിക്കുന്ന ബി ജെ പി അധികാരത്തില്‍ വന്നിട്ടും ഇത് മാറ്റിയിട്ടില്ല. കൊക്കകോളയും മക്‌ഡൊണാള്‍ഡും ഹലാല്‍ ആണ്. ഇന്ത്യന്‍ റെയില്‍വേയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഐ ആര്‍ സി ടി സി ഇതുവരെ ഹലാലെന്നോ ഹറാമെന്നോ ഉള്ള വിവേചനം ഇല്ലാതെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അതേസമയം, വിദേശരാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യാന്‍ നിയുക്തമായിട്ടുള്ള അസോസിയേഷന്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഇസ്ലാമിക രാജ്യമല്ലാത്ത വിയറ്റ്‌നാമിലേക്കു പോലും കയറ്റി അയക്കുന്ന മാംസ ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമായും വേണമെന്ന് അനുശാസിക്കുന്നു. ഹലാലിന്റെ സാമ്പത്തിക മാനങ്ങള്‍ പഠിക്കുന്ന സാമ്പത്തിക ശാസ്ത്രശാഖ തന്നെ ഹലാലോ നോമിക്‌സ് ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് യു പി എ സര്‍ക്കാരുകളാണ് എന്നാണ് ആരോപണം. മുസ്ലീം സമ്മര്‍ദ്ദ തന്ത്രത്തിന് അടിമപ്പെടുകയായിരുന്നു കോണ്‍ഗ്രസ്സും യു പി എയും എല്ലാ കാലത്തും. അതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളത്തിലെ യു ഡി എഫില്‍ നടക്കുന്നത്. ഹലാല്‍ സമ്പദ്‌വ്യവസ്ഥയുടെ വിപണിമൂല്യം വര്‍ഷംതോറും കൂടിവരികയാണ്. 2000 ല്‍ 6.9 ശതമാനം ആയിരുന്ന ഇത് 2020 ആയപ്പോഴേക്കും ഇരട്ടിയിലേറെ കൂടി എന്നതാണ് സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നത്. ഭാരതത്തെ പോലെ എല്ലാ മതസ്ഥരെയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യത്ത് സഹിഷ്ണുതയും സര്‍വ്വധര്‍മ്മ സമഭാവനയും അടിസ്ഥാനശിലകളായി സര്‍വ്വാശ്ലേഷിയായ സംസ്‌കാരം നിലകൊള്ളുമ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് ഹലാല്‍ സാമ്പത്തിക സംവിധാനം രൂപം കൊള്ളുന്നത്. മതപരിവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള സ്രോതസ്സായി മാറുന്ന ഹലാല്‍ സമ്പ്രദായം ഭാരതത്തിന്റെ ഭരണഘടനയ്ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും വിവേചനം പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. വംശം, വര്‍ഗ്ഗം, ഭാഷ, ജാതി, മതം, ലിംഗം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. മറ്റു മതസ്ഥരോ, നിരീശ്വരവാദിയെ കശാപ്പു ചെയ്യുന്ന മാംസം ഭക്ഷിക്കില്ലെന്ന് ഒരുവിഭാഗം വാശി പിടിക്കുന്നത് ഭരണഘടനയുടെ തന്നെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ പെരുന്നാള്‍കാലത്ത് കൊറോണ ദുരന്തത്തിന് ഇടയിലും കര്‍ണ്ണാടകത്തിലെ ഹിന്ദു കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ മുസ്ലീം സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. തമിഴ്‌നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ബുര്‍ഖ വില്‍ക്കുന്ന കട തുടങ്ങിയ ഹിന്ദു വ്യാപാരി ആക്രമിക്കപ്പെട്ടതും ഈ രീതിയില്‍ വേണം കാണാന്‍. ദക്ഷിണേന്ത്യയില്‍ ഹിന്ദു സമുദായത്തിലെ ഏതെങ്കിലും ഉപജാതികള്‍ കശാപ്പുകാരല്ല. അതേസമയം, ഉത്തരേന്ത്യയില്‍ ഘാതിക്, വല്മീകി തുടങ്ങിയ സമുദായങ്ങള്‍, സിഖ് മതത്തിലെ ഒരു വിഭാഗം എന്നിവര്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നവരാണ്. അവരുടെ അവകാശം പോലും നുള്ളിക്കളയുന്നതാണ് ഹലാലിന്റെ പിന്നിലെ രാഷ്ട്രീയം. ഇസ്ലാമിക സമൂഹം ശക്തമായതുകൊണ്ട്, അവരുടെ വോട്ടുബാങ്ക് സുദൃഢമായതുകൊണ്ട് ഇതിനെതിരെ നിലപാട് എടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോള്‍ രക്തം വാര്‍ന്നുള്ള മരണം ഉറപ്പാക്കണം എന്ന ഹലാല്‍ നിബന്ധന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന് എതിരാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഹലാലിന് എതിരായ ഒരു നീക്കം ആഗോളതലത്തില്‍ തന്നെ രൂപംകൊണ്ടു കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഹലാലിന്റെ പിന്നിലെ ഭീകരതയും അപകടവും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സെനറ്റര്‍ ജാക്വി ലാംബി ഹലാല്‍ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് തുറന്നടിച്ചു എന്നു മാത്രമല്ല, ഹലാല്‍ സമ്പ്രദായത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് അംഗമായ ജോര്‍ജ്ജ് ക്രിസ്റ്റ്യന്‍സണും ഇത് മതഭീകരതയാണെന്ന് അഭിപ്രായപ്പെട്ടു. ഹലാലിന് എതിരായ ഒരു പൊതു മുന്നേറ്റം ഓസ്ട്രിലിയയില്‍ ശക്തമാവുകയാണ്. ശ്രീലങ്കയിലും അയര്‍ലണ്ടിലും ഹലാലിന് എതിരായ നീക്കം ശക്തമായിക്കഴിഞ്ഞു. ഹലാല്‍ സിഖ് മതവിശ്വാസത്തിന് എതിരാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് സിഖുകാരും ഹലാല്‍ അനുകൂല മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്. സിഖ് മതക്കാര്‍ മുടി വെട്ടുന്നത്, വേശ്യാവൃത്തി, മദ്യപാനം, ഹലാല്‍ ഭക്ഷണം എന്നിവ നിഷിദ്ധമായി കാണുന്നു. ഹലാല്‍ അല്ലാത്ത ഇറച്ചി കിട്ടാന്‍ പഞ്ചാബ് ജയിലുകളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സിഖുക്കാര്‍ സായുധ സംഘര്‍ഷത്തിലേക്കു തന്നെ നീങ്ങി. പഞ്ചാബിലെ സര്‍ക്കാര്‍ അന്ന് അകാലികളെയും മുസ്ലീങ്ങളെയും ചര്‍ച്ചകളിലൂടെ രമ്യതയില്‍ എത്തിച്ച് ഹലാല്‍ അല്ലാത്ത ഇറച്ചി സിഖുകാര്‍ക്ക് കഴിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി മൃഗങ്ങള്‍ വേദനയനുഭവിച്ച് കൊലചെയ്യുന്നത് ധര്‍മ്മാനുസൃതമല്ലെന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത സംബന്ധിച്ച് നിയമത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും വന്നിട്ടുണ്ട്. കേരളത്തിലെ വിപണികളില്‍ ഒരുവര്‍ഷം ഏതാണ്ട് ആറുലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് നടക്കുന്നത്. മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ഏതാണ്ട് 40 ശതമാനവും ഉല്പാദന മേഖലയില്‍ ഏതാണ്ട് 60 ശതമാനവും മുസ്ലീങ്ങളുടെ കൈയിലാണ്. ഒരുമാസം കേരളത്തില്‍ വിറ്റഴിയുന്നതും കയറ്റുമതി ചെയ്യുന്നതുമായ മീന്‍ 5000-7000 കോടി വരെയാണ്. ഇതിന്റെ 70 ശതമാനവും മുസ്ലീങ്ങളാണ് നിയന്ത്രിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പച്ചക്കറി വിപണി ഏതാണ്ട് പതിനായിരം കോടിയ്ക്കടുത്ത് വരും. ഇതിന്റെയും 65 ശതമാനം മുസ്ലീങ്ങളുടെ കൈയിലാണ്. മറ്റു ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ മാത്രം വരുമാനം ഏതാണ്ട് 18,000 കോടി രൂപയ്ക്കടുത്ത് വരും. ഭീകരതയെ പ്രോത്സാഹിപ്പിക്കാത്ത നല്ല മനുഷ്യരായി ജീവിക്കുന്ന മുസ്ലീങ്ങള്‍ ഒരുഭാഗത്തുണ്ട്. മറുഭാഗത്ത് ഭീകരതയെ സഹായിക്കുന്നവര്‍ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും സക്കാത്തിന്റെ പേരില്‍ ഇസ്ലാമിക ഭീകരര്‍ക്ക് കൈമാറുമ്പോള്‍ ഭീകരരെ ആളും അര്‍ത്ഥവും നല്‍കി ആയുധമണിയിക്കാന്‍ ഓരോ മാസവും ആയിരക്കണക്കിന് കോടികളാണ് ലഭിക്കുന്നത്. ഇതിന്റെ പിന്നില്‍ ഹലാലിന്റെ ആസൂത്രിതവും ചടുലവുമായ നീക്കമുണ്ടെന്ന് തിരിച്ചറിയണം. ഇന്ന് ഹലാലിന്റെ പേരിലുള്ള ഈ വ്യവസായ ശൃംഖല ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി രൂപം കൊള്ളുകയാണ്. ധാത്രി ആദ്യത്തെ ഹലാല്‍ ആയുര്‍വേദ ഉല്പന്നമായി രംഗത്ത് എത്തിയപ്പോള്‍ തന്നെ വേദവിരചിതമായ ഹിന്ദുസംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ആയുര്‍വേദം ഇസ്ലാമിക ഭീകരതയ്ക്ക് അടിമപ്പെടുകയായിരുന്നു. ഇപ്പോള്‍ ഹലാല്‍ തൊഴിലവസരങ്ങള്‍, ഹലാല്‍ വ്യാപാരങ്ങള്‍, ഹലാല്‍ അവധിക്കാല യാത്രകള്‍, ഹലാല്‍ അദ്ധ്യാപനം, ഹലാല്‍ പരസ്യം തുടങ്ങി നീരാളികളെ പോലെ സകല മേഖലകളിലേക്കും ഈ വ്യവസായം വികസിക്കുകയാണ്. ഭീകരബന്ധവും തീവ്രവാദ പ്രവര്‍ത്തനവും മുഖമുദ്രയാക്കിയ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് പണം കണ്ടെത്താനും ഇസ്ലാമിക ഭരണം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുമുള്ള പദ്ധതിയാണ് ഹലാലിന് പിന്നിലുള്ളത്. ഇറച്ചിക്കടയില്‍ മാത്രം ഒതുങ്ങിയിരുന്ന ഹലാല്‍ ഫ്‌ളാറ്റുകളിലേക്കും ബ്യൂട്ടി പാര്‍ലറുകളിലേക്കും ബാങ്കുകളിലേക്കും വരെ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഹലാല്‍ ബാങ്ക് പരസ്യത്തിന് എതിരെയാണ്. ഇതിനിടെ ക്രൈസ്തവ-സിഖ് സംഘടനകള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കയറ്റുമതി അതോറിറ്റിയില്‍ പരാതിയുമായി എത്തി. അജഋഉഅ അഥവാ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതിയുടെ നിയന്ത്രണ അതോറിറ്റി. ഇവരുടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കി. ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാനദണ്ഡം ഒരു മതവിഭാഗത്തിനു മാത്രം അധീശത്വം നല്‍കുന്നതാണ് എന്ന പരാതിയും പ്രതിഷേധവും ഉയര്‍ന്നതാണ് ഹലാല്‍ ഒഴിവാക്കാന്‍ കാരണം. ഹലാല്‍ രീതിയ്ക്കു പകരം ഇറക്കുമതി ചെയ്യുന്ന രാജ്യം ആവശ്യപ്പെടുന്ന രീതിയില്‍ എന്നാണ് ഇതു സംബന്ധിച്ച മാനുവലില്‍ അവര്‍ ഭേദഗതി വരുത്തിയത്. ഹലാല്‍ മാംസം മാത്രമേ കയറ്റുമതി ചെയ്യാവൂ എന്ന ഇസ്ലാം സമുദായത്തിനു മാത്രം ഗുണം ലഭിക്കുന്ന നിര്‍ദ്ദേശമാണ് ഇതോടെ പോയിക്കിട്ടുന്നത്. ഇന്ന് ഭാരതത്തിലുടനീളം നടക്കുന്ന ചര്‍ച്ച ഒരു പുതിയ പരിവര്‍ത്തനത്തിനാണ് തുടക്കമിടുന്നതും തുടക്കമിടേണ്ടതും. നമ്മുടെ പണം കൊടുത്ത് നമ്മള്‍ വാങ്ങുന്ന സാധനങ്ങള്‍ എന്തിന് മതഭീകരതയ്ക്ക് അടിത്തറയിടുന്നതാകണം? എന്തിന് ഇസ്ലാമിക രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതാകണം? ക്രിസ്തീയ സംഘടനകള്‍ക്കൊപ്പം ഹിന്ദു ഐക്യവേദിയും ഈ പ്രശ്‌നത്തില്‍ ഇടപെട്ടു കഴിഞ്ഞു. ഹലാല്‍ ഉല്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനമാണ് ക്രിസ്ത്യന്‍ സംഘടനകള്‍ക്കൊപ്പം ഹിന്ദു ഐക്യവേദിയും നല്‍കുന്നത്. ഒരു മതവിഭാഗക്കാരുടെ മാത്രം നിബന്ധനയ്ക്ക് അനുസരിച്ച് ഒരു പൊതു സമൂഹം ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കണോ എന്നതാണ് ഇത് ഉയര്‍ത്തുന്ന ചോദ്യം. എല്ലാ മതങ്ങളുടെയും നിലനില്‍പ്പും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്നതിനു പകരം തങ്ങളുടെ മതം മാത്രം മതിയെന്നും തങ്ങളുടെ ദൈവം എല്ലാറ്റിനും അതീതമാണെന്നും പ്രചരിപ്പിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന ഈ സംവിധാനത്തിന് മാറ്റം വന്നേ കഴിയൂ. അതുകൊണ്ട് ഇസ്ലാമല്ലാത്ത എല്ലാവരും ഹലാല്‍ ഉല്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക തന്നെ വേണം. ഹലാല്‍ ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോടും ഇതര മതസ്ഥരുടെ സമീപനം ഇതായാലേ നമ്മുടെ നാട്ടില്‍ മതേതരത്വവും മതനിരപേക്ഷതയും നിലനില്‍ക്കൂ. ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞ എല്ലാ രാഷ്ട്രങ്ങളിലും ഹിന്ദു ന്യൂനപക്ഷമായപ്പോള്‍ മതാധിഷ്ഠിത രാജ്യം വന്നകാര്യം നമ്മള്‍ മറക്കരുത്. കടപ്പാട് - ജന്മഭുമി
image
social media
2021-01-27 14:25:55
ശബരിമലയിൽ പോകണം എന്ന് പറഞ്ഞതിന് സംഘികൾ വെടി/പടക്കം/ വേശ്യ എന്നൊക്കെ വിളിക്കാത്ത എത്ര സ്ത്രീകൾ സൈബർ ലോകത്തുണ്ട്? സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ സംഘികളെ നിശിതമായി വിമർശിക്കുകയും തിരുത്താൻ തുനിയുകയും ചെയ്ത എത്ര ബിജെപി/സംഘപരിവാർ നേതാക്കളുണ്ട് ? സ്വന്തം അഭിപ്രായവും രാഷ്ട്രീയവും പറയുന്നതിന്റെ പേരിൽ സംഘടിത സൈബർ ആക്രമണത്തിനും ലൈംഗികാധിക്ഷേപത്തിനും ഇരയാകാത്ത എത്ര സ്ത്രീകളുണ്ട്? കഴിഞ്ഞ ദിവസം കർഷക സമരവുമായി ബന്ധപ്പെട്ട് ഞാനിട്ട ഒരു പോസ്റ്റിന്റെ അടിയിൽ ബിന്ദു അമ്മിണി ഡൽഹിയിൽ കർഷകരോടൊപ്പം ഒരു ടാക്ടറിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാൾ അവരെ വിളിച്ചത് വേശ്യയെന്നാണ്.അതിൽ ലൈക്ക് അടിച്ചിരിക്കുന്നതും സംഘപരിവാർ പ്രവർത്തകരും അനുഭാവികളുമാണ്.ബിന്ദു അമ്മിണിയെപ്പോലെ എത്രയെത്ര സ്ത്രീകളാണ് സൈബർ ഇടങ്ങളിൽ ഇങ്ങനെ ആക്രമിക്കപ്പെടുന്നത്. തങ്ങൾക്ക് വിയോജിപ്പ് ഉള്ള രാഷ്ട്രീയവും ആശയവും ആക്ടിവിസവും നടത്തുന്ന സ്ത്രീകളെ ഏറ്റവും മോശമായി ചിത്രീകരിക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലാത്ത ഇവരെല്ലാം സുരേന്ദ്രന്റെ മകളുടെ പേരിൽ തേങ്ങുന്നതും കാണാം.എന്തൊരു വിരോധാഭാസവും വികലവുമാണ് ഇത്തരം രാഷ്ട്രീയ ബോധം! കെ.സുരേന്ദ്രൻ മകളുമായി ഇരിക്കുന്ന ചിത്രത്തിന്റെ ചുവട്ടിൽ അശ്ലീല കമന്റ് ഇട്ടവനും ഇവരും തമ്മിൽ എന്താണ് വ്യത്യാസം? ഇത്തരക്കാരെ തിരുത്താൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ എന്താണ് ചെയ്തിട്ടുള്ളത്? സുരേന്ദ്രന്റെ മകളെപ്പോലെ ഓരോ പെണ്ണും അവളുടെ അച്ഛനമ്മമാർക്ക്,സഹോദരങ്ങൾക്ക് പ്രിയപ്പെട്ടതാണ്.സൈബർ ആങ്ങളമാരും സംഘപരിവാർ യോദ്ധാക്കളും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോൾ മാത്രം പൊളിറ്റിക്കൽ കറക്റ്റ്നസ്സും മോറൽ സയൻസുമായി ഇറങ്ങുന്നു എന്ന് മാത്രം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയവും ആശയപരവുമായ വിയോജിപ്പുകൾക്കപ്പുറം ആളുകളെ ഏതറ്റം വരെയും പോയി ആക്ഷേപിക്കുന്ന ഞരമ്പ് രോഗം ഇവർ എന്നെങ്കിലും തിരിച്ചറിയാൻ പോകുന്നുണ്ടോ? ആരെയും എവിടെയും ഇരുന്ന്കൊണ്ട് എന്തും പറയാം എന്ന ഹുങ്കും അത് നൽകുന്ന ഒരുതരം ഭീകരമായ ആത്മരതിയുമാണ് അവരുടെ ഊർജ്ജം.പ്രിവിലേജുകൾ ഉള്ളവർ ഇത്തരം സൈബർ ആക്രമണത്തിൽ ഇരയാകുമ്പോൾ പോലീസ് കേസുകൾ ഒക്കെ ഉണ്ടായെന്ന് വരാം.ചോദിക്കാനും വാദിക്കാനും ആരുമില്ലാത്ത ആയിരക്കണക്കിന് സ്ത്രീകൾ നിസ്സഹായരായി ഇതിനെക്കുറിച്ചൊക്കെ പറയുന്നത് നാം എത്രത്തോളം ഗൗരത്തോടെ കേൾക്കുന്നുണ്ട്. മതവിശ്വാസം ഉപേക്ഷിച്ച സ്ത്രീകളാണ് ഇതിൽ ഏറ്റവും വലിയ ഇരകൾ .അവർ കേവല ന്യൂനപക്ഷമാണ്.അവരാണ് ഇക്കൂട്ടത്തിൽ ഏറ്റവും നിസ്സഹായർ.പ്രത്യേകിച്ചും ഹിന്ദു/മുസ്ലിം തീവ്രവാദികളിൽ നിന്നും നാസ്തികരായ സ്ത്രീകൾ നേരിടുന്ന ഭീഷണിയും തെറിവിളികളും അത്രമാത്രം ഭീകരമാണ്. ആളുകളോട് ആശയപരമായി സംസാരിക്കാൻ അറിയാത്ത എന്തും വിളിച്ചുപറയുന്ന അത്തരം നികൃഷ്ടജീവികളെ നാം ഓരോരുത്തരും കക്ഷിരാഷ്ട്രീയ മതഭേദമന്യേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്താൽ അല്ലാതെ ഇതിനൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കോഴിക്കോട് നാദാപുരത്ത് പൊള്ളലേറ്റ് കുടുംബത്തിലെ നാല് പേരും മരിച്ചു
ശിവകാശി പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറ് മരണം
സംസ്ഥാനത്ത് 3677 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 63,582 സാമ്പിളുകള്‍ പരിശോധിച്ചു
35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍; വിജയരാഘവന്‍
സ്വകാര്യ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്
'സ്വവര്‍ഗ വിവാഹ'ത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന്‍; രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും
35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ചായ ഉണ്ടാക്കിയില്ല എന്നതിന്റെ പേരില്‍ ഭാര്യയെ തല്ലാനാവില്ലന്ന് ബോംബെ ഹൈക്കോടതി
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ചേര്‍ത്തലയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം
നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍
വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല
കോവിഡ് പ്രതിരോധത്തിന് ഘാനയ്ക്ക് ആറ് ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇന്ത്യ സൗജന്യമായി നല്‍കി
മഹാരാഷ്ട്രയില്‍ 229 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
നാല് വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാം: സുപ്രീം കോടതി
പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut