Image

നെഞ്ചുവേദന: സൗരവ്​ ഗാംഗുലി വീണ്ടും ആശുപ​ത്രിയില്‍

Published on 27 January, 2021
നെഞ്ചുവേദന: സൗരവ്​ ഗാംഗുലി വീണ്ടും ആശുപ​ത്രിയില്‍

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലിയെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. 


ഇന്ന്​ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്​ താരത്തിനെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്​. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ഈ മാസമാദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന്​ ആശു​പത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ഏതാനും ദിവസങ്ങള്‍ക്ക്​ ശേഷം ഡിസ്​ചാര്‍ജ്​ ചെയ്​തിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയ താരം വീട്ടില്‍ ഡോക്​ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക