Image

ന്യൂയോർക് സിറ്റി കൗൺസിലിലേക്ക് ഡിസ്ട്രിക്ട് 24-ൽ നിന്ന് ഡോ. നീത  ജെയിൻ  മത്സരിക്കുന്നു 

Published on 27 January, 2021
ന്യൂയോർക് സിറ്റി കൗൺസിലിലേക്ക് ഡിസ്ട്രിക്ട് 24-ൽ നിന്ന് ഡോ. നീത  ജെയിൻ  മത്സരിക്കുന്നു 

ന്യു യോർക്ക്: 30 വർഷമായി ക്വീൻസിലെ ഫ്ലഷിങ്ങിൽ കുടുംബസമേതം താമസിക്കുന്ന ഇന്ത്യൻ-അമേരിക്കൻ മനഃശാസ്ത്രജ്ഞ ഡോ. നീത ജെയിൻ ഡിസ്ട്രിക്ട് 24-ൽ നിന്ന്  സിറ്റി കൗൺസൽ സീറ്റിലേക്ക് മത്സരിക്കുന്നു. ഫെബ്രുവരി 2 നാണ്  പ്രത്യേക ഇലക്ഷൻ. ജനുവരി 23 മുതൽ ഏർളി വോട്ടിംഗ് തുടങ്ങി. ജനുവരി 31 വരെ തുടരും. 

പ്രചാരണരംഗത്തെ ഒരേയൊരു  വനിതയാണ്.   ഡെമോക്രാറ്റ് ഡിസ്ട്രിക്ട് ലീഡറാണ്  ജെയിൻ.

കൗൺസിൽമാൻ റോറി ലൻക്‌മാൻ  രാജി വച്ച  ഒഴിവിലേക്കാണ് ജെയിൻ മത്സരിക്കുക. സ്റേറ്റ്  ഭരണകൂടത്തിൽ റേറ്റ്‌ പെയർ  സ്‌പെഷൽ കോൺസൽ ആയി സ്ഥാനം സ്വീകരിച്ചതിനെത്തുടർന്നാണ് ലന്കമാൻ  രാജിവച്ചത്.

ഇന്റർനാഷണൽ അഹിംസ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമായ ജെയിൻ,  ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റിയുടെ  തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.  

മെച്ചപ്പെട്ട മാനസികാരോഗ്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ പോരാടുകയും സ്‌കൂൾ കുട്ടികളെ പിന്തുണയ്ക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത ജെയിൻ,  തെരുവുകളിൽ നിന്ന് അക്രമങ്ങളെ തുടച്ചുമാറ്റി സുരക്ഷിതത്വവും സമാധാനവും വീണ്ടെടുക്കാൻ വേണ്ടി പ്രവർത്തിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക