Image

അറ്റ്‌ലാന്റ ഹോളി ഫാമിലി ഇടവക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു

തോമസ് കല്ലാടന്‍ Published on 27 January, 2021
അറ്റ്‌ലാന്റ ഹോളി ഫാമിലി ഇടവക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു

അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കാത്തോലിക് ഇടവക ദൈവാലയത്തിലെ കുട്ടികളുടെ വിവിധ മിനിസ്ട്രികള്‍ നടത്തിയ ക്രിസ്മസ് മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനങ്ങള്‍  നല്‍കി . ഇടവകപള്ളിവികാരി ഫാ ബോബന്‍ വട്ടംപുറത്ത് കുട്ടികളുടെ മിനിസ്ട്രി കോര്‍ഡിനേറ്റേഴ്‌സായ മെര്‍ലിന്‍ ജെയിംസ് കല്ലറകാണിയില്‍ ,അലീസാ ജിമ്മി വെള്ളാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ഈ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ധിക്കുകയും ചെയ്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ മുന്നോട്ടു വന്ന കെ സി എ ജി വിമന്‍സ് ഫോറം ഭാരവാഹികള്‍ക്കുള്ള നന്ദിയും ബഹുമാനപെട്ട വികാരിയച്ചന്‍ പറഞ്ഞു.

ക്രിസ്മസ് ഗ്രീറ്റിംഗ് കാര്‍ഡ് മത്സരത്തില്‍ : ഒന്നാം സ്ഥാനം ടോണി പുലിക്കൂട്ടില്‍, രണ്ടാം സ്ഥാനം അലിഷാ മണപ്പാട്ടു എന്നിവര്‍ക്കും. ക്രിസ്മസ് ഗ്രീറ്റിംഗ് കാര്‍ഡ് മത്സരത്തില്‍ മിഷന്‍ ലീഗ് കുട്ടികളില്‍ ഒന്നാം സ്ഥാനം അലന്‍ മണപ്പാട്ടു, രണ്ടാം സ്ഥാനം ഡാനി അത്തിമറ്റത്തില്‍ എന്നീ വര്‍ക്കും .പുല്‍ക്കൂട് മത്സരത്തില്‍ മിഷന്‍ ലീഗ് കുട്ടികളില്‍ ഒന്നാം സ്ഥാനം ക്രിസ്റ്റിന്‍, ക്ലാരന്‍സ്, & ജേക്കബ് ദീപക് എന്നിവര്‍ക്കും, രണ്ടാം സ്ഥാനം റേച്ചല്‍, ജെയ്ഡന്‍, & മിഷേല്‍ കല്ലറകാണിയില്‍ എന്നിവര്‍ക്കും ലഭിച്ചു.

അറ്റ്‌ലാന്റ ഹോളി ഫാമിലി ഇടവക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു അറ്റ്‌ലാന്റ ഹോളി ഫാമിലി ഇടവക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു അറ്റ്‌ലാന്റ ഹോളി ഫാമിലി ഇടവക മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക