Image

ഐഎന്‍ഒസി കേരള റിപ്പബ്ലിക് ദിനാഘോഷം 30-ന്

ഡോ. ഈപ്പന്‍ ഡാനിയേല്‍ Published on 28 January, 2021
ഐഎന്‍ഒസി കേരള റിപ്പബ്ലിക് ദിനാഘോഷം 30-ന്
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30-ന് രാവിലെ 11 മണിക്ക് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരത്തിന്റെ തീച്ചൂളയില്‍ നിറം മങ്ങിയതിന് ലോക ജനത സാക്ഷികളായി.

ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്, ദേശ വികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകണം. സമ്മേളനത്തില്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്ന് മേയര്‍മാര്‍, ജഡ്ജിമാര്‍, മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ചാക്കോട്ട് രാധീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്ത സമ്മേളനത്തിലാണ് രാജ്യവ്യാപകമായി സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. അമേരിക്കയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ എല്ലാം ചാപ്റ്ററുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്കുള്ള തെളിവാണ്.

അമേരിക്കയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികള്‍. എല്ലാ ചാപ്റ്റര്‍ പ്രസിഡന്റുമാരുടേയും നേതൃത്വത്തില്‍ ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), സജി മാത്യു (ന്യൂജഴ്‌സി), സന്തോഷ് ഏബ്രഹാം (പെന്‍സില്‍വേനിയ), ലൂയിസ് ചിക്കാഗോ (ഇല്ലിനോയിസ്), ഡോ. മാത്യു വര്‍ഗീസ് (മിഷിഗണ്‍), ജോയി തുമ്പമണ്‍ (ടെക്‌സസ്), ഡോ. എം.വി ജോര്‍ജ് (ജോര്‍ജിയ), ജോണ്‍സണ്‍ ചീക്കംപാറ (ലോസ് ആഞ്ചലസ്), അനില്‍ ജോസഫ് (സാന്‍ഫ്രാന്‍സിസ്‌കോ), ബിനു ചിലമ്പത്ത് (ഫ്‌ളോറിഡ) എന്നീ ചാപ്റ്റര്‍ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ആഘോഷത്തില്‍ പങ്കെടുക്കും. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് ക്ഷണിച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍ അറിയിച്ചതാണിത്.

ഐഎന്‍ഒസി കേരള റിപ്പബ്ലിക് ദിനാഘോഷം 30-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക