Image

വന്ധ്യതയും വിവാഹേതര ബന്ധങ്ങളും

Published on 15 June, 2012
വന്ധ്യതയും വിവാഹേതര ബന്ധങ്ങളും
വിവാഹപൂര്‍വ ബന്ധങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി വന്ധ്യത കൂടുന്നു. ശരിയായ ലൈംഗികബന്ധം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇല്ലാത്തതുകൊണ്ടും വന്ധ്യത ഉണ്ടാകുന്നു.

വഴിവിടുന്ന ലൈംഗിക ബന്ധങ്ങള്‍ സ്‌ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്‌ക്ക്‌ ഒരുപോലെ കാരണമാകുന്നു. ലൈംഗിക രോഗങ്ങളെ തുടര്‍ന്നു വരുന്ന അണുബാധ ബീജോല്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്‌ത്രീകളില്‍ ഗര്‍ഭാശയ വായ്‌മുഖത്തുണ്ടാകുന്ന അണുബാധകള്‍ പുരുഷ ബീജാണുക്കളെ നശിപ്പിക്കുകയും വന്ധ്യതയ്‌ക്ക്‌ കാരണമാവുകയും ചെയ്യുന്നു.

ആരോഗ്യകരമായ ലൈംഗികത വന്ധ്യതയ്‌ക്കു കാരണമാകുന്നതുപോലെ ലൈംഗികമായ ബലഹീനതകളും വന്ധ്യതയുണ്ടാക്കുന്നു. പുരുഷന്മാരില്‍ കാണുന്ന സ്‌ഖലനമില്ലാത്ത അവസ്ഥ, ഉദ്ധാരണശേഷിക്കുറവ്‌, ലൈംഗികതയോടുള്ള വെറുപ്പും താല്‌പര്യക്കുറവും, സ്വവര്‍ഗപ്രേമം തുടങ്ങിയ പ്രധാന കാരണങ്ങളാണ്‌. സ്‌ത്രീകളില്‍ യോനി സങ്കോചം, താല്‌പര്യക്കുറവ്‌, അജ്ഞത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ ലൈംഗികബന്ധം നടന്നെങ്കില്‍ മാത്രമേ ഫലവത്താകുകയുള്ളൂ. ലൈംഗിക ബന്ധം സംബന്ധിച്ച അജ്ഞത ശരിയായ ലൈംഗിക ബന്ധം ഇല്ലാതാക്കുന്നു. ആഴ്‌ചയില്‍ ഒരിക്കലോ രണ്ടാഴ്‌ചയില്‍ ഒരിക്കലോ ബന്ധപ്പെടുന്ന ദമ്പതികള്‍ക്ക്‌ വന്ധ്യതയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നാല്‍ കുഞ്ഞുണ്ടാകാന്‍ താമസിക്കും.
വന്ധ്യതയും വിവാഹേതര ബന്ധങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക