Image

വാഷിങ്ടൻ ഡിസി ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

പി.പി.ചെറിയാൻ Published on 28 January, 2021
വാഷിങ്ടൻ ഡിസി ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
വാഷിങ്ടൻ ഡിസി ∙ ഇന്ത്യയുടെ 72–ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ  ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  അംബാസഡർ തരൺജിത് സിംഗ് സന്ധു  എംബസിക്കു മുമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും നടന്നു. കോവിഡ് 19 മഹാമാരിക്കിടയിലും സ്തുത്യർഹസേവനം അനുഷ്ഠിച്ച എല്ലാവരേയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിച്ച അംബാസഡർ ഇന്ത്യ – യുഎസ് ബന്ധം ശക്തമാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ബൈഡൻ – വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുടെ ഭരണകൂടവുമായി ഔട്ടർ സ്പേയ്സ് മുതൽ നാനോ ടെക്നോളജി വരെയുള്ള മേഖലകളിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം, ഹെൽത്ത് കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും യുഎസ് – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്നും അംബാസഡർ പറഞ്ഞു.

സൻഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ടി. വി. നാഗേന്ദ്ര പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ– സാംസ്കാരിക– സാമ്പത്തിക മേഖലകളിൽ സൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ വംശജർക്ക് അമേരിക്കക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ കഴിയുന്നത് വലിയ നേട്ടമായി കരുതുന്നുവെന്ന് നാഗേന്ദ്ര അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക