Image

ഇന്ത്യയില്‍നിന്ന്​ അഞ്ചു​ലക്ഷം ഡോസ്​​ കോവിഡ്​ വാക്​സിന്‍ ശ്രീലങ്കയിലെത്തി

Published on 28 January, 2021
ഇന്ത്യയില്‍നിന്ന്​ അഞ്ചു​ലക്ഷം ഡോസ്​​ കോവിഡ്​ വാക്​സിന്‍ ശ്രീലങ്കയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന്​ കയറ്റിയയച്ച 5,00,000 ഡോസ്​ കൊറോണ വൈറസ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തി. വാക്​സിന്‍ കൊളംബോയിലെത്തിയ വിവരം കേന്ദ്ര വി​േദശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍ സ്​ഥിരീകരിച്ചു.


വാക്​സിന്‍ നല്‍കിയതിന്​ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കന്‍ പ്രസിഡന്‍റ്​ ഗോതബായ രാജപക്​സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്​, നേപ്പാള്‍, മാലദ്വീപ്​ എന്നിവിടങ്ങളിലേക്ക്​ നേരത്തേ വാക്​സിന്‍ കയറ്റി അയച്ചിരുന്നു.


വാക്​സിന്‍ മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ്​ വാക്​സിനാണ്​ ഇന്ത്യ ശ്രീലങ്കക്ക്​ സമ്മാനമായി നല്‍കിയത്​. ശ്രീലങ്കയുടെ നാഷനല്‍ മെഡിസിന്‍സ്​ റഗുലേറ്ററി അതോറിറ്റി ഓക്​സ്​ഫഡ്​ ആസ്​ട്രസെനകയുടെ കോവിഷീല്‍ഡ്​ വാക്​സിന്‍റെ ഉപയോഗത്തിന്​ അനുമതി നല്‍കിയതിന്​ പിന്നാലെയാണിത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക