Image

ആക്രിക്കടയില്‍ വന്‍ തീപിടുത്തം, 10 ലക്ഷം രൂപയുടെ നഷ്ടം

Published on 28 January, 2021
ആക്രിക്കടയില്‍ വന്‍ തീപിടുത്തം, 10 ലക്ഷം രൂപയുടെ നഷ്ടം

കുന്നംകുളം: നഗരത്തില്‍ വന്‍ തീപിടുത്തം.യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിങുസ്ഥാപനവും കത്തി നശിച്ചു. കുന്നംകുളത്തിന് പുറമേ തൃശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്ടെന്ന് കത്തി പിടിക്കുന്ന സാധനസാമഗ്രികളുടെ വലിയ ശേഖരമുള്ളതിനാല്‍ തീ ആളിപടരുകയായിരുന്നു. 


സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും തീയണയക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പട്ടാമ്ബി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക