Image

പാലായെ ചൊല്ലി തര്‍ക്കമില്ല; മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലന്ന് ഇപി ജയരാജന്‍

Published on 28 January, 2021
പാലായെ ചൊല്ലി തര്‍ക്കമില്ല; മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലന്ന് ഇപി ജയരാജന്‍

കോട്ടയം: മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലെന്ന് ഇ പി ജയരാജന്‍. പാ​ലാ​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഒ​രു ത​ര്‍​ക്ക​വു​മി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍​നി​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ വി​ട്ടു നി​ന്നി​രു​ന്നു.


യുഡിഎഫില്‍ നിന്ന് കൂടുതല്‍ പേര്‍ മുന്നണിയിലെത്തും. ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയില്‍ കണ്‍ഫ്യൂഷനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാപ്പന്‍്റെയടക്കം പരസ്യ പ്രസ്താവനകളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് എന്‍സിപി നിലപാട്. ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ പാലാ സീറ്റ് ഉയര്‍ത്താന്‍ എന്‍സിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക