Image

'സീറോ ടോളറൻസ്' അതിർത്തി നയം റദ്ദാക്കി; കോവിഡ്-19 ടീം നടത്തിയ ആദ്യ ബ്രീഫിങ് ശ്രദ്ധേയം

മീട്ടു Published on 28 January, 2021
'സീറോ ടോളറൻസ്' അതിർത്തി നയം റദ്ദാക്കി; കോവിഡ്-19 ടീം നടത്തിയ ആദ്യ ബ്രീഫിങ് ശ്രദ്ധേയം
വാഷിംഗ്ടൺ, ഡി.സി: 2018 ഏപ്രിൽ മുതൽ ജൂൺ 2018 വരെ ട്രംപ് ഭരണകൂടം  ഏർപ്പെടുത്തിയിരുന്ന സീറോ ടോളറൻസ് അതിർത്തി നയം  പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്‌ച റദ്ദാക്കി.
 
സീറോ ടോളറൻസ് നയം അനുസരിച്ച് യു എസിൽ അനധികൃതമായി പ്രവേശിച്ച മുതിർന്നവരെ മാത്രമല്ല ഒപ്പമുണ്ടായിരുന്ന കുട്ടികളെയും പ്രോസിക്യൂട്ട് ചെയ്തിരുന്നു. മുതിർന്നവരിൽ നിന്ന് കൊച്ചു കുട്ടികളെ വേർപെടുത്തി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സർവീസസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുന്ന നയം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 5500 -ലധികം കുട്ടികളാണ് ഇതുമൂലം മാതാപിതാക്കളിൽ നിന്ന് വേർപ്പെട്ടത്. അവരെ വീണ്ടും ഒന്നിപ്പിക്കാൻ മാർഗ്ഗമില്ലാതെ   ചിലരെ നാടുകടത്തിയതായും റിപ്പോർട്ടുണ്ട്.
 
'ഒരു വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടത് ഫെഡറൽ നിയമം അയാൾ ലംഘിച്ചിട്ടുണ്ടോ എന്ന്  വിലയിരുത്തിക്കൊണ്ടാണ്. നിയമലംഘനം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമാണെങ്കിൽ തീരുമാനമെടുക്കാം, ' ആക്ടിങ് അറ്റോർണി ജനറൽ മോണ്ടി വിൽക്കിൻസൺ അഭിപ്രായപ്പെട്ടു.
 
'കുടിയേറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ വസ്തുതകളും സാഹചര്യവും സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ട് പ്രോസിക്യൂട്ടർമാരുടെ പരമ്പരാഗത വിവേചനാധികാരം ഉപയോഗപ്പെടുത്തി തീരുമാനം എടുക്കാനുള്ള അനുമതി പുനഃസ്ഥാപിക്കുന്നു,' ജസ്റ്റിസ് ഡിപ്പാർട്മെന്റ്  വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
 
ബൈഡന്റെ കോവിഡ്-19 ടീം നടത്തിയ ആദ്യ ബ്രീഫിങ് ശ്രദ്ധേയമായി 
 
60 മിനിറ്റ് ദൈർഘ്യത്തോടെ ബുധനാഴ്ച ബൈഡൻ ഭരണകൂടത്തിലെ കോവിഡ് -19 ടീം നടത്തിയ മാധ്യമ സമ്മേളനം  രാജ്യത്തെ കരുത്തുറ്റ മെഡിക്കൽ പ്രൊഫഷണലുകളുടെ തിരിച്ചുവരവ് അടയാളപ്പെടുത്തി. കോവിഡ് റെസ്പോൺസ് കോ-ഓർഡിനേറ്റർ ജെഫ് സിയെന്റ്സ് , അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആൻഡി സ്ലാവിറ്റ്, പകർച്ചവ്യാധി വിദഗ്ദ്ധൻ ഡോ. അന്റോണി ഫൗച്ചി, സി ഡി സി ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്കി തുടങ്ങിയവരാണ് കോവിഡിനെ നേരിടാനുള്ള ഭരണകൂടത്തിന്റെ ഒരുക്കങ്ങൾ ചുരുക്കിപ്പറഞ്ഞ് ജനങ്ങളെ സമാശ്വസിപ്പിച്ചത്. യു എസിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 12 മാസങ്ങൾക്കിടയിൽ ഇതുപോലൊരു ബ്രീഫിങ്  വൈറ്റ് ഹൗസിൽ ആദ്യമായാണ്.
 
പ്രസക്ത ഭാഗങ്ങൾ: കോവിഡ്  നിരക്ക് കുറയുന്നു; നാല്  ആഴ്ചക്കുള്ളിൽ 90,000  മരണം കൂടി
 
യു എസിലെ കോവിഡ് രോഗബാധിതരുടെയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും കണക്കുകൾ വ്യക്തമാക്കിയതോടൊപ്പം രോഗികളുടെ എണ്ണത്തിൽ ഏഴ് ദിവസത്തെ ശരാശരിയിൽ (ജനുവരി 19-25) 4.9% കുറവുണ്ടെന്നും ടീം അറിയിച്ചു. എന്നാൽ നാല്  ആഴ്ചക്കുള്ളിൽ 90,000  മരണം കൂടി സംഭവിക്കാമെന്നും പാനൽ വ്യക്തമാക്കി.
 
അഡിനോവൈറസ് ഉപയോഗിച്ച്  വികസിപ്പിച്ച ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിന്റെ  മൂന്നാം ട്രയൽ സംബന്ധിച്ച വിവരം ഈ ആഴ്ച ലഭിക്കുമെന്നും ഫെബ്രുവരി-മാർച്ചിൽ ജെ ആൻഡ് ജെ കൂടാതെ ആസ്ട്രസെനെക, നോവാവാക്സ്‌  എന്നിവയും അവസാന ട്രയലിലെത്തുമെന്നും പറഞ്ഞു.
 
യു കെ യിൽ കണ്ടെത്തിയ വകഭേദം ബി 1.1.7 മറ്റു 46 രാജ്യങ്ങളിൽ കൂടി സ്ഥിരീകരിക്കപ്പെട്ടതായും യു എസിൽ ഇതിന്റെ എണ്ണം 293 ആയെന്നും അറിയിച്ചു.
 
മൂന്നാഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാനത്ത് 10 മില്യൺ വാക്സിൻ ഡോസ് വിതരണം ചെയ്യും. ജനസംഖ്യയുടെ 6% ഇതുവരെ വാക്സിൻ സ്വീകരിച്ചു.
 
മാർച്ച് അവസാനത്തോടെ 200 മില്യൺ ഡോസ് ലഭ്യമാകും.ഫലപ്രദമായ കൂടുതൽ വാക്സിനുകൾക്ക് അനുമതി ലഭിച്ചാൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗം പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങൾക്ക് നൽകാൻ കഴിയും. 
ഫെബ്രുവരി 20 നകം കോവിഡ് മരണങ്ങൾ 479000 -514000 വരെ ആകാനുള്ള സാധ്യത സി ഡി സി പ്രവചിക്കുന്നു.
Highlights
4,383: Highest daily number of deaths, current peak on January 20, 2021.

3,787: Highest seven-day moving average of deaths, January 13, 2021.

78,000: Number of patients hospitalized with Covid-19, as of January 24

3113: Current seven day average, from January 19-25, 2021. That's a 4.9 per cent decrease from the earlier seven day average.

2.1: Number of anaphylaxis cases per 1 million administered doses of the two-shot Moderna vaccine.

6.2: Number of anaphylaxis cases per 1 million administered doses of the two-shot Pfizer vaccine.

3: Number of vaccines that will begin Phase 3 trials between February and March - Johnson and Johnson, AstraZeneca and Novavax. Johnson and Johnson trial could deliver "important" news as early as a week from now, according to Fauci. J and J is using the an adenovirus vector based technology to develop its Covid-19 vaccine just like it did with its Ebola, Zika, RSV, and HIV vaccine candidates.

293: Number of cases reported in the US of the B.1.1.7 strain of the coronavirus. The UK and 46 other countries are reporting cases of this new strain.

73: Number of deaths among Asians per 1,00,000 people in the US.

7.83 million: Number of people vaccinated in the first seven days of the Biden administration.

533 million: Number of doses required to vaccinate everyone over 16 years of age. There's no talk yet of kids under 16, although trials are ongoing.

10 million: Number of doses promised across all states each week, and states will have three weeks of visibility into supply.

6%: Percentage of the US population that has received one or more doses.

200 million: Total number of doses available in the first quarter of 2021, mostly concentrated towards the end of March.

100: Number of community vaccination clinics to be set up by the end of February.

40%: Nursing-home residents account for 4 in 10 Covid-19 deaths in America. In the country's vaccination challenge, this is the most vulnerable flank.

202 million: Number of doses required to vaccinate those who are currently eligible across 5 categories: Long term care facilities, frontline essential workers, healthcare personnel, those aged 65-74 years and those aged above 75 years.

75-80%: The percentage of Americans who need to be vaccinated by summer for the country to return to some "semblance" of normalcy by Fall, according to Dr. Fauci.

479,000-514,000: Total number of deaths expected to be recorded by February 20, 2021, according to the CDC's most recent national forecast.

120 million: Number of doses that Pfizer thinks it can deliver this quarter to the US. The best chance for a dramatic supply increase may come from Johnson & Johnson, which is likely to drop some big news in a week.
 
Join WhatsApp News
True American 2021-01-28 13:42:48
In October of last year, Biden said that he will not use executive orders as it is for dictators. Biden said that he will look for the legislators for decisions. So far, he did about 2 dozens of executive orders, which is more than Bush, Clinton, Obama and Trump combined. In his first executive order, Biden abolished " America first ", and instead adopted " America Last ".
CID Mooosa 2021-01-28 17:13:44
Sorry! He has alzhemiers and he forgot what he said in last October and he is dictating Executive orders not to worry he will be okey at the end of four years.
JACOB 2021-01-28 19:22:46
Hey Joe B, you don't have to destroy America in one week, you have 4 years to do it slowly. Oil and gas workers who voted for him are sucking wind now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക