Image

കോവിഡ് വ്യാപനം; കര്‍ശന ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

Published on 28 January, 2021
കോവിഡ് വ്യാപനം; കര്‍ശന ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധയമെന്നും മുഖ്യമന്ത്രി.


സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകള്‍ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകള്‍ ഒഴിവാക്കണം.


 വിവാഹ ചടങ്ങുകള്‍ തുറസായ സ്ഥലങ്ങളില്‍ നടത്താന്‍ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും മുഖ്യമന്ത്രി. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക