Image

'പീസ്‌'; ജോജുവിനൊപ്പം രമ്യാ നമ്ബീശനും

Published on 28 January, 2021
'പീസ്‌'; ജോജുവിനൊപ്പം രമ്യാ നമ്ബീശനും

ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തില്‍ രമ്യാ നമ്ബീശനും വേഷമിടുന്നു. ‘അഞ്ചാം പാതിര’യ്ക്കു ശേഷം തമിഴ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു രമ്യാ നമ്ബീശന്‍.


അനില്‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക