Image

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിയ്ക്കുന്നു : നവയുഗം

Published on 01 February, 2021
കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിയ്ക്കുന്നു : നവയുഗം
ദമ്മാം: പേരിനു പോലും പ്രവാസികള്‍ക്കായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിയ്ക്കുകയോ, പണം നീക്കി വയ്ക്കുകയോ ചെയ്യാതെ, കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍, പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി  പ്രതിഷേധിച്ചു..

ചില രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്നും, പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നുമാണ് ബജറ്റില്‍ പ്രവാസികളെപ്പറ്റി ആകെയുള്ള പരാമര്‍ശം. ഈ രണ്ടു വിഷയങ്ങളും സ്വാഗതാര്ഹമാണെങ്കിലും, ഇതൊന്നും 95% പ്രവാസികളെയും ബാധിയ്ക്കുന്ന വിഷയമല്ല.

കോവിഡ് കാരണം  ജോലി നഷ്ടമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വേണ്ടി പുനഃരധിവാസ പദ്ധതികളോ, വായ്പ പോലെയുള്ള ആനുകൂല്യങ്ങളോ, നിക്ഷേപ പദ്ധതികളോ ഒന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത്, പ്രവാസി ഇന്ത്യക്കാരോട് നരേന്ദ്ര മോഡി സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണയുടെ തുടര്‍ച്ചയാണ്.

ഇന്ത്യയുടെ സ്വത്തുക്കളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റു തുലയ്ക്കുക എന്നതുള്‍പ്പെടെ സമ്പദ്വ്യവസ്ഥയുടെ ഏകദേശം എല്ലാ പ്രധാന ഘടകങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബജറ്റിലുള്ളത്. കര്‍ഷകപ്രക്ഷോപം തണുപ്പിയ്ക്കാനും, തെരെഞ്ഞെടുപ്പ് പ്രമാണിച്ചും ഉള്‍പ്പെടുത്തിയ കുറെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കപ്പുറം, കാറ്റു നിറച്ച ബലൂണ്‍ പോലെയുള്ള കേന്ദ്രബജറ്റ് ബജറ്റ് വളരെ നിരാശാജനകമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ആക്റ്റിങ് സെക്രട്ടറി സാജന്‍ കണിയാപുരവും പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിയ്ക്കുന്നു : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക