Image

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക: കല കുവൈറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍

Published on 01 February, 2021
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക: കല കുവൈറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍


കുവൈറ്റ് സിറ്റി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷകര്‍ക്കെതിരായ കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കല കുവൈറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി സി. കെ നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് നാല് മേഖലയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായ ഒഴിവിലേക്ക് ടി.വി ജയനെ ഉള്‍പ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത്ത് കുമാര്‍, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്ത്, മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ജെ. സജി എന്നിവര്‍ കണ്‍വെന്‍ഷന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡണ്ട് വി വി രംഗന്‍ അനുശോചന പ്രമേയവും, കലയുടെ മുന്‍ ഭാരവാഹി ആര്‍ നാഗനാഥന്‍ ക്ഷേമനിധി ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശവും, കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം രജീഷ് പുല്ലാടും അവതരിപ്പിച്ചു.

കണ്‍വെന്‍ഷന് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ആസഫ് അലി അഹമ്മദ് സ്വാഗതവും ട്രഷര്‍ പി. ബി സുരേഷ് നന്ദിയും രേഖപ്പെടുത്തി. ഓണ്‍ലൈനായി നടത്തിയ കണ്‍വെന്‍ഷനില്‍ നാല് മേഖല കണ്‍വെന്‍ഷനുകളില്‍ നിന്നും നിന്നും തെരെഞ്ഞെടുക്കപെട്ട 240 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളും ഉള്‍പ്പടെ 265 പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക