Image

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ ഉപയോഗിക്കണം

Published on 01 February, 2021
 കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ ഉപയോഗിക്കണം

കുവൈറ്റ് സിറ്റി : കോവിഡ് പാശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വരവ് സുഗമമാക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നടപ്പിലാക്കിയത്. ആന്‍ഡ്രോയിഡ് വേര്‍ഷനിലും ഐ.ഒ.എസ് വേര്‍ഷനിലും ആപ്പ് ലഭ്യമാണ്.

കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലബോറട്ടറികളുമായി മുന ആപ്പ് ബന്ധിപ്പിച്ചതിനാല്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും മുന ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരന്റെ എല്ലാ വിശദാംശങ്ങളും ആപ്പ് വഴി ആരോഗ്യ അധികാരികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക