Image

സഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published on 05 February, 2021
സഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ ആറാം ചരമവാര്‍ഷിക സ്മരണയില്‍, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍,  രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും  സുപ്രസിദ്ധ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
 
ദമ്മാം  കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ്‌ഹോസ്പിറ്റല്‍ ബ്ലഡ്  ബാങ്കില്‍,  രാവിലെ  8.30 മണിക്ക് തുടങ്ങി വൈകുന്നേരം 3.30 മണി വരെ നീണ്ട   രക്തദാനക്യാമ്പില്‍, രാവിലെ മുതലേ നവയുഗം നേതാക്കളും, പ്രവര്‍ത്തകരും, കുടുംബങ്ങളും ഉള്‍പ്പെടെ  ഒട്ടനവധി പ്രവാസികള്‍  രക്തം ദാനം ചെയ്തു. കോവിഡ് ഭീതിയില്‍ പ്രവാസി സമൂഹം ഏറെ കരുതലോടെ കഴിയുന്ന ഈ കാലത്ത്, അവധിദിവസമായിട്ട് കൂടി രക്തദാനക്യാമ്പില്‍ കണ്ട ജനപങ്കാളിത്തം പ്രവാസിമലയാളികളുടെ സാമൂഹ്യസേവനബോധത്തെ തെളിയിക്കുന്നു എന്നും, സൗദി അറേബ്യന്‍ സമൂഹത്തോട് പ്രവാസികള്‍ കാട്ടുന്ന ഈ സ്‌നേഹം അഭിനന്ദനാര്‍ഹമാണെന്നും ബ്ലഡ്  ബാങ്ക്  അധികൃതര്‍ പറഞ്ഞു.
 
നവയുഗം  കേന്ദ്ര  കമ്മറ്റി  രക്ഷാധികാരി  ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ആക്ടിങ് സെക്രട്ടറി സാജന്‍ കണിയാപുരം, വൈസ്പ്രസിഡന്റ്   മഞ്ജു  മണികുട്ടന്‍,  ജീവകാരുണ്യവിഭാഗം  കണ്‍വീനര്‍   ഷിബുകുമാര്‍, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, നിസ്സാം കൊല്ലം, ഗോപകുമാര്‍,ബിജു വര്‍ക്കി, സനു മഠത്തില്‍, മിനി ഷാജി, പ്രഭാകരന്‍ എടപ്പാള്‍, ശരണ്യ ഷിബു, തമ്പാന്‍ നടരാജന്‍, സാബു, അന്‍വര്‍ എന്നിവര്‍  നേതൃത്വം  നല്‍കി.
സഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുസഫിയ അജിത്തിന്റെ സ്മരണയില്‍ നവയുഗം ദമ്മാമില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക