Image

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തി

Published on 19 July, 2011
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തി
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രീടീന്‍സിനും, ടീനേജേഴ്‌സിനും, മാതാപിതാക്കള്‍ക്കുംവേണ്ടി സെമിനാര്‍ നടത്തി. ചിക്കാഗോയിലെ പ്രശസ്‌ത മലയാളി സൈക്കോളജിസ്റ്റായ ഡോ. തോമസ്‌ നാരാത്തടം ആണ്‌ സെമിനാറിന്‌ നേതൃത്വം നല്‍കിയത്‌. ടീനേജേഴ്‌സും അവരുടെ മാതാപിതാക്കളും ഇന്ന്‌ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറിലും ചര്‍ച്ചാ ക്ലാസ്സിലും ധാരാളം പേര്‍ പങ്കെടുത്തു.

ടീനേജേഴ്‌സിനെയും യുവജനങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും ഉത്തരവാദിത്വമുള്ള വ്യക്തികളാക്കി മാറ്റാന്‍ ഇത്തരത്തിലുള്ള ചര്‍ച്ചാക്ലാസ്സുകളും സെമിനാറുകളും ഉപകരിക്കുമെന്ന്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാലയില്‍ പറഞ്ഞു. കെ.സി.എസ്‌. വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍, വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിമന്‍സ്‌ ഫോറം സെക്രട്ടറി ലിസ്സി തോട്ടപ്പുറം സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ഡെല്ല നെടിയകാലായില്‍ കൃതജ്ഞതയും പറഞ്ഞു. കെ.സി.സി.എന്‍.എ. ട്രഷറര്‍ നിമി തുരുത്തുവേലില്‍, മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളി, ജോസ്‌മി ഇടക്കുതറ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക