Image

മണ്‍കുടുക്ക (സന്ധ്യ എം.: കവിത)

സന്ധ്യ എം Published on 06 February, 2021
മണ്‍കുടുക്ക (സന്ധ്യ എം.: കവിത)
തന്നിലെ ചരിത-
ശേഖരിക്കലിനായ്
ഉള്ള ഒരു മണ്‍കുടുക്ക 
എല്ലാം മനസ്സിനുള്ളിലും

ഒരുക്കപ്പെട്ടിട്ടുണ്ടായിരിക്കും
മുന്നിലൂടെ കടന്നു പോകുന്ന 
കഥകളെല്ലാം മനസ്സ്
അവിടെ സൂക്ഷിക്കും

മണ്ണിനുണ്ടൊരു അത്ഭുതം
ചൂടേറേ താങ്ങിടും
മണ്‍ കുടുക്കയില്‍
ചൂടു ചരിതങ്ങള്‍ 
നിശബ്ദത പുല്‍ക്കിടും

ആ മണ്‍കുടുക്കയേ 
എറിഞ്ഞുടക്കാന്‍ 
അതിന്റെ ഉടയല്‍ 
ഏങ്ങാന്‍ ഒത്ത ഒരു
കരിങ്കല്‍ തേടി നടപ്പായി
മനസ്സ് എന്നും

ഉടക്കലിന് ചേര്‍ന്നതൊന്നു
കിട്ടിയാല്‍ പിന്നെ ആമാന്തം
പാടില്ല തകര്‍ത്തങ്ങ്
നേടീടണം സ്വസ്ഥത

മണ്‍കുടുക്ക (സന്ധ്യ എം.: കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക