Image

അബുദാബിയില്‍ സിനിമാശാലകള്‍ താത്കാലിമായി അടച്ചു

Published on 07 February, 2021
 അബുദാബിയില്‍ സിനിമാശാലകള്‍ താത്കാലിമായി അടച്ചു


അബുദാബി: കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണം 3,000 നു മുകളിലായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ രാജ്യത്തെ സിനിമ ശാലകള്‍ ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതുവരെ അടിച്ചിടാന്‍ അധികൃതര്‍ ഉത്തരവുനല്‍കി.

ആളുകള്‍ ഏറ്റവുമധികം കൂടിചേരുന്ന സ്ഥലങ്ങളിലും ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് മാളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിള്‍ 40 ശതമാനം പേരേ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. എന്നാല്‍ റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ 60 ശതമാനം പേരെയും ജിമ്മുകളില്‍ 50 ശതമാനം പേരയും പ്രവേശിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം അനുവാദം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക