Image

വേര് (കവിത : ഹേന പ്രസാദ് )

Published on 09 February, 2021
വേര്  (കവിത : ഹേന പ്രസാദ് )
ശിഖരങ്ങളെ താങ്ങി ഉയരങ്ങൾ പൂകുന്ന മരമൊന്നിതറിയാത്തതെന്തേ 
മറയത്തു നിന്നു തൻ നിലനിൽപ്പു കാക്കുന്നൊരുയിരായ വേരിൻ മഹത്വം മരമൊന്നു പടരുവാൻ പൂക്കുവാൻ കായ്ക്കുവാൻ വേരെത്റ ത്യാഗം സഹിച്ചു മണ്ണിൽ പുതഞ്ഞു നിന്നിട്ടും മരത്തിനെ വിണ്ണൊളമെത്താൻ തുണച്ചു 
വേരായിരുന്നീട്ടു പോലും  മരത്തിന്റെ
ഭാരം ചുമലെറ്റി നിന്നു.
പേമാരിയിൽ കൊടും കാറ്റിൽ വരൾച്ചയിൽ 
വീര്യം പകർന്നേകിനിന്നു 
പാരാകെ മാമരം പൂത്തുലഞ്ഞിടുവാൻ
ചാരത്തൊരൂർജ്ജമായ്നിന്നു
സിരയിലൂടൊഴുകുന്ന 'നിണവുമാ" 
പൂവിന്റെ മണവും ആ വേരിൻ്റതല്ലേ
ഇലകളിൽ നിറയുന്ന ഹരിതവർണ്ണങ്ങളും ഫലവുംമാ വേരെകിയില്ലേ?
തരുശാഖിയിൽ കിളി കളമൊഴി പാട്ടിന്നു
കരുവായതും വേരിതല്ലേ?
ഒരു മാത്രയോർക്കിലാ ദലമർമ്മരങ്ങൾ തൻ 
പൊരുളായതും വേരിതല്ലേ?
മരവുമായി  താരതമൃം ചെയ്കെ 
വേരെത്ര ചെറുതെന്നു തോന്നിടാമെന്നാൽ
വേരൊന്നു ഛേദിച്ചു പോയാൽ മരത്തിന്റെ 
ഊരെങ്ങതെന്നറിഞ്ഞിടാം
              

                                                                                

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക