Image

ഇനിയൊരു ജന്മം (കവിത: ബീന ബിനിൽ,തൃശൂർ)

Published on 10 February, 2021
ഇനിയൊരു ജന്മം (കവിത: ബീന ബിനിൽ,തൃശൂർ)
വിധിതൻ സ്വപ്നങ്ങളായ് മാറുന്ന
വഴിത്താരകളായെൻ ജീവിതം
എനിക്കായ് പ്രിയൻ പാടിയ പാട്ടിൻ്റെ
ഈണവും, താളവും, ശ്രുതിയും
എൻ മാനസത്തിൻ സ്പന്ദനമായി ഉണർന്നില്ലേ?
പ്രിയനെൻ ജന്മത്തെ തൊട്ടുണർത്തി,
മൗനമായെൻ മനസ്സിലെ ചൂടറിഞ്ഞു.
പുലരി മഞ്ഞിൻ തുള്ളിയാൽ
വിടർന്ന പനിനീർ പൂക്കളിൽ
സുഗന്ധമായിരുന്നു പ്രിയനെൻ ചിന്തകളിൽ.
എൻ ഹൃത്തിൻ താളമിടിപ്പിലെല്ലാം
ഒരു മുളം തണ്ടായ് ഈണ മീട്ടും
പ്രിയെനൻ ഓർമ്മയിൽ അലയടിക്കുന്നു.
സാമീപ്യമില്ലായ്മ പോലുമെന്നിൽ
സാമീപ്യമായ് ജനിച്ചപ്പോൾ
തിരിച്ചറിഞ്ഞു ഞാൻ പ്രിയനാണെനിക്കെല്ലാമെന്ന്,
മറന്നു വെച്ച യെൻ സ്വപ്നങ്ങളെല്ലാം
പ്രിയനിലൂടെ ഞാനറിയാൻ തുടങ്ങി..
സ്വപ്ന മരീചികയിൽ ഞാനലിയവേ,
പനിനീർ പൂമണമോലും കാറ്റിൽ
പ്രിയൻ തൻ ഈണത്തിനായ് എൻ മാനസം
തുടിച്ചത് പ്രിയനറിഞ്ഞതില്ലേ?
എൻ അധരത്തിൽ വിരിയുന്ന
പുഞ്ചിരി കുഞ്ഞു താരങ്ങൾ കണക്കെ
കണ്ണിലെ തിളക്കം,
എല്ലാം ഉണർത്തിയതെൻ പ്രിയനല്ലേ,
നിശബ്ദമൗനത്തെ ഞാനൊളിപ്പിച്ചതിൽ
ഋതുഭേദം കണക്കെ നൊമ്പര
ചാർത്തുകളായിരുന്നില്ലേ,
ഇനിയുള്ള ജന്മങ്ങളിൽ പ്രിയനായി
പുനർജനിക്കും ഞാൻ,
രാത്രിയാമങ്ങളിൽ നിലാവെളിച്ചത്തിൽ
ആ ഗാന ഗന്ധർവ്വൻ്റെ പാട്ടിൻ
ഈരടികൾ കേട്ടുറങ്ങട്ടെ,
അലിഞ്ഞു തീരട്ടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക