Image

ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂള്‍ എജ്യുക്കേഷന്‍ ഫെയറില്‍ സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് പങ്കാളികളായി

Published on 10 February, 2021
 ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂള്‍ എജ്യുക്കേഷന്‍ ഫെയറില്‍ സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് പങ്കാളികളായി

കുവൈറ്റ്: ഇന്ത്യന്‍ കമ്മ്യുണിറ്റി സ്‌കൂളില്‍ ഫെബ്രുവരി 5,6 തീയതികളിലായി സംഘടിപ്പിച്ച എജ്യുക്കേഷന്‍ ഫെയറില്‍ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് പങ്കാളികളായി. ലോകത്തിലെ 46 ഓളം പ്രശസ്ത യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ഹയര്‍ എജ്യുക്കേഷന്‍ ഫെയര്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭാസ വിചക്ഷണന്‍ ഡോ. സേതു മാധവന്‍ 9, 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി കരിയര്‍ ഡെവലപ്പ്‌മെന്റ് വിവിധ സെമിനാറുകള്‍ നടത്തി.

ടഇഎഋ (സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ്)ഡയറക്ടര്‍ റിട്ട: കേണല്‍ എസ് വിജയന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള യൂണിഫോംഡ് സര്‍വീസസ് സംബസിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി. കൂടാതെ രണ്ടു ദിവസങ്ങളിലായി നടത്തിയ ഹയര്‍ എജ്യുക്കേഷന്‍ ഫെയറില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും രേഷിതാക്കളും എസ്സിഎഫ്ഇയുടെ കൗണ്ടര്‍ സന്ദര്‍ശിച്ച് തുടര്‍ പഠനത്തിനുള്ള സാദ്ധ്യതകള്‍ ആരായുകയും ചെയ്തു. ഐസിഎസ്‌കെ സീനിയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ബിനുമോന്‍, എസ്സിഎഫ്ഇക്ക് ഹയര്‍ എഡ്യൂക്കേഷന്‍ ഫെയര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കി ആദരരിച്ചു.

ഇന്ത്യന്‍ സായുധ സേനയിലെയും ഇന്ത്യയിലെ മറ്റ് യൂണിഫോം സേവനങ്ങളിലെയും കരിയര്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ വിദ്യാര്‍ഥികളുടെ കരിയര്‍ മാര്‍ഗനിര്‍ദ്ദേശവും നൈപുണ്യവികസനവും നല്‍കുന്നതിന് സാരഥി കുവൈറ്റിന്റെ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നിയന്ത്രിക്കുന്ന ഒരു കോച്ചിംഗ് സ്ഥാപനമാണ് എസ്സിഎഫ്ഇ. ആധുനിക സാങ്കേതികവിദ്യയും ഓഡിയോ വിഷ്വല്‍ ഇന്‍സ്ട്രക്ഷണല്‍ എയ്ഡുകളും വിന്യസിച്ചുകൊണ്ട് യുവാക്കള്‍ക്കും മികവുറ്റ വിദ്യാര്‍ഥികള്‍ക്കും അത്യാധുനിക കോച്ചിംഗ് സൗകര്യങ്ങള്‍ നല്‍കാന്‍ എസ്സിഎഫ്ഇ ശ്രമിക്കുന്നു. അതത് മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള പരിചയസന്പന്നരായ വിദഗ്ധരും മറ്റും പരിശീലനം നല്‍കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉന്നത വിജയങ്ങള്‍ നേടുകയും തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന പരിശീലന കേന്ദ്രം എന്ന ഖ്യാതി നേടുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക