Image

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

Published on 10 February, 2021
ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

അടുത്ത മൂന്നാഴ്ചത്തേക്ക് സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിൻ വിഹിതം 5 ശതമാനം വർദ്ധിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു, ഇത് സ്വാഗതാർഹമാണ്. 5 ശതമാനം വർദ്ധനവ് അത്ര വലിയ വർദ്ധനവല്ല, എങ്കിലും മുൻപ് വാഗ്ദാനം ചെയ്ത വർദ്ധനവിന് പുറമേ 5 ശതമാനം അധികം ലഭിക്കുന്നത് നിസാരമല്ല.  ഇപ്പോഴും ഡോസുകളുടെ അളവ് വളരെ പരിമിതമാണെന്നത്  നിരാശാജനകമാണ്. ധാരാളം ന്യൂയോർക്കുകാർ വാക്സിന് വേണ്ടി അപ്പോയ്ന്റ്മെന്റ് എടുക്കുന്നുണ്ടെന്ന്  എനിക്കറിയാം. എന്നാൽ, വിതരണം അതിനൊത്ത് വേഗം സാധ്യമാകുന്നില്ല.  ക്ഷമിക്കണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ലഭ്യത കൂട്ടുക എന്നതല്ലാതെ വേറൊന്നുംകൊണ്ട് കാര്യമില്ല. .
 
ഡിസംബർ 1 ന് ശേഷമുള്ള 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. നമ്മൾ ഇതുപോലെ ഐക്യത്തോടെ തുടരേണ്ടത്  വളരെ പ്രധാനമാണ് - പ്രത്യേകിച്ച് വൈറസിന്റെ പുതിയ വകഭേദങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ. നമുക്ക് ഇത് നിലനിർത്താം.

* ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം 7,875 ആയി ഉയർന്നു. 153,648 ആളുകളെ പരിശോധിച്ചതിൽ 7,866 പേരുടെ ഫലം പോസിറ്റീവായി. 
പോസിറ്റിവിറ്റി നിരക്ക് : 5.12 ശതമാനം.  7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്: 4.38 ശതമാനം.
ഐസിയുവിലെ രോഗികൾ:  1,412, മരണപ്പെട്ടത്: 138 പേർ.
 * 3,100- ലധികം ന്യൂയോർ‌ക്കുകാർക്ക്  ആദ്യ ഡോസ് ‌ നൽ‌കുന്നതിന്  11 പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ‌ കൂടി ഈ ആഴ്ച ‌പ്രവർത്തനം ആരംഭിക്കും. 
 * സംസ്ഥാനത്തെ  7 ദിവസത്തെ ശരാശരിയിൽ പോസിറ്റീവ് ഫലങ്ങളുടെ ഏറ്റവും ഉയർന്ന ശതമാനം ലോംഗ് ഐലൻഡിലാണ്- 5.36 %. 
* ന്യൂയോർക്ക് സിറ്റിയിൽ  ഈ വർഷം 'ഫ്ലീറ്റ് വീക്ക്'  വെർച്വൽ ആയിരിക്കും. ഇത് വർഷത്തിലൊരിക്കൽ യു എസിൽ പതിവായി നടന്നുവരുന്നതാണ്. ഒരാഴ്ചത്തേക്ക് കപ്പലിലെ നാവികർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നഗരത്തിന്റെ കാഴ്ചകൾ കാണാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ്  ഫ്ലീറ്റ് വീക്കിന്റെ പ്രത്യേകത.  ഫ്ലീറ്റ് വീക്ക് മെയ് 26 മുതൽ മെയ് 31 വരെ വർച്വലായി നടത്തുമെന്ന് നാവികസേന പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക