Image

പാലാ മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും ജൂലൈ 23-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2011
പാലാ മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും ജൂലൈ 23-ന്‌
ഷിക്കാഗോ: പാലാ മീനച്ചില്‍ താലൂക്കുകാരുടെ പതിനൊന്നാമത്‌ പിക്‌നിക്കും, സമ്മേളനവും ജൂലൈ 23-ന്‌ രാവിലെ 11 മണിക്ക്‌ മോര്‍ട്ടണ്‍ഗ്രോവ്‌ ലിന്‍വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതാണ്‌. മുന്‍വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതാണ്‌. കൂടാതെ ഈവര്‍ഷംമുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ മത്സരവും ഉണ്ടായിരിക്കുന്നതാണ്‌.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലുമുള്ള പാലാ-മീനച്ചില്‍ താലൂക്കില്‍പ്പെട്ടവര്‍ പിക്‌നിക്കിലും സമ്മേളനത്തിലും പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബി പാറേക്കാട്‌ (847 209 1142), ജോര്‍ജ്‌ തൂമ്പുങ്കല്‍ (630 281 0335), റോയി മുളകുന്നം (847 363 0050), ബെന്നി കുര്യന്‍ (630 803 7295), ബൈജു കണ്ടത്തില്‍ (312 363 8347).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക