Image

ഫൊക്കാനയുടെ സംഗീത സായാഹ്നം ഫെബ്രുവരി 14, ഞായറാഴ്ച

(ജോര്‍ജ്ജ് ഓലിക്കല്‍) Published on 12 February, 2021
ഫൊക്കാനയുടെ സംഗീത സായാഹ്നം ഫെബ്രുവരി 14, ഞായറാഴ്ച
ന്യൂയോര്‍ക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന സംഗീത സായാഹ്നവും കലാസന്ധ്യയും  ഫെബ്രവരി 14 ഞായറാഴ്ച രാത്രി ഏഴിനു (Est) വലെന്റന്‍സ് ദിന പ്രത്യേക പരിപാടിയായി നടത്തുന്നു. സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

സൗത്ത് ഇന്ത്യയിലെ പ്രമുഖ പിന്നണി ഗായകന്‍ സുനില്‍കുമാറും വോയിസ് ഓഫ് കാലിക്കറ്റ് ഓര്‍ക്കസ്ട്രയും ചേരുന്ന ലൈവ് സംഗീത യാത്രയില്‍ ഏഷ്യനെറ്റ് മ്യൂസിക് ലൈവ് ഫ്രെയിം മേഘന ലാലും, സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍ 2020 ആര്യനന്ദയും ഗാനങ്ങള്‍ ആലപിക്കുന്നു. ഈ പരിപാടി വാലെന്റന്‍സ് ദിനത്തില്‍ നോര്‍ത്തമേരിíയിലെ സംഗീതാസ്വാദകര്‍ക്കായാണ് ഫൊക്കാന സമര്‍പ്പിക്കുന്നത്.

ഇതോടൊപ്പം ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ സംഘടിപ്പിച്ച സിംഗ് ആന്‍ വിന്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റായ ആതിര ബാലുവിന്റെ ഗാനാലാപനവും ഫൊക്കാനയിലെ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വലെന്റന്‍സ് ദിന സന്ധ്യക്ക് മികവേകും.  

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, സൂരജ് ദിനമണി 215 939 7166, റജി ജേക്കബ് 215 904 2547, രാജന്‍ പടവത്തില്‍ 954 701 3200, ഷീല ജോസഫ്, 845 548 4179, അലക്‌സ് മുരിക്കനാനി 914 473 0142




ഫൊക്കാനയുടെ സംഗീത സായാഹ്നം ഫെബ്രുവരി 14, ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക