Image

ഐഎന്‍ഓസിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢോജ്ജ്വലമായി

ജോയി ഇട്ടന്‍ Published on 12 February, 2021
 ഐഎന്‍ഓസിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢോജ്ജ്വലമായി
ന്യൂയോര്‍ക്ക്: ഐഎന്‍ഓസി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് നടന്ന 72-മത് റിപ്പബ്ലിക്ക് ദിനാഘോഷവും, മഹാത്മാ ഗാന്ധിജിയുടെ 73-മത് രക്തസാക്ഷിത്വ വാര്‍ഷികവും കെ.പിസിസിയുടെ 100-ാമത് വാര്‍ഷികവും വന്‍വിജയമായി.

സൂം മീറ്റിംഗില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജന. സെക്രട്ടറിയുമായ ശ്രീ ഉമ്മന്‍ചാണ്ടി മുഖ്യാത്ഥിയായി ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ജോബി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ഓസി നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമെന്നും തുടര്‍ന്നും പിന്‍തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ബെന്നി ബഹനാന്‍ എം.പി., ഡീന്‍ കുറിയാക്കോസ് എം.പി., വി.ടി.ബല്‍റാം എം.എല്‍.എ. എന്നിവര്‍ ആശംസകള്‍ അറിയിച്ചിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു ഈ ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്‍ഡ്യയുടെ റിപ്പബ്ലിക്ദിനം ആഘോഷിക്കുന്ന ചടങ്ങ് മഹത്തരമാണെന്നും അറിയിച്ചു.

മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സിറ്റി ഓഫ് ലോഡര്‍ലേക്ക്‌സ് മേയര്‍ ഹേസന്‍ റോജേഴ്‌സ് വിവിധ സംസ്‌ക്കാരങ്ങളെ സമന്വയിപ്പിക്കുന്ന ഈ രാജ്യത്ത് സ്വന്തം സംസ്‌ക്കാരങ്ങള്‍ ആഘോഷിക്കുന്ന ഇന്‍ഡ്യക്കാരെ അഭിനന്ദിച്ചു. ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് സെക്രട്ടറി ജനറല്‍ ഹര്‍ബജന്‍ സിംഗ് ഈ ആഘോഷത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും, 200 ലധികം ആളുകള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു. ഐ.ഓസി ഗ്ലോബല്‍ ഐ റ്റി ഹെഡ് മനോജ് ഷിന്‍ഡെ ആശംസകള്‍ നേര്‍ന്നു. ഐഓസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേറ്റ് ആശംസകള്‍ നേര്‍ന്നു.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് എന്നിവരുടെ ആശംസകളെ തുടര്‍ന്ന് ചാപ്റ്റര്‍ പ്രസിഡന്റുമാരായ ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), സജി മാത്യൂ ന്യൂജേഴ്‌സി, സന്തോഷ് എബ്രഹാം പെന്‍സില്‍വേനിയ, ബിനു ചിലമ്പത്ത് ഫ്‌ളോറിഡ, ഡോ.എം.വി.ജോര്‍ജ് ജോര്‍ജിയ, ഡോ.മാത്യൂ വര്‍ഗീസ് മിഷിഗണ്‍, ലൗലി ഷിക്കാഗോ ഇല്ലിനോയി, ജോയി തുമ്പമണ്‍ ടെക്‌സസ്, ജോണ്‍സണ്‍ ചിക്കംപാറയില്‍ ലോസ് ആഞ്ചലസ് ചാപ്റ്റര്‍, അനില്‍ ജോസഫ് സാന്‍ഫ്രാന്‍സിസ്‌ക്കോ ചാപ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വൈസ് പ്രസിഡന്റ് ഡോ.മാമ്മന്‍ ജേക്കബ്, പ്രസിഡന്റ് ജോബി ജോര്‍ജ് നാഷണല്‍ ഐ.റ്റി ജോര്‍ഡിനേറ്റര്‍ അജയ് അലക്‌സ് എന്നിവര്‍ മീറ്റിംഗ് നിയന്ത്രിച്ചു.

ട്രഷറര്‍ സജി എബ്രഹാം, ജന.സെക്രട്ടറി ഡോ.സാല്‍ബി പോള്‍ എന്നിവരുടെ ചുമതലയില്‍ ഡോ.ചാക്കോട് രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തില്‍ ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. സെക്രട്ടറി ഡോ.അനുപം രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.
സമ്മേളനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് ജോബി ജോര്‍ജ് അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക