Image

കുവൈറ്റിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വാടക വിവരങ്ങള്‍ പുറത്തുവിട്ടു

Published on 12 February, 2021
 കുവൈറ്റിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ വാടക വിവരങ്ങള്‍ പുറത്തുവിട്ടു


കുവൈറ്റ് സിറ്റി : രാജ്യത്തെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ വാടക വിവരങ്ങള്‍ കുവൈറ്റ് ഹോട്ടല്‍ ഹോണേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടു. ഇതനുസരിച്ച് ത്രീ ?സ്??റ്റാ?ര്‍ ഹോട്ടലുകള്‍ക്ക് സിംഗിള്‍ റൂമിന് ഏഴു ദിവസത്തേക്ക് 120 ദിനാറും ഡബിള്‍ റൂമിനു 180 ദിനാറും ആയിരിക്കും പുതിയ നിരക്ക്. കൂടാതെ ദിവസേന ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണത്തിന് 6 ദിനാര്‍ വീതം അധികം നല്‍കണം.

ഫോ?ര്‍ സ്??റ്റാ?ര്‍ ഹോട്ടലുകള്‍ക്ക് സിംഗിള്‍ റൂമിന് ഏഴു ദിവസത്തേക്ക് 180 ദിനാറും ഡബിള്‍ റൂമിനു 240 ദിനാറും ആയിരിക്കും നിരക്ക്. രണ്ടു നേരത്തെ ഭക്ഷണത്തിന് 8 ദിനാര്‍ വീതം അധികം നല്‍കണം.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സിംഗിള്‍ റൂമിന് ഏഴു ദിവസത്തേക്ക് 270 ദിനാറും ഡബിള്‍ റൂമിനു 330 ദിനാറും ആയിരിക്കും നിരക്ക്. കൂടാതെ ദിവസേന ഉച്ചക്കും രാത്രിയിലേക്കുമുള്ള ഭക്ഷണത്തിന് 10 ദിനാര്‍ അധികം നല്‍കണം. ഇതു സംബന്ധിച്ച് അറിയിപ്പുകള്‍ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ തീരുമാനം ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി പ്രവാസികളുടെമേല്‍ അധികഭാരമായിരിക്കും അടിച്ചേല്‍പ്പിക്കുക. യാത്രാ വിലക്ക് ഇല്ലാത്ത രാജ്യങ്ങള്‍ ഇടത്താവളമാക്കി 14 ദിവസം ആ രാജ്യങ്ങളില്‍ താമസിച്ചതിനു ശേഷമാണ് യാത്രക്കാര്‍ കുവൈറ്റിലെത്തുന്നത്. തുടര്‍ന്ന് ഇത്രയും വലിയ തുക കൊടുത്തു ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍ പോകുന്നത് കടുത്ത സാമ്പത്തിക പ്രയാസത്തിലേക്കായിരിക്കും തള്ളിവിടുക. ഒന്നും രണ്ടും മാസമായി കുവൈത്തിലേക്ക് മടങ്ങി വരുവാന്‍ സാധിക്കാതെ ഭക്ഷണവും താമസവുമില്ലാതെ ദുബായിലും മറ്റു രാജ്യങ്ങളിലും കഴിയുന്ന പ്രവാസികളെയാണ് പുതിയ തീരുമാനം കൂടുതല്‍ ബാധിക്കുക. സുമനസുകളുടെ കാരുണ്യത്താല്‍ കഴിയുന്ന ഇവരില്‍ പലര്‍ക്കും സാമ്പത്തിക ബാധ്യത വഹിക്കാന്‍ സാധിക്കാതെ നാട്ടിലേക്ക് മടങ്ങിപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക