Image

പ്രണയദിന സ്വപ്നവര്‍ണ്ണങ്ങള്‍ (കവിത: എ.സി ജോര്‍ജ്)

Published on 12 February, 2021
പ്രണയദിന സ്വപ്നവര്‍ണ്ണങ്ങള്‍ (കവിത: എ.സി ജോര്‍ജ്)
സപ്തസാഗരങ്ങള്‍. .താണ്ടി..എത്തിടാം..
സപ്ത..വര്‍ണ്ണ..പൊലിമയില്‍..മിന്നും.
യമുനാതീരേ..മുംതാസ്തന്‍..താജ്മഹലില്‍ ..
എന്‍..ഹൃത്തടത്തില്‍ വര്‍ണ്ണപൊലിമയില്‍
പീലിവിടര്‍ത്തി..സുഗന്ധംപകരും..
ചേതരാംഗിയാം മനോഹരിമും താസാണു..നീ..
മോഹനമാം..മോഹങ്ങളെ താലോലിക്കും..
ഷാജഹനായി..ഞാന്‍എത്തുംനിന്‍..ചാരെ..
ഈപ്രണയദിന..നിറപ്പകിട്ടില്‍. .നമ്മളൊപ്പം..
പരിരംഭണ..പൂരിതരായി..നീന്തി..തുടിക്കാം..
നിന്‍മൃദുലമാംമാതള ചെഞ്ചുണ്ടില്‍ ശീല്കാരനാദമായ്
പ്രണയാര്‍ദ്രമാം തേന്‍മണിമുത്തം ചാര്‍ത്തിടട്ടെ ഞാന്‍..
പ്രാണപ്രേയസി..പ്രിയേശ്വരി. നിന്‍.മധുര.ചെഞ്ചുണ്ടില്‍..
പൊഴിയും മധുരമധുകണങ്ങള്‍ മുത്തികുടിക്കട്ടെഞാന്‍
നിന്‍..സുഗന്ധ..ശ്വാസ..നിശ്വാസങ്ങള്‍എന്നുള്ളില്‍..
ഉന്മാദ..ലഹരിയായി..ആപാദചൂടം.. കത്തിപ്പടരും..
എന്‍പ്രണയമണി കോവിലില്‍ മമ..ദേവതെ..പൂജിക്കും
സുഗന്ധവാഹിയാംപുഷ്പാര്‍ച്ചനയുമായെത്തുംഈദാസന്‍
നിന്‍..പുഷ്പിതമാം..വര്‍ണ്ണ..പൂവാടിയില്‍..
നിന്‍..സര്‍വസംഗ..പൂജിതമാം..ശ്രീകോവിലില്‍..
ഇഷ്ടപ്രാണേശ്വരി..പുഷ്പാഭിഷേകം..പാലാഭിഷേകം..
ഒരിക്കലുമീ..പ്രണയദിന.. രാവ്അവസാനിക്കാതിരുന്നെങ്കില്‍
നീയെന്‍..സ്വന്തം..വാലെന്‍ടിന്‍.. ഞാന്‍ നിന്‍വാലെന്‍ടിന്‍..
സപ്ത..വര്‍ണ്ണ.. ചിത്രശലഭങ്ങളായീ പറന്നിടാമിന്നു..
പ്രണയദിന സ്വപ്നസ്വര്‍ഗ്ഗം എത്തിപിടിക്കാം..
അസ്തമിക്കാത്ത ദിവ്യമാംപ്രണയാര്‍ദ്ര സ്മരണകള്‍..


Join WhatsApp News
One of your Valentines 2021-02-13 02:23:04
Happy Valentines' Day inadvance, to you & all my other valentines and readers.
amerikkan mollakka 2021-02-13 21:28:03
അസ്സലാമു അലൈക്കും ജനാബ് ജോർജ് സാഹിബ്.. ഇങ്ങള് അമേരിക്കയിൽ നിന്നും യമുനാതീരത്തേക്ക് ഖല്ബിലെ മുംതാസിനെ തേടി ഒരു പുത്യാപ്ലയായി പറന്നു ഓളുടെ മാതളച്ചുണ്ടിൽ മുത്തം കൊടുക്കാനുള്ള പൂതി ആലോസിക്കുന്നത് ഞമ്മക്ക് മനസ്സിലായി. അത് കഴിഞ്ഞ ഇങ്ങള് ഹിന്ദുന്റെ പ്രണയമണി കോവിലിൽ പുസ്പാർച്ചന ചെയ്ത ലാത്തിരി അവസാനിക്കരുതെന്നു കിനാവ് കാണുന്നത് അസ്സലായിട്ടുണ്ട്. സായ്‌വേ പ്രായം എത്രയായി. മൊഞ്ചത്തികൾ രണ്ടാളുടെ ചുണ്ടിലെ തേനൊക്കെ കുടിച്ച് സുഖിക്കാൻ കെൽപ് വേണം. ഞമ്മൾക്ക് മൂന്നാണ് ബീവിമാർ. എന്തായാലും ഇങ്ങള് ഉശിരുള്ളവൻ തന്നെ ഒരു മുസ്‌ലിം തരുണി പിന്നെ ഒരു ഹിന്ദു യുവതി. സായ്‌വേ, മൊഹബ്ബത്ത് ബളരെ നല്ല കാരിയ മാണ്. ഇ മലയാളിയിൽ മൊഹബത്തുള്ളവർ ഉണ്ട്. അബരൊക്കെ എയ്തട്ടെ. ജോർജ് സാഹിബ് ഇങ്ങൾക്ക് ഞമ്മള് ഒരു വാലന്റയിൻ കിരീടം തരുന്നു.
സൂസമ്മ നായർ 2021-02-13 22:39:18
കൊള്ളാമല്ലോ, പാടാൻ നല്ല ശൈലിയിലുള്ള, ചേലുള്ള, അർത്ഥവത്തായ ഒരു നാടൻ അനുരാഗഗാനം ആണല്ലോ ഇത്. പ്രണയദിനത്തിൽ, പ്രണയിതാക്കൾക്ക്, കുളിര് കോരിയിടുന്ന, ഒപ്പം അല്പം ചൂടു പകർന്നു കൊടുക്കുന്ന വരികൾ ആണല്ലോ ജോർജേട്ടൻ കുറിച്ചിരിക്കുന്നത്. ചുമ്മാ ഒരർത്ഥവുമില്ലാത്ത, ആർക്കും മനസ്സിലാകാത്ത "കണ ഗുണ" വരികൾ ഇതിൽ ഇല്ലാത്തതു നന്നായി. മുകളിൽ മുല്ലാക്ക കുറിച്ചിരിക്കുന്ന മാതിരി ചേട്ടൻ ഒരു ഒരു സെക്കുലർ മനുഷ്യൻ ആണെന്ന് തോന്നുന്നു. അതായത് ഇത് മുസ്ലിമിൻറെ താജ്മഹൽ ഉണ്ട്, ഹിന്ദു വിൻറെ പൂജ അർപ്പണവുമുണ്ട് , ക്രിസ്ത്യാനിയുടെ മണി മൊത്തവും ചുംബനവും ഉണ്ട് , ഇപ്രകാരമുള്ള മതസൗഹാർദം ആണ് പ്രണയ ദിനത്തിലും എകാലത്തും ഉണ്ടാകേണ്ടത്. ക്രിസ്ത്യാനിയായി പിറന്ന സൂസമ്മ ആണ് ഞാൻ. ആണ് ഡൽഹിയിൽ വെച്ച് മേജർ കൃഷ്ണന്നായര് പ്രേമിച്ചു വിവാഹിതയായി, അങ്ങനെ സൂസമ്മ നായരായി . ഞങ്ങൾ ഇരുവരും യുഎസിൽ എത്തി. കാലക്കേട് എന്ന് പറയട്ടെ. കൊറോണ പിടിച്ച് അങ്ങേരു മരിച്ചിട്ട് ഒമ്പത് മാസമായി. ആയി അങ്ങനെ പ്രണയ ദുഃഖത്തിൽ ഇരിക്കുമ്പോഴാണ് , ഈ കവിത വായിച്ച് ച്ച പഴയകാലത്തെ പറ്റി ഓർത്തത്. ഒരു നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ ആയി ജോലിചെയ്യുന്ന ഞാൻ ഒരു കോറോണ survivar കൂടിയാണ് . ഞാനും ഒരു ഒരു കവിത എഴുതട്ടെ.., പക്ഷേ ശകുന്തള സിനിമയിലെ " ആ വരികൾ പ്രണയലേഖനംഎങ്ങനെ എഴുതണം" എന്നെനിക്ക് അറിയാൻ പാടില്ല എന്ന് എഴുതാൻ തൽക്കാലം സാധിക്കുകയുള്ളൂ. സാഹിത്യകാരന്മാർക്കും, കവികൾക്കും, വാലൻറ്റൈൻസ് ഡേ ആശംസിക്കുന്നു.
അപ്പച്ചൻ വറുഗീസ്‌ 2021-02-13 23:12:23
ഒരു പ്രായം കഴിഞ്ഞാൽ അങ്ങനെയൊന്നും ഇല്ല സൂസമ്മെ. ഹിന്ദുആയാലും ക്രിസ്‌തീനിയായാലും കറമ്പി ആയാലും മെക്സിക്കത്തി ആയാലും വേണ്ടില്ല . ഒരു പെണ്ണായിരിക്കണം. വീട്ടിലുള്ളത് തൊഴിയോടെ തൊഴിയാണ് . എനിക്ക് കവിത ഇഷ്ട്ടപെട്ടു . എത്ര കഴിച്ചാലും തൃപ്തിയാകാത്ത ഒരാളാണ് മൊല്ലാക്ക. എഴുനേറ്റ് നിക്കാൻ പറ്റില്ല. പക്ഷെ വാലെന്റിൻ ദിവസം എങ്ങനാണെന്ന് അറിയില്ല എഴുനേറ്റ് വടിപോലെ നിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക