Image

ഇടതുവശ, വലതുവശ പ്രക്ഷോഭകാരികൾ? (ബി ജോൺ കുന്തറ)

Published on 12 February, 2021
ഇടതുവശ, വലതുവശ പ്രക്ഷോഭകാരികൾ? (ബി ജോൺ കുന്തറ)
അടുത്ത കാലത്ത് എഴുതിയ ഒരു ലേഖനത്തിന് അഭിപ്രായമെഴുതിയ ഒരു വായനക്കാരൻ എഴുതി ഇടതുവശ പ്രതിഷേധകരുടെ ചെയ്തികൾക്ക് അധികം വാർത്താ പ്രാധാന്യത ഇല്ലാ എന്ന്?
അതിൽ അൽപ്പം വാസ്തവമുണ്ട്അതും നാം പരിഗണിക്കണം.എങ്കിലും ജനുവരി 6ന് തലസ്ഥാനത്തു നടന്ന ആക്രമണം മറ്റെല്ലാത്തിനേയും പുറകിലാക്കിയിരിക്കുന്നു. അത് നമ്മുടെ ജനാതിപത്യ വ്യവസ്ഥിതിക്കു തന്നെ ഒരുഭീഷണി എന്ന് പലേ രാഷ്ട്രീയക്കാരും വിളിച്ചു പറയുന്നു.

ഇരു രാഷ്ട്രീയ പാർട്ടിയും ആസംഭവത്തെ അപലപിച്ചു നിരവധി പ്രസ്താവനകൾ ഇറക്കി കൂടാതെ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിനെ അതിൽ പ്രധാന പ്രരകന്‍ എന്ന പേരിൽ സെനറ്റിൽ വീണ്ടും ഇമ്പീച്ഛ് നടപടി മുന്നോട്ടു പോകുന്നു.

അമേരിക്കയുടെ ഇരുന്നൂറു വർഷങ്ങളിൽ കൂടുതൽ പിന്നിട്ട  ജനാതിപത്യ ഭരണത്തിൽ നമ്മുടെ നിയമനിർമ്മാണ സഭ നേരിട്ട ആദ്യ അക്രമാസിദ്ധമായ പ്രധിഷേധം ആയിരുന്നു ജനുവരി 6ന് നാം കണ്ടത്.അത് അമേരിക്കൻ ജനാധിപത്യത്തിന് എതിരായുള്ള ഒരു ആക്രമണം എന്ന് മുദ്ര കുത്തുന്നത് ശെരിയല്ല.

അതിൽ പങ്കെടുത്തവർ ഒന്നും നേടിയില്ല ഭരണം സമാധാനപൂർവ്വം കൈമാറ്റപ്പെട്ടു കൂടാതെ ഇവർ എല്ലാം പിടിക്കപ്പെട്ടിരിക്കുന്നു നിയമത്തിനുമുന്നിൽ ശിക്ഷയും നേടും.
എല്ലാ ജനാതിപത്യ ഭരണങ്ങളിലും തൃപ്‌തരല്ലാത്ത ഒരു കൂട്ടർ എന്നുമുണ്ട്. അമേരിക്കയിൽ ഈ അടുത്ത കാലങ്ങളിൽ ഇവരുടെ സംഗ്യ രണ്ടു വശങ്ങളിലും വർദ്ധിച്ചിരിക്കുന്നു എന്നതും സത്യം.
വാഷിംഗ്‌ടൺ പോസ്റ്റ് പത്രം നടത്തിയ പഠനത്തിൽ കാട്ടുന്നു, എല്ലാ പ്രതിരോധ പ്രകടനങ്ങളിലും പങ്കെടുക്കുന്ന ജനതയിൽ   60 ശതമാനം ആളുകൾ അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവർ. കോവിഡ് 19 പടർന്നു പിടിച്ചതിനുശേഷം ഇവരുടെ എണ്ണം പാതിന്മടങ്ങു വർദ്ധിച്ചു.

ഓരോ പ്രകടനങ്ങളിലും നൂറുകണക്കിന് ജനത ഹാജാരാകും എങ്കിലും അതിൽ 15 ശതമാനത്തോളം മുൻ‌കൂർ തയ്യാറെടുത്തു വരുന്നവർ. ഇവരുടെ ഉദ്ദേശം വെറും പ്രകടനമല്ല നാശനഷ്ടങ്ങൾ വരുത്തി അവരുടെ ശക്തി വെളിപ്പെടുത്തുക. ഇവരെ സാമ്പത്തികമായി തുണക്കുന്ന അജ്ഞാത കരങ്ങളും ഉണ്ട് എന്നതും വാസ്തവം.

കഴിഞ്ഞ വേനൽക്കാലത്തു ജോർജ് ഫ്ലോയിഡ് കൊലയിൽ പ്രധിഷേധ ഭാഗമായി അമേരിക്കയിൽ നിരവധി പട്ടണങ്ങളിൽ നടന്ന തീവെട്ടികൊള്ളകൾക്കും, ജനുവരി 6ന് വാഷിംഗ്‌ടൺ ആക്രമണത്തിലും തുടക്കമിണ്ടുന്നത് മുകളിൽ പറഞ്ഞ പരിശീലനം നേടിയ വിപ്ലവകാരികൾ. ഈ നേതാക്കളുടെ പുറകേ പോകുന്നവരും ആവേശം കൊള്ളുന്നു ഇന്നിതാ പലരും നിയമത്തിൻറ്റെ മുന്നിൽ കുറ്റവാളികൾ ആയി മാറിയിരിക്കുന്നു.

ഇരു പാർട്ടിയിൽ നിന്നും നിരവധി നേതാക്കൾ സത്യവിരുദ്ധമായ കുറ്റാരോപണങ്ങൾ പരസ്പരം ആക്രോശിച്ചു അണികളെ ഇളക്കിവിടുന്നു എന്നതും ശ്രദ്ധിക്കണം.

ഫ്ലോയിഡ് മരണത്തിൽ, പോലീസുകാരെ കുറ്റപ്പെടുത്താത്ത ഒരാളുപോലുമില്ല പോലീസുകാർ വിചാരണയിൽ. പോലീസ് നടപടിക്രമങ്ങളിൽ മാറ്റം വരണം അതും ആവശ്യം അതിനുമുപരി ഇതൊരു വർഗ്ഗീയ വിവാദവിഷയമാണോ? അമേരിക്കയിലെ എല്ലാ വെള്ളക്കാരും അപരാധം വഹിക്കണമോ?
രാഷ്ട്രീയക്കാർ മറ്റൊരു കാര്യം ഓർക്കുക ഇതുപോലുള്ള അതിക്രമണങ്ങൾ നടത്തുന്നവരായും നിങ്ങളുടെ കാര്ഡ്ള‌ വഹിക്കുന്ന അംഗങ്ങളല്ല. പലരും വോട്ടുപോലും ചെയ്യാത്തവർ.

ഇവരുടെ രാഷ്ട്രീയം അമേരിക്ക തങ്ങൾക്കെതിര്. ഇവരെല്ലാം വളർന്നു  വരുന്നത് ഓരോ ധാര്മ്മി കത നശിച്ച കുടുംബങ്ങളിൽ നിന്നും ബാല്യ ദിശയിൽ നല്ല വഴികൾ കാട്ടിക്കൊടുക്കുന്നതിന് ആരുമില്ല നിരത്തുകളിൽ നിന്നും പഠിക്കുന്നത് അവരുടെ ജീവിതരീതി ആയിമാറുന്നു.

തിരഞ്ഞെടുപ്പു കഴിഞ്ഞു അമേരിക്കയിൽ പുതിയ പ്രസിഡൻറ്റും അധികാരത്തിൽ എല്ലാ ഭരണ സംവിധാനവും നയിക്കുന്നത് ഒരു പാർട്ടി. ഒരു സാമൂഗിക സാമുദായിക മൈത്രി ആണോ ഭരണ പക്ഷത്തിൻറ്റെ ആദ്യ പദ്ധതി? ഇവിടെ ഇവർ തുടങ്ങുന്നതു തന്നെ വീണ്ടും മുറിവുകളിൽ കുത്തി അതെല്ലാം വലുതാക്കുക?

ബൈഡൻ തൻറ്റെ ഭരണ  ഉദ്ഘാടന പ്രസംഗത്തിൽ ഒത്തൊരുമ ആഹ്വാനം ചെയ്തു എങ്കിലും തീർച്ചയായും ഒരു ധാര്മ്മി ക നേതൃത്വം രാജ്യത്തിനു നൽകുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

ഈ കഴിഞ്ഞ ദിനങ്ങളിൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ  ഉണങ്ങിവരുന്ന മുറിവുകൾ വീണ്ടും കുത്തി കുത്തി വലുതാക്കുന്നതല്ലേ നാം തലസ്ഥാന നഗരിയിൽ കാണുന്നത്?


Join WhatsApp News
നല്ല ലേഖനം 2021-02-14 17:47:36
ശ്രീ കുന്തറ: മുതിർന്ന മാധ്യമ പ്രവർത്തകനായ താങ്കളുടെ തൂലികക്ക് നീതിയുക്തമായ ലേഖനത്തിന് പതിനായിരങ്ങളെ അല്ല, ലക്ഷക്കണക്കിന് മലയാളികളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്! അമേരിക്കയിലെ മൂന്നിൽ രണ്ടാളും, കുറഞ്ഞ വേതനം $15.00 to $20.00 ആക്കണമെന്ന് ആവശ്യപ്പെടുന്നു. 40 മണിക്കൂർ ജോലി ചെയ്തിട്ടും, State/ Federal സഹായം കൊണ്ട് മാത്രം ജീവിതം തള്ളി നീക്കുന്ന ഒരു ജനതയും ഇവിടെയുണ്ട്. അവർക്ക് വേണ്ടിയും എഴുതണം. അമേരിക്ക കണ്ട ഏറ്റവും ആത്മാർത്ഥതയും ഉഷാറും ഉണർവ്വും ഉള്ള പ്രസിഡന്റായിരുന്നു ട്രംപ് എന്നതിൽ ആർക്കും സംശയമൊന്നുമില്ല, പക്ഷേ ട്രംപ് കുറഞ്ഞ വേതനം ഉയർത്തുന്നതിനായി ഒന്നും ചെയ്തില്ല, അതും അദ്ദേഹത്തിന്റെ പരാജയ കാരണങ്ങളിലൊന്നാണ്. ബൈഡൻ പാവങ്ങളെ സഹായിക്കാനായി Minimum wage $15.00 ആക്കിയാൽ, അതിനെ ആദ്യം പ്രശംസിക്കേണ്ടത് സത്യം സത്യമായി വായനക്കാരിൽ എത്തിക്കുന്ന നിങ്ങളെപ്പോലുള്ളവർ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക