Image

പേത്തര്‍ത്താ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആഘോഷമാണ്. നാളെ (14-02-2021) പേത്തര്‍ത്താ പെരുന്നാള്‍:

ബിജു വെണ്ണിക്കുളം Published on 13 February, 2021
പേത്തര്‍ത്താ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആഘോഷമാണ്.  നാളെ (14-02-2021) പേത്തര്‍ത്താ പെരുന്നാള്‍:
സുറിയാനി  ക്രിസ്ത്യാനികളെ സംബന്ധിച്ച് പേത്തര്‍ത്താ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആഘോഷമാണ്. 

ഭവനത്തിലെല്ലാവരും ഒന്നുചേര്‍ന്ന് മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ള സ്വാദിഷ്ഠമായ വിരുന്നുണ്ടുകൊണ്ട് സുഭിക്ഷമായ ഭക്ഷണരീതി അവസാനിപ്പിക്കുന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയോടെ തപസിന്റെയും പ്രായശ്ചിത്തത്തിന്റെയും നോമ്പുദിനങ്ങളാരംഭിക്കുന്നു.


അമ്പതുനോമ്പിനു മുമ്പുള്ള സുറിയാനി ക്രിസ്ത്യാനികളുടെ  അവസാന ആഘോഷമാണ് പേത്തര്‍ത്താ പെരുന്നാള്‍. 

വലിയ നോമ്പാരംഭിക്കുന്ന  തിങ്കളിനു ( 15-02-2021 )  തലേന്നാളാണിത് ആഘോഷിക്കപ്പെടുന്നത്. 

ആഗതമാകുന്ന വലിയ നോമ്പിനു മുമ്പ് ആഘോഷങ്ങളെല്ലാം അവസാനിപ്പിക്കുന്ന ദിനമാണന്ന്. 


അവസാനിച്ചു, മുഴുവനായി എന്നെല്ലാം അര്‍ത്ഥം ദ്യോതിപ്പിക്കുന്ന പ്ത്തറ് എന്ന സുറിയാനി ധാതുവില്‍ നിന്ന്  ഉത്ഭവിച്ച പാത്തോറോത്ത എന്ന വാക്കില്‍ നിന്നാണ് പേത്തര്‍ത്താ വാക്കിന്റെ ഉത്ഭവം. 

പാത്തോറോത്താ എന്ന വാക്കിന്റെ അര്‍ത്ഥമാകട്ടെ അവസാനിക്കല്‍ എന്നാണ്. 

പത്തീറൂത്താ, പെത്രാത്ത, പെത്തുര്‍ത്താ എന്നിങ്ങനെയെല്ലാം മുന്‍കാലങ്ങളില്‍ ഈ ദിനം നസ്രാണി ജീവിതത്തില്‍ പറയപ്പെട്ടും അറിയപ്പെട്ടും പോന്നു.  

മത്സ്യമാംസാദികളോട് വിടപറച്ചില്‍, ആഘോഷങ്ങളുടെ അവസാനം എന്നിങ്ങനെയുള്ള നോമ്പിന്റെ മാനങ്ങളെ ഉള്‍ക്കൊള്ളുന്ന പേരാണിവ. അഥവാ നോമ്പാരംഭത്തിന്റെ സ്വഭാവത്തിനനുഗുണമായ നാമം ഈ ദിവസത്തിനു കൈവന്നു. സര്‍വ്വോപരി, പഴയ ജീവിതക്രമം അവസാനിച്ചു; പുതിയത് ആരംഭിക്കുകയായി എന്ന ഓര്‍മപ്പെടുത്തലിന്റെ ദിനമാണിത്. 

ഏതൊരു  നോമ്പാചരണം നിഷ്ഠാപൂര്‍വ്വം ആചരിച്ചിരുന്ന നസ്രാണികള്‍ വലിയ നോമ്പ് ആരംഭിച്ചിരുന്നത് വലിയ സന്തോഷത്തോടെ, ആത്മീയ മഹോത്സവത്തിന്റെ പ്രതീതിയിലാണ് എന്നതിന് ഉത്തമോദാഹരണമാണ് 'പേത്തര്‍ത്താ പെരുന്നാള്‍'. 

ഏവര്‍ക്കും  പേത്തര്‍ത്തായുടെ ശുഭാശംസകള്‍.....??


പേത്തര്‍ത്താ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആഘോഷമാണ്.  നാളെ (14-02-2021) പേത്തര്‍ത്താ പെരുന്നാള്‍:
Join WhatsApp News
പോത്തർത്താ വന്നാലും 2021-02-13 12:19:15
പോത്തർത്താ വന്നാലും ഈസ്റ്റർ വന്നാലും കോഴിയുടെയും പോത്തിന്റ്റെയും കള്ളു കുപ്പിയുടെയും തല പോകും അത്രതന്നെ. എന്നിട്ട് ഉള്ള കള്ള് എല്ലാം കേറ്റി പിച്ചും പേയും കാട്ടി വീഴുന്നവരെ ആടി നടക്കും. -സരസമ്മ NY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക