Image

നീലനിലാവും പനിനീർമഴയും (ശങ്കർ ഒറ്റപ്പാലം)

Published on 14 February, 2021
നീലനിലാവും പനിനീർമഴയും (ശങ്കർ ഒറ്റപ്പാലം)
നിദ്രയില്ലാത്ത പലയാമങ്ങളിലത്രയും...
മിന്നി മറയുന്നേൻ, കണ്മുന്നിൽ നിന്മുഖം
എന്മുന്നിൽ നമ്രശിരസ്സുമായ്‌ നിൽക്കുന്ന നിന്നെ...
ഞാൻ, എൻ മനസ്സിൻ നിഗൂഢതയിലെ
പട്ടുമെത്തയിൽ പിടിച്ചിരുത്തി നിൻ...
പാൽ കവിളിണകളെ താലോലിച്ചീടട്ടെ

നിൻകാർക്കൂന്തലിഴകളിലെൻ, കൈവിരലുകളിഴയുമ്പോൾ
വിടരുന്ന നിൻ നീലമിഴികൾക്കെന്തുഭംഗി !!
താമരപ്പൂമൊട്ടുപോൽ ചേലൊത്തുനിന്മുഖം
ചെമ്മെയെൻ കൈക്കുമ്പിളിലൊതുക്കി പിന്നെ -
വിടരുവാൻ വെമ്പുമൊരു  കമല ദലങ്ങളെയുടൻ
എന്നധരപുടങ്ങളിലൊതുക്കിടുമ്പോൾ ....

നിന്നധരങ്ങളിൽ കിനിയുമൊരമൃതം നുകരുമതിൻ
മധുരമാം .. ആലസ്യമെത്രഘോഷം .....
നീലനിലാവു പരന്നൊഴുകുമീ രാത്രിയിലൊരു
പനിനീർ മഴയും വന്നു പെയ്തുപോയോ?
ധാരാളിത്തമൊരു സ്വപ്ന, സാക്ഷാത്കാരാനുഭൂതിയിൽ
നാം...സഖി... അലിഞ്ഞലിഞ്ഞില്ലാതെയായിടുന്നു...
============

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക