Image

കോവിഡ് പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ്

Published on 14 February, 2021
 കോവിഡ് പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ്


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 55,000 പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫൈസര്‍, അസ്ട്രാസെനെക്ക വാക്‌സിനുകളാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജിതമാക്കുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിക്കുമെന്നും കിടപ്പിലായ രോഗികള്‍ക്കായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക