Image

അക്ഷരങ്ങൾ കൊണ്ട് സഹജീവികളെ സഹായിക്കാനൊരു പുസ്തകം: "വേരുകൾ പൂക്കുമ്പോൾ" പ്രകാശനം ചെയ്തു

Published on 15 February, 2021
അക്ഷരങ്ങൾ കൊണ്ട്  സഹജീവികളെ സഹായിക്കാനൊരു പുസ്തകം: "വേരുകൾ പൂക്കുമ്പോൾ" പ്രകാശനം ചെയ്തു
തൃശ്ശൂർ: അക്ഷരങ്ങൾ കൊണ്ട് സഹജീവികളെ സഹായിക്കാനായി ഇരുപത് കഥാകൃത്തുക്കൾ പുസ്തകമൊരുക്കി പുതിയ പ്രസാധക സംരംഭത്തിന് തുടക്കമിട്ടു.മലപ്പുറം കേന്ദ്രീകരിച്ച് തുടക്കമിട്ട മുഖം ബുക്സാണ് " വേരുകൾ പൂക്കുമ്പോൾ " എന്ന പേരിൽ കഥാ സമാഹാരം പുറത്തിറക്കിയത്.പുസ്തക വില്പനയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും സഹജീവികളായ രണ്ട് പേരുടെ തുടർചികിത്സയ്ക്കും ,കണ്ണൂർ സ്നേഹാമൃതം സംഘടനയ്ക്കും നൽകും. വിവിധ അച്ചടി ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്ന മീനു അരുൺ അമ്പാട്ട്, മിനി എസ്.എസ്, സുന്ദരേട്ടൻ, രാഖി നാരങ്ങോളി ,രാജേഷ് വിജയൻ ,ആസിഫ് തൃശൂർ, ശ്രീനി സുരേഷ്, രഞ്ജുശ്രി ,രജിത മോഹൻ ,ഡെന്നിസ് ബീന സണ്ണി, നസീമ നജീം, ആദി, ഹരീഷ് കെ ആർ , നൈന നാരായണൻ, സെബിൻ ബോസ്, ഗീതുമോൾ, അശ്വതി ജോഷി, ജിഷ്ണു രമേശൻ, ആർച്ച ആശ, ദാവിസ് മുഹമ്മദ് എന്നിവരുടെ ഇരുപതിലധികം  കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ പ്രിയ നന്ദനൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു.കവയത്രി ഡോ.എസ് .രമ പുസ്തകം സ്വീകരിച്ചു. ചന്ദ്രതാര അദ്യക്ഷത വഹിച്ച ചടങ്ങിൽ കല സജീവൻ പുസ്തകം പരിചയപ്പെടുത്തി.തോമസ് കേയൽ, സലിം ചേനം, സുധീർ കുമാർ, സുജയ നമ്പ്യാർ, വിനോദ് വേണുഗോപാൽ, മായ കൃഷ്ണൻ, മൃദുല രാമചന്ദ്രൻ ,ബീന ബിനിൽ ,ആർച്ച ആശ, ഹരീഷ് കെ. ആർ, മിനി എസ്. എസ്, താൻസൻ, എന്നിവർ ആശംസകൾ അറിയിച്ചു.അനിൽ കെ പെണ്ണുക്കര സ്വാഗതവും അഡ്വ.രാഖി നാരങ്ങോളി നന്ദിയും അറിയിച്ചു.
അക്ഷരങ്ങൾ കൊണ്ട്  സഹജീവികളെ സഹായിക്കാനൊരു പുസ്തകം: "വേരുകൾ പൂക്കുമ്പോൾ" പ്രകാശനം ചെയ്തു അക്ഷരങ്ങൾ കൊണ്ട്  സഹജീവികളെ സഹായിക്കാനൊരു പുസ്തകം: "വേരുകൾ പൂക്കുമ്പോൾ" പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക