ദുബായ് : അജ്മാനില്‍ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവച്ചു. ഇനി മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് തീരുമാനം നടപ്പിലാക്കുക. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണെന്നാണ് വിശദീകരണം.
2021 ആദ്യ 4 മാസങ്ങളിലേക്കായി തയാറാക്കിയിരുന്ന എല്ലാ പൊതുപരിപാടികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവെച്ചതായിട്ടാണ് അജ്മാന്‍ ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ അടിയന്തിര വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചത്.
അജ്മാന്‍ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം കണക്കിലെടുത്താണ് പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കുന്നതെന്നു അജ്മാന്‍ ടൂറിസം വൃത്തങ്ങള്‍ വിശദീകരിച്ചു. മാറ്റിവച്ച പരിപാടികളുടെ പുതിയ സമയക്രമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള