Image

നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍

തോമസ്.പി. ആന്റണി Published on 19 July, 2011
നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍
അമേരിക്കയിലെ നോര്‍ത്തേണ്‍ വിര്‍ജീനിയായിലെ വിശ്വാസികളുടെ ചിരകാലാഭിലാഷമായ സ്വന്തമായ ഒരു സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ ജൂണ്‍ 26 ഞായറാഴ്ച്ച നിലവില്‍ വന്നു. ചിക്കാഗോ സീറോ-മലബാര്‍ അതിരൂപതയുടെ അജപാലകനായ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് പുതിയ മിഷന്റെ ആസ്താനമായ സെന്റര്‍വില്ലിലെ സെയിന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ നടന്ന വര്‍ണപ്പകിട്ടേറിയ ഒരു ചടങ്ങില്‍ പുതിയ മിഷന്‍ ഉല്‍ഘാടനം ചെയ്തു. പുതിയ ഈ മിഷന്റെ ആദ്യത്തെ ഡയറക്ടര്‍ ആയി റെവ.ഫാ. ഡോ. ജോസഫ് ഇളംപറയില്‍ ആയിരിക്കും. “സെയിന്റ് ജൂഡ് സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍ ഓഫ് നോര്‍ത്തേണ്‍ വിര്‍ജീനിയ” എന്ന പേരിലായിരിക്കും ഈ മിഷന്‍ അിറയപ്പെടുക.

ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഇതുവരെ നോര്‍ത്തേണ്‍ വിര്‍ജീനിയായുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന വാഷിംഗ്ഡണ്‍ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യൂ പുന്‍ജയില്‍ , മാത്യൂ വാഴപിള്ളി സി.എം., ഐ.ഫാ.സണ്ണി പുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. വിശിഷ്ടാത്ഥികളില്‍ സിസ്റ്റര്‍ തെരേസ പനട്ടുപറംബനടക്കം നിരവധി സന്യസിനികളും വൈദീക ശ്രേഷ്ടരും പങ്കെടുത്തു. കുട്ടികളോട് ആദ്യ കുര്‍ബാന കൈകൊള്ളലും, സൈര്യലേപന സ്വീകരണവും വിശിഷ്ട ചടങ്ങുകള്‍ക്കിടയില്‍ നടത്തപ്പെട്ടു.

ലോകപ്രശസ്തമായ ഡള്ളസ് ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മിഷന്റെ ഒരു പ്രത്യേകത കുട്ടികളുടേയും, യുവജനങ്ങളുടേയും പ്രായം ചെന്നവരുടേയും സജീവമായ സഹകരണമാണ്. നല്ലയൊരു ശതമാനം ഇടവകക്കാരും യുവ ദമ്പതികളാണ്. 2008 മുതല്‍ ഒരു പ്രത്യേക ഇടവക (മിഷന്‍ ) സ്ഥാപിച്ചു കിട്ടാന്‍ ഇവര്‍ പരിശ്രമിക്കയായിരുന്നു. ദിവ്യബലിയും സഭാ പെരുനാളുകളും, സണ്‍ഡേ സ്‌ക്കൂള്‍ ക്ലാസുകളും ഇവര്‍ നടത്തിക്കൊണ്ടിരുന്നു. ഫാ.ജോസഫ് ഇളംപറയിലിന്റെ നേതൃത്വത്തിലും കൈക്കാരന്മാരായ റെജി അലക്‌സാഡറുടേയും ജിത്സണ്‍ ജോസഫിന്റേയും കൗണ്‍സില്‍ മെംബേഴ്‌സിന്റേയും നേതൃത്വത്തിലാണ് ഇതൊക്കെ നടത്തിക്കൊണ്ടിരുന്നത്. അങ്ങനെ രണ്ടു മൂന്ന് കൊല്ലത്ത് അശാന്ത പരിശ്രമത്താല്‍ ഇവര്‍ ഒരു പ്രത്യേക മിഷന്‍ എന്ന തങ്ങളുടെ ചിരകാലാഭിലാഷം നടപ്പില്‍ വരുത്തി. ഇവരുടെ മുന്‍ മിഷന്‍ (വാഷിംഗ്ഡണ്‍ )ഡയറക്ടര്‍ ഫാ. മാത്യൂ പൂഞ്ഞയില്‍ ഇവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കികൊണ്ടിരുന്നത് പുതിയ മിഷന്റെ ആദ്യത്തെ ഡയറക്ടറായി നിയമിതനായ ഫാ. ജോസഫ് ഇളംപറയില്‍ പ്രത്യേകം അനുസ്മരിച്ചു.

മിഷന്‍ സെക്രട്ടറി സുജിത്ത് അബ്രഹാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ റ്റോമീ പോളിന്റെ നേതൃത്വത്തിലുള്ള സണ്‍ഡെ സ്‌ക്കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

മിഷന്റെ ഉല്‍ഘാടനത്തിനെത്തിയ പിതാവിനേയും സംഘത്തേയും താലപൊലിയുടേയും ചെണ്ടമേള വാധ്യങ്ങളുടേയും അകമ്പടിയോടെ ഫാ.ഇളംപറയിലിന്റേയും പുതിയ കൈക്കാരന്മാരായ റെജി അലക്‌സാണ്ടറുടേയും ജില്‍സണ്‍ ജോസഫിന്റേയും നേതൃത്വത്തിലുള്ള വന്‍ ജനാവലി ഹൃദ്യമായി സ്വീകരിച്ചു.
സ്വീകരണങ്ങള്‍ക്ക് പിതാവ് പ്രത്യേകം നന്ദി പറഞ്ഞു. ഫാ. മാത്യു പുഞ്ഞയിലിനും പുതിയ മിഷനുവേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും അദ്ദേഹം സീറോ-മലബാര്‍ സഭയുടെ പുതിയ മേലദ്യക്ഷനായ മേജര്‍ ആര്‍ച്ചു ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കു വേണ്ടി പ്രത്യേകം നന്ദി പറഞ്ഞു.

അതിനുശേഷം സ്‌നേഹ വിരുന്നോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.
സ്വന്തമായി ഒരു പള്ളിയുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ച്ചയും വിശുദ്ധ ബലിയും സണ്‍ഡേ സ്‌ക്കൂളും താഴെ കാണുന്ന പള്ളിയില്‍ വെച്ചായിരിക്കും.

St.Andrew's Lutheran Church,
14640 Soucy Place,
Centerville VA 20120


കൂടുതല്‍ വിവരങ്ങള്‍ക്ക് :

മിഷന്‍ ഡയറക്ടര്‍
ഫാ.ജോസഫ് ഇളംപറയില്‍ (703 999 4179, jelampara@yahoo.com

കൈക്കാരന്മാര്‍
ജില്‍സണ്‍ ജോസഫ് (703 599 6749)
റെജി അലക്‌സാണ്ടര്‍ (703 636 1995)
നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ പുതിയ സീറോ-മലബാര്‍ കാത്തലിക്ക് മിഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക