Image

സേതു നരിക്കോട് - അക്ഷരങ്ങളുടെ ആചാര്യന്‍! (നിര്‍മല ജോസഫ്)

Published on 18 February, 2021
സേതു നരിക്കോട് - അക്ഷരങ്ങളുടെ ആചാര്യന്‍! (നിര്‍മല ജോസഫ്)
രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പൊരുദിവസം, നേരത്തേ പറഞ്ഞ ്ഏല്‍പ്പിച്ചപ്രകാരം മലയാളം സ്ക്കൂള്‍ ലൈബ്രറിയ്ക്കുവേണ്ടി തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ സേതുനരിക്കോടിന്റെപുത്രി ഡോ. സന്ധ്യയില്‍ നിന്നും കൈപ്പറ്റുമ്പോള്‍, ആമനുഷ്യനോട് തോന്നിയ ആദരവ് പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

സേതുസാറിന്റെ സഹോദരി അമ്മു,അവരു െടഭര്‍ത്താവ് ഡോ. നന്ദകുമാര്‍, ഡോ. സന്ധ്യ എന്നിവരോടൊപ്പം ആവീടിന്റെ ഒരു മ്യൂസിയം പോലുള്ള പുസ്തകമുറികള്‍ ഏറെഅത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിക്കണ്ടത്.

വൈവിധ്യമാര്‍ന്ന പുസ്തകശേഖരങ്ങള്‍, അദ്ദേഹം ഒരുനല്ല ഫോട്ടോഗ്രാഫര്‍ ആയിരുന്നു എന്ന്‌സൂചിപ്പിക്കുന്ന ചിത്രങ്ങള്‍,കാമറ, ഒക്കെയും ആമുറിയില്‍ സൂക്ഷിച്ചിരുന്നു. ഒരുപുരാതന സംസ്കാരത്തെ ഓര്‍മ്മപ്പെടുത്തുന്ന ചെറിയ കളിമണ്‍ പ്രതിമകളുടെ ഒരുശേഖരവും ആവീട്ടുമുറ്റത്ത് കാണാന്‍കഴിഞ്ഞു. കിളിയൊഴിഞ്ഞ ഒരുകിളിക്കൂടുപോലെ …..ആ ഇടം. തെല്ലു ദൂഖത്തോടെയെങ്കിലും, ആദരവോടെ ശിരസ്സുനമിച്ച്, അവിടെനിന്നിറങ്ങി, എന്റെ സഹോദരന്‍ ജെ. മാത്യൂസും,  എന്റെ ഭര്‍ത്താവ് ബാബുവും ഞങ്ങളുടെ മകന്‍ ജോയും ഞാനും.

2017ല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ലാന കണ്‍വെന്‍ഷന്‍, മലയാളഭാഷക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വിലയേറിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തെ മെറിറ്റോറിയോസ് അവാര്‍ഡ് നല്‍കി ആദരിച്ചു.
അന്നു കണ്ടപ്പോള്‍ അദ്ദേഹം നന്നേ ക്ഷീണിതനായിരുന്നു.

എങ്കിലും തന്റെ പുസ്തകങ്ങളാണ് ഞാന്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ആ മുഖത്തുണ്ടായ സന്തോഷം വിസ്മയിപ്പിക്കുന്നതായിരുന്നു.  അക്ഷരത്തിന്റെ പ്രകാശം! അതായിരുന്നു ആമുഖത്തു തെളിഞ്ഞത്.

പിന്നീടദ്ദേഹവും ഭാര്യയും ചികിത്സക്കും വിശ്രമത്തിനുമായി കേരളത്തിലേക്കുപോയി. ഏതാണ്ട് മുപ്പതിലേറെ വര്‍ഷങ്ങള്‍മുമ്പ് ഒരാള്‍ മെനഞ്ഞെടുത്തഒരുപുസ്തകം  അതിലെ അക്ഷരങ്ങളും വാക്കുകളുംപഠിച്ച, വാക്കുകളുടെ അര്‍ഥംപഠിച്ച നിരവധികുട്ടികള്‍ ഇന്ന് യുവാക്കളും യുവതികളുമായി അമേരിക്കയുടെ പലഭാഗങ്ങളിലുമുണ്ട്  മലയാളഭാഷ അവരുടെ നാവിനുനന്നായി വഴങ്ങിത്തന്നെ. അതേപുസ്തകംതന്നെ ഇന്നും കുട്ടികള്‍ക്ക് മലയാളഭാഷയുടെ അടിത്തറയേകുന്നു. ഭാഷായെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് ഇതിലേറെ എന്തുഭാഗ്യം!

സേതു നരിക്കോടിന്റെ ഓര്‍മ്മക്കുമുന്നില്‍, റോക്‌ലാന്‍ഡ്, വെസ്‌ലി ഹില്‍സ് ഹോളി ഫാമിലി ചര്‍ച്ചിലെ മേരിമാതാ മലയാളംസ്കൂളിന്റെ ആദരങ്ങള്‍!

അദ്ദേഹത്തിന്റെ പ്രിയ ഭാര്യയുടെ,   മകളുടെ,   സഹോദരങ്ങളുടെ
ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.


Join WhatsApp News
Ammu &Nandakumar 2021-02-18 15:27:24
The departed soul of Sethu Narikot will be delighted to see that his creativity is utilized for the benefit of our future generation. Thank you so much, Nirmala (Ammu &Nandakumar)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക