Image

സ്‌നേഹം (കവിത: ജോസ്‌ ചെരിപുറം)

Published on 15 June, 2012
സ്‌നേഹം (കവിത: ജോസ്‌ ചെരിപുറം)
A flower cannot blossom without sunshine, and man cannot live without love.

ശോകമലരുകള്‍ നിരന്നുനില്‍ക്കുമെന്‍
ജീവിതമലര്‍വാടിയില്‍
നറുംതേന്‍ തേടിയെത്തിയതെന്തേ
സഖീ, ചിറക്‌ കരിഞ്ഞ്‌ വീഴാനായി?
വെളിച്ചം തേടിയെത്തിയതോ
ഇരുളില്‍ ബന്ധനമോചനത്തിനായ്‌?
വെറും പാഴ്‌കിനാവായ്‌ മാറിയോ
കൊതിച്ച ബന്ധങ്ങളൊക്കെയും?

മനസ്സിന്‍ സ്‌നേഹതീരങ്ങളില്‍
ഉഷസ്സില്‍ വിരിയും സ്വപ്‌നങ്ങള്‍
ഉറങ്ങാതെ കിനാവ്‌ കാണും രാത്രിയില്‍
ഉഷസ്സായ്‌ നീ വിടരുമോ വീണ്ടും?
തരുമോ സ്‌നേഹത്തിന്നൊരു തുള്ളി നീ?
എങ്കില്‍ തരാം ഞാനതിന്നൊരു സാഗരം.

josecheripuram@gmail.com
സ്‌നേഹം (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക