Image

ദൈവം (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 18 February, 2021
ദൈവം (ലേഖനം: വാസുദേവ് പുളിക്കല്‍)
ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. ദൈവം ഉണ്ടെന്നുപറയുന്നവരും ഇല്ലെന്നുപറയുന്നവരും ഇന്നത് സത്യം, ഇന്നത് സത്യമല്ല എന്നു തീരുമാനിക്കുന്നതിന് അവരുടെ മനസ്സില്‍ ഒരു മാനദണ്ഡം സൂക്ഷിച്ചിട്ടുണ്ട്. ആ മാനദണ്ഡത്തിന് പരിപൂര്‍ണ്ണതനല്‍കുന്ന ആശയങ്ങളെസമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനത്തെദൈവം എന്നുവിളിക്കുന്നവര്‍, ദൈവം ഉണ്ടെന്നുസിദ്ധാന്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുപറയുന്നവരും ഇല്ലെന്നുപറയുന്നവരും സത്യത്തെത്തന്നെയാണ് മാനദണ്ഡമായി കരുതിപ്പോരുന്നത്.കമ്മ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളല്ലെന്ന് പൊതുവെപറഞ്ഞുപോരുന്നുണ്ട്. എന്നാല്‍ അവര്‍ ഒരു പ്രത്യയശാസ്ര്തത്തില്‍ വിശ്വസിക്കുന്നുണ്ട്.അതിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെ ആരാധിക്കുന്നുമുണ്ട്. ഇത്‌ദൈവാരാധനയോടും വിശ്വാസത്തോടുമുള്ളതാതാത്മ്യമായി പരിഗണിക്കാവുന്നതാണെന്നുപറയാം. ഓരോരുത്തരുടേയും പ്രശ്‌നം ഭയമോ, എന്തുതന്നെ ആയിരുന്നാലും സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതിനൊക്കെപരിഹാരം കണ്ടെത്തുന്നു. നിഷ്പക്ഷമായിനോക്കുന്നപക്ഷം, ഒരാളുടെ ജീവിതത്തിന്റെ ഒരു ഘട്ടംവരെയുള്ള സങ്കീര്‍ണ്ണമായ ആശയസംവിധാനത്തിന്റെയും ബുദ്ധിപരമായും വൈകാരികമായും അയാള്‍ക്കുണ്ടാകുന്ന വളര്‍ക്ലയുടേയും തളര്‍ച്ചകളുടേയും തിരുത്തലുകളുടേയും പുനഃസംവിധാനത്തിന്റേയും ഒക്കെ ആകെ തുകയാണ് അയാളുടെ അഭിപ്രായമെന്നുപറയാന്‍സാധിക്കും. "ഇല്ല'', "ഉണ്ട്'' എന്നീവാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും അയാളുടെ ആന്തരികദര്‍ശനത്തിന്റെ എല്ലാ ഘടകങ്ങളെയും എങ്ങനെചേര്‍ത്തുവച്ചിരിക്കുന്നു എന്നുനോക്കിക്കണ്ടതിനുശേഷം പറയാവുന്ന ഒരു കാര്യമാണ്.ഒരു പൂവ് കരിമൊട്ടായിരിക്കുമ്പോഴും വിരിഞ്ഞ്പുഷ്പമായിരിക്കുമ്പോഴും ഇതള്‍ കൊഴിഞ്ഞ് അതുഫലമായിമാറുമ്പോഴും ഒരേ ശക്തിതന്നെയാണ് ഈ വൈജാത്യങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ഓരോ വ്യക്തിയുടേയും മനസ്സിന്റെപിന്നില്‍ വൈജാത്യത്തിനു കാരണമായിരിക്കുന്ന ജീവശക്തി ഒന്നുതന്നെ. വേറൊരുതരത്തില്‍ പറഞ്ഞാല്‍പൂര്‍ണ്ണമായും ഈശ്വരീയമായ ശക്തി വിശേഷത്തെനൂറുശതമാനവും ആശ്രയിച്ചാണ് ഒരാള്‍ ഈശ്വരനുണ്ടെന്നും വേറൊരാള്‍ ഈശ്വരന്‍ ഇല്ലെന്നും പറയുന്നത്. അതുകൊണ്ട് ഒരാള്‍ എന്തുപറഞ്ഞു എന്നുള്ളതല്ല പ്രധാനം, അയാള്‍ പറഞ്ഞ ഓരോ വാക്കും ആവിഷ്ക്കരിക്കാന്‍ ജീവിതത്തില്‍ വന്നുകൂടിയ സാഹചര്യങ്ങളുടേയും തല്‍ഫലമായി മനസ്സിനുണ്ടായ ചിന്തയുടേയും സ്വഭാവം നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നതാണ്.

ആകാശത്തിന് നീലനിറമുണ്ടെന്ന്‌തോന്നുന്നത്പ്രകാശധോരണി കണ്ണുകളില്‍ വീഴുമ്പോള്‍നമ്മുടെ തലച്ചോറില്‍ ഉണ്ടാകുന്നമനോരസപ്രക്രിയയുടെ ഫലമാണ്. നീലനിറം ആകാശത്തിലല്ല.നമ്മുടെ മനസ്സിലാണ്. ആകാശത്തിനുനീലനിറമുണ്ടന്ന് സങ്കല്പിക്കുന്നതുപോലെയാണ് ഈശ്വരന്‍ ഉണ്ടെന്നുവിശ്വസിക്കുന്നത് എന്ന്‌നിരീശ്വരവാദികള്‍ പറയുന്നു.വിശ്വാസികള്‍ക്ക് ദൈവം സത്യമാണ്, ജ്ഞാനമൂര്‍ത്തിയാണ്, ആനന്ദസ്വരുപനാണ്.അതുകൊണ്ട്‌ദൈവത്തെ, "നീസത്യം ജ്ഞാനമാനന്ദം'' എന്നുവിളിക്കുന്നു. ബൈബിളിലില്‍ "ആദിയില്‍വചനമുണ്ടായിരുന്നു; വചനം ദൈവത്തോട് ഒന്നിച്ചായിരുന്നു; വചനം ദൈവമായിരുന്നു'' എന്നുപറഞ്ഞുകാണുന്നു. അറിവാണ്‌ദൈവമെന്ന് മറ്റൊരു കാഴ്ചപ്പാട്. "അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍തന്നറിവുമൊരാദിമഹസ്സുമാത്രമാകും''.ആദിമഹസ്സ് എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ആത്മസത്തയാണ്.സര്‍വ്വവ്യാപകതയാണ് ആത്മസത്തയുടെ സ്വഭാവം. അതെപ്പൊഴും വിളങ്ങിക്കൊണ്ടിരിക്കും.അവിദ്യയാല്‍ ആരോപിതമായിരിക്കുന്ന തെറ്റായധാരണകളെ ഒഴിവാക്കി താന്‍ വാസ്തവമായും അറിവുമാത്രമാണ് എന്നുതെളിഞ്ഞു കിട്ടണം. ആ അര്‍ത്ഥത്തില്‍തന്നെയാണ് അറിവാണ്‌ദൈവമെന്ന് ബോധ്യമാകേണ്ടത്.അപ്രകാരം ബോധ്യമാകാതരിക്കുന്നത്  താന്‍ ശരീരമാണെന്നതോന്നല്‍ വീണ്ടും വീണ്ടും വരുകയാലാണ്.ശരീരബോധമുണ്ടാകുന്നത് സുഖഭോഗങ്ങള്‍ അനുഭവിക്കണം എന്ന ഇച്ഛയോടുകൂടി ഓരോ കര്‍മ്മങ്ങളിലും വ്യാപൃതനാവുകയാലാണ്.എല്ലാവരിലും ഒളിഞ്ഞിരിക്കവേതന്നെ കണ്ടെത്താന്‍ കഴിയുന്നഅറിവിനെ സര്‍വ്വജ്ഞമായി കണക്കാക്കിഅതേപ്പറ്റിയുള്ള അനേഷണത്തില്‍ നിന്നാണ്‌സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനുമായ ഒരു ദൈവം എന്ന കല്‍പനയിലേക്ക് അവന്‍ വരുന്നത്.പ്രപഞ്ചസത്തായി ഇരുന്നുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നപരമാര്‍ത്ഥതത്ത്വത്തെ ദൈവം എന്നുവിളിക്കുന്നു.ഇങ്ങനെനോക്കുമ്പോള്‍ എത്രയോദൈവ സങ്കല്പങ്ങള്‍ കാണാന്‍ സാധിക്കും.

ദൈവികമായതാല്‍പര്യം ഫലത്തിന്റെ അഭിവാഞ്ചയില്ലാത്ത കൃപാദ്രമായപ്രയത്‌നത്തെമാത്രം ഉള്‍ക്കൊള്ളുന്നതാണ്. സൂര്യന്‍പ്രപഞ്ചത്തെപ്രകാശിപ്പിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നത്ഫലേച്ഛകൂടാതെയാണ്.ഗുരുക്കന്മാര്‍ അവരുടെ ജ്ഞാനശക്തിയെ ശിഷ്യലോകത്തില്‍ ചോരിഞ്ഞുകൊടുക്കുന്നത്‌യാതൊരുഫലവും ഇച്ഛിച്ചിട്ടല്ല. ഇപ്രകാരം നിസ്വാര്‍ത്ഥമായതല്‍പര്യങ്ങള്‍ വിലാസം ചെയ്യുന്നലോകത്തെ ദൈവലോകമെന്നുപറയാം.ഈശ്വരന്‍ എന്നുപറയുമ്പോള്‍നമ്മുടെ മനസ്സിന്തീരെ അപ്രാപ്യമായ ഏതോ ഒരു ആദ്ധ്യാത്മികതത്ത്വമായി കരുതിയാല്‍പോരാ. അച്ഛനേക്കാളും സ്‌നേഹിതനേക്കാളും പ്രിയതമനേക്കാളും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ആഹ്ലാദവും പ്രത്യാശയും സമാശ്വാസവും കൊണ്ടുവരുന്നസത്യമായി അറിയാന്‍ കഴിയണം. ഈശ്വരനോടുള്ള പാരസ്പര്യത്തെവൈഷ്ണവ സാഹിത്യത്തില്‍ എത്രയോവിപുലമാക്കിയിരിക്കുന്നു.സാഹിത്യത്തില്‍ അവസാന വാക്കില്ല.എന്നാല്‍ ദൈവത്തിന്റെ കാര്യം അങ്ങനെയല്ല. ദൈവം ബ്രഹ്മമാണെന്ന അവസാന വാക്കുണ്ട്. ബ്രഹ്മം എന്നുപറയുന്നതുതന്നെയാണ് ദൈവം.വൈഷ്ണവ സാഹിത്യത്തിലേക്കു വരുമ്പോള്‍ ഋഗ്വേദത്തില്‍ പിതാവ്പുത്രനോട് എങ്ങനയോ അതുപോലെ ഈശ്വരാനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. യജൂര്‍വേദത്തിലും അപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്, അല്ലയോ ഭഗവാനെ, നീഞങ്ങളുടെ പിതാവാകുന്നു. ഒരു പിതാവിനെപ്പോലെ ഞങ്ങളെ അഭ്യസിപ്പിച്ചാലും'. ബൈബിള്‍ പഴയനിയമത്തില്‍ദൈവത്തെ കാരുണ്യവാനായ ഒരു പിതാവിനോടാണ് സാദൃശ്യപ്പടുത്തിയിരിക്കുന്നത്.ഓരോ പ്രദേശത്തും അതിന്റേതായ ഭാഷയുണ്ട്. ഒരുവന് ഒരുവനെപ്പറ്റിത്തന്നെ ഒരു സ്വരൂപബോധം ഉണ്ടായിരിക്കുന്നതുപോലെ അവന്റെലോകത്തെപ്പറ്റിയും ലോകനായകനായി അവന്‍ കണക്കാക്കുന്നദൈവത്തിന്റെ രൂപത്തെപ്പറ്റിയും വിശേഷവിധിയായിഗ്രഹിക്കുന്നതിന് അവനുള്ളഭാഷയാണ്‌രൂപാത്മകമായപ്രതീകം. വിഷ്ണുവിന്റെ മൂര്‍ത്തിയില്‍ കൗസ്തുഭമണി, ഗദ, ചക്രം, ശംഖ്, പത്മം എന്നിങ്ങനെ അഞ്ചുപ്രതീകങ്ങള്‍ പറഞ്ഞുപോരുന്നു.വിഷ്ണുവിനെ കൗസ്തഭമണിഞ്ഞ് കിരീടധാരിയായും ഗദാധാരിയായും ചക്രധാരിയായും തമരയോടുകൂടിയവനായും കാണാന്‍ ഭക്തന്മാര്‍ ആഗ്രഹിക്കുന്നു.ദൈവത്തെ രാജാധിരാജന്‍ എന്നുവിശേഷിപ്പിക്കുന്നത്ഭക്തന്മാര്‍ക്ക് ഇഷ്ടമുള്ള ഒരു കല്‍പനയാണ്. കൗസ്തുഭം, അതുപോലെ വജ്രങ്ങള്‍ പതിച്ച കിരീടം ഇതെല്ലാം ഈശ്വരീയമായ പ്രതിഭാസത്തെപ്രകാശരൂപത്തില്‍ വെളിവാക്കുന്നു. ക്രിസ്തുമതത്തില്‍ദൈവത്തെത്തന്നെദൈവമെന്നും ദൈവപുത്രനെന്നും പരിശുദ്ധാത്മാവെന്നും പിരിച്ചുനിറുത്തിയിട്ടുണ്ട്. താത്വികമായിപറഞ്ഞാല്‍ക്രൈസ്തവ,യഹൂദ, ഇക്ലാമിക മതങ്ങളിലെല്ലാം ഒരു ദൈവമേ ഉള്ളൂ. പ്രകൃതിദര്‍ശനത്തെ അടിസ്ഥാനമാക്കി നാം കാണുന്ന ഏകത്വത്തില്‍ നിന്ന്ഭിന്നമായിട്ടുള്ള ഒന്നാണ് ഏകദൈവമെന്നവിവക്ഷ. തന്റെ വിശ്വാസമാണ്ശരി, അപരന്റെവിശ്വാസം തെറ്റാണെന്ന്ധാരണയുള്ള ഒരു മതവിശ്വാസിക്ക് വേറൊരുമതവിശ്വാസിയെ പുച്ഛമാണ്. വേറൊരുമതവിശ്വാസത്തില്‍ അസഹിഷ്ണതപുലര്‍ത്തുന്നമനോഭാവം ആശാസ്യമല്ല. ക്രിസ്തുമതത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെയാണ് സര്‍വ്വേശ്വരനായി കാണുന്നത്. ഇസ്ലാം മതത്തില്‍ അല്ലാഹുവിനേയും പരമോന്നതനായനാഥനായി പ്രകീര്‍ത്തിക്കുന്നു. ഭാരതത്തില്‍ശിവനേയും വിഷ്ണുവിനേയും ദേവിയേയും പൂജിക്കുന്ന മതവിശ്വാസമുണ്ട്. ഇസ്ലാം മതക്കാരന്‍ മസ്ജിദില്‍ പോയിനിസ്കരിക്കുന്നു. ക്രിസ്ത്യാനിപള്ളിയില്‍പോയി കുര്‍ബാനകൈക്കൊള്ളുന്നു. ഹിന്ദുക്ഷേത്രത്തില്‍പോയിപ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു .ഹിന്ദുമതത്തില്‍ദൈവങ്ങള്‍ക്ക് ക്ഷാമമില്ല. മുപ്പത്തിമുക്കോടുദൈവങ്ങള്‍! ക്ഷേത്രങ്ങളില്‍ ചെന്നാല്‍ദൈവങ്ങളുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റുതന്നെ കാണാം. കാണിക്കവീഴ്ത്താനുള്ള ഒരു മാര്‍ഗ്ഗം.എങ്കിലും നാനാത്വത്തില്‍ ഏകത്വം കണ്ടുകൊണ്ട് അവര്‍ ബ്രഹ്മത്തിലേക്ക് - പരമാത്മാവിലേക്ക് മനസ്സ്തിരിച്ചുവയ്ക്കുന്നു. അതില്‍ ആനന്ദം കണ്ടെത്തുന്നു.ഇവരുടെ ആരാധാനാമൂര്‍ത്തികള്‍ വ്യത്യസ്തമാണെങ്കിലും "ദൈവികം'' എന്ന ഏകത്വബോധ്യമാകുമ്പോള്‍ സഹിഷ്ണതാപൂര്‍വ്വം ഇതരമതസ്ഥരുടെ ജീവിതക്രമത്തോട് അനുഭാവം കാണിക്കാന്‍തുടങ്ങും. ഇങ്ങനെയൊരു ഏകത്വമനോഭാവം വളര്‍ത്തിയെടുക്കുകയാണ്‌വേണ്ടത്. പ്ലേറ്റോയുടെ കാലം മുതല്‍ ഈശ്വരന്റെ ഏകത്വം സര്‍വ്വവ്യാപകത സര്‍വ്വജ്ഞത്വം നിയാമകത്വം ഇതെല്ലാം വളര്‍ത്തിയെടുത്ത ഒരു ലോകത്തിലാണ് ഈ മതങ്ങളും വളര്‍ന്നുവന്നത്.ദൈവം നിരുപമേയനാണ്. സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണ്. എന്നിരുന്നാലും മതങ്ങളില്‍ ഈശ്വരനെനമ്മുടെ പ്രയാസങ്ങള്‍ അറിയുകയും അവയെ നിവൃത്തിച്ചുതരുകയും ചെയ്യുന്ന ഒരാളിനെപ്പോലെ കരുതിപ്പോരാറുണ്ട്.

സകലജീവജാലങ്ങളും എന്നല്ല, ചരാചരങ്ങള്‍മുഴുവന്‍ ദൈവസൃഷ്.ടിയായിരിക്കിമ്പോള്‍ ചിലത്പ്രകാശത്തിലേക്ക് ഉണര്‍ന്നുപോകുന്നതും മറ്റുചിലത് ഇരുളിലേക്ക് ആണ്ടുപോകുന്നതും ദൈവരചനയിലുള്ള ഒരു വലിയ അനീതിയും തെറ്റുമാണെന്ന് വിചാരിക്കാവുന്നതല്ലേ? ഏകപക്ഷീയമായ ഒരു വീക്ഷണത്തില്‍ അപ്രകാരം തോന്നാനിടയുണ്ട്.ദുഃഖം അനുഭവിക്കുന്നവരില്‍ ചിലരെങ്കിലും അവരുടെ ദുഃഖത്തിന്‌ദൈവം ഉത്തരവാദിയാണെന്ന് കരുതി ഈശ്വരവിശ്വാസം കളയുകയൊ ഈശ്വരനെവെറുക്കുകയൊചെയ്യ്യുന്നതായി കാണുന്നുണ്ട്. എന്നാല്‍ വേറെ ചിലര്‍ അവരുടെ വ്യക്തിജീവിതത്തിലെ മാതൃക തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ്അവരില്‍ സൃഷ്ടാവുതന്നെനിഹിതമാക്കിയിരിക്കുന്നത് അവര്‍ ദുര്‍വിനിയോഗം ചെയ്താണ് ഇരുട്ടിലേക്കും ദുഃഖത്തിലേക്കും വന്നെതെന്നുമനസ്സിലാക്കി അറിവിന്റേയും ആനന്ദത്തിന്റേയും പൂര്‍ണ്ണസ്വരൂപമായ ഈശ്വരനിലേക്കുതന്നെ തിരിയാന്‍ ശ്രമിക്കുന്നു. അപ്രകാരമുള്ള സംഭവം ഉദാഹരിക്കുന്നതിനായി ദുഃസ്വാതന്ത്ര്യത്തോടെ അഹങ്കാരിയായി പിതാവിനെ ധിക്കരിച്ചുപോയിമുടിയനായത്തിര്‍ന്ന പുത്രന്‍സ്വഗ്രഹത്തിലേക്ക് മടങ്ങിവരുന്നതുംപിതാവ് വാത്സല്യത്തോടെ ആ മകനെസ്വീകരിക്കുന്നതുമായ കഥ ബൈബിളില്‍ കൊടുത്തിരിക്കുന്നു.

ഭൂമിയിലെ അനന്തകോടി ജീവജാലങ്ങളില്‍ ഒന്നു മാത്രമായമനുഷ്യനെതെരഞ്ഞുപിടിച്ച്, അവനുവേണ്ടി സ്വര്‍ഗ്ഗനരകങ്ങളെ സൃഷ്ടിച്ച് അവന്റെ വാക്കിനെയും ചിന്തകളെയും പ്രവൃത്തിയേയും സദാസമയവും ഉറ്റുനോക്കിക്കൊണ്ടിരുന്ന് അവന്‍ ചെയ്യുന്നസല്‍ക്കര്‍മ്മങ്ങള്‍ക്ക് സമ്മാനവും ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് ശിക്ഷയും നല്‍കാന്‍ ദൈവം ശ്രദ്ധിച്ചിരുന്നു എന്നുപറയുന്നതില്‍ എന്താണ്‌ന്യായം. സര്‍വ്വജ്ഞനായ ദൈവത്തില്‍ പ്രകോപനവും പ്രസാദവും രണ്ട്‌സവിശേഷതകളായി മനുഷ്യന്‍ കണക്കാക്കുന്നതോടെ ദൈവദര്‍ശനം മാനുഷീകരണത്തിനു വിധേയമാകുന്നു. അതായത് മനുഷ്യന്റെഭയവും പ്രത്യാശയും ലോകത്തെഭരിക്കുന്ന നിയാമക ശക്തിയില്‍ ആരോപിച്ച് ദൈവശിക്ഷയായും ദൈവാനുഗ്രഹമായും അവയെപണ്ടു മുതല്‍നമ്മുടെ പൂര്‍വ്വികന്മാര്‍ കരുതിപ്പോരുന്നുണ്ട്. നാം മലയാളത്തില്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചുപോരുന്ന "ദൈവം'' എന്ന വാക്കിന്റെ അര്‍ത്ഥം പോലും വിധി എന്നാണ്. സന്തോഷകരമായ അനുഭവം ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ "ദയാപരനായദൈവം'' എന്നുവിളിച്ച് പ്രകീര്‍ത്തിക്കുന്നു. അസുന്തുഷ്ടിയിലെക്ക് നയിക്കപ്പെടുമ്പോള്‍ അത്‌വിധി ഏന്നുപറഞ്ഞ് സമാധാനിക്കുന്നു.വ്യക്തിയുടേയും സമൂഹത്തിന്റേയും ജീവിതത്തില്‍ ആഴത്തിലുള്ളസമാധാനവും ആഹ്ലാദവും പ്രത്യാശയും ഉള്‍ക്കൊള്ളൂന്നതിന് നാം ഈശ്വരീയതയെ അംഗീകരിക്കുന്നു. ആധുനിക ശാസ്ത്രജ്ഞന് "മാറ്റര്‍'' എന്നത് എങ്ങനെ ഇരിക്കുന്നുവോ അതുപോലെ ഒരു ആവശ്യകതയാണ് ജീവിതമൂല്യങ്ങളെപ്പറ്റി ഗാഢമായി ചിന്തിക്കുന്ന ഒരു മതവിശ്വാസിനിത്യനും നിരാമയനും സര്‍വ്വജ്ഞനുമായ ഈശ്വരനില്‍ കണ്ടെത്തുന്നത്. എല്ലാറ്റിനേയും ഭാഗികമായിമത്രം കാണാന്‍ കഴിയുന്നമനുഷ്യബുദ്ധിക്ക്‌സാര്‍വ്വത്രീകതയുടെ അന്തര്‍ലോചനം തുറന്നുകൊടുക്കാന്‍  ഈശ്വരനുമാത്രമേ കഴിയൂ.അനന്തമായ ഈശ്വരീയത സര്‍വ്വതോന്മുഖമാണ്. ഈശ്വരന്‍കോടനുകോടി കണ്ണുകള്‍കൊണ്ട് എല്ലാറ്റിനേയും കാണുന്നു. എണ്ണമറ്റമുഖങ്ങള്‍കൊണ്ട് സംസാരിക്കുന്നു.നമ്മുടെ ശരീരവും മനസികവുമായ എല്ലാ ഘടകങ്ങളെയും സചേതനമാക്കിവച്ചുകൊണ്ടിരിക്കുന്ന പ്രാണനേക്കാള്‍പ്രിയമായിരിക്കുന്നവേറൊന്നില്ല. ആ പ്രാണന്‍പോലും ഈശ്വരീയതയുമായി ഉല്‍ക്കടമായ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നുപറയുമ്പോള്‍ പരമ്പൊരുളുമായുള്ള നമുക്കുള്ള പാരസ്പര്യം ഗഢമായിഭവിക്കുന്നു. അതുകൊണ്ട് ഈശ്വരന്റെപരമപ്രേമി ഈ പ്രപഞ്ചത്തിന്റെരമണീതയില്‍ ഇവിടെ അനുഭവിക്കാന്‍ കഴിയുന്നസ്‌നേഹ വാത്സല്യാദികളില്‍സന്തുഷ്ടനായി ഈശ്വരനെപ്രകീര്‍ത്തിച്ചു കഴിയുന്നു.

ഒരാള്‍ ഈശ്വരന്‍ ഉണ്ടെന്നുപറയുമ്പോഴും വേറൊരാള്‍ ഇല്ലെന്നു പറയുമ്പോഴും പരസ്പരവിരുദ്ധമായരണ്ടു കാര്യങ്ങള്‍ പറയുന്നതുപോലെതോന്നും.സൂക്ഷ്മമായി ചിന്തിക്കാത്തതുകൊണ്ടാണ് വൈരുദ്ധ്യം ഉള്ളതായിതോന്നുന്നത്.ഈശ്വരന്റെ സ്വരൂപം ഒരര്‍ത്ഥത്തില്‍ ഈ കാണുന്നപ്രപഞ്ചത്തിലെല്ലാം അടങ്ങിയിരിക്കുന്നതാണെന്നുപറയുന്നുവെങ്കിലും ദൈവത്തെസംബന്ധിക്കുന്നമുഖ്യമായ രഹസ്യങ്ങളൊന്നും വെളിയില്‍ കാണാവുന്നതല്ല. ലോകത്തെനിയാമനം ചെയ്യുന്ന ഓരോ ശക്തിയിലും ദൈവത്തെ പ്രത്യേകം പ്രത്യേകമായി കാണുമ്പോള്‍ദര്‍ശനഭേദമനുസരിച്ച് ദൈവത്തെത്തന്നെ ഇന്ദ്രന്‍, വരുണന്‍, മിത്രന്‍, അഗ്നി, എന്നിങ്ങനെയെല്ലാം ദേവതാരൂപത്തില്‍ സങ്കല്പിക്കുമ്പോഴും നാനാത്വത്തില്‍ ഏകത്വം കാണാന്‍ കഴിയുന്നുണ്ട്. ഇപ്രകാരം ഈശ്വരദര്‍ശനത്തില്‍ മുഴുകിയിരുക്കുമ്പോള്‍ അവര്‍ സ്വന്തം ശരീരത്തെയും ഇന്ദ്രിയങ്ങളേയും ചിത്തവൃത്തികളേയും ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിമാത്രം ശ്രദ്ധിക്കുന്നു. അവരുടെ ജീവിതം അര്‍പ്പണബുദ്ധികൊണ്ട് യജ്ഞസമാനമാണ്.അവര്‍ ചെയ്യുന്ന യജ്ഞം നിരന്തരമായിനടത്തിപ്പോരുന്ന ഈശ്വരോപാസനതന്നെ.ഈശ്വരനില്‍ അലിഞ്ഞ് അതുമാത്രമാകണം. ഈശ്വരനുമായിതാദാത്മ്യം പ്രാപ്രിക്കുന്നതാണ് ജീവിതത്തിന്റെ പരമമായ ആനന്ദം.ജീവിതം ഭക്തിയോടെയുള്ള ഈശ്വരാര്‍പ്പിതമായിരിക്കണം. കര്‍മ്മങ്ങളെക്ലാം ഈശ്വരനില്‍സമര്‍പ്പിച്ച് എപ്പോഴും സമ്മതന്മാരായിരിക്കണം. ലോകവിഷയങ്ങളില്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ആത്മസ്വരൂപത്തിലേക്ക് ഉണരുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ലോകവിഷയങ്ങളില്‍ ഉറങ്ങുകയും ആത്മവിഷയങ്ങളില്‍ ഉണരുകയും വേണം. ഈശ്വരനെ അറിയാന്‍ ജീവിതത്തെ ഉപയോഗിക്കണം.

*****
Join WhatsApp News
ONE TRUE GOD 2021-02-18 21:10:07
There is only one true God & that is our God Jesus.
RAJU THOMAS 2021-02-18 21:29:30
I wonder if that commenting god of intolerance read all of the great article that did neither discredited nor favored any religion.
Jesus for ever 2021-02-19 00:39:21
Jesus forever, Jesus gave the power to Rush Limbogh to anoint Trump to be the king of our promised New Cannanan. America is a Christian Nation, Trump is our king. Trump will rule this country for the next 100 years. We the whites will chase all blacks, Jews, indians & Chinese out of this country. If you want to stay you can work as a slave for us.
വിദ്യാധരൻ 2021-02-19 04:05:46
ദൈവത്തെ തേടിയുള്ള മനുഷ്യൻറെ പ്രയാണം ഇന്നും ഇന്നലേയും തുടങ്ങിയതല്ല .. വളരെ വ്യക്തമായി നമ്മളുടെ പൂർവ്വികരും ഗുരുക്കന്മാരും ദൈവത്തെ എവിടെ കണ്ടെത്താം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യർക്ക് അതൊന്നും കേൾക്കണ്ട അവർ അതിലൊന്നും തൃപ്‌തരുമല്ല . അവർ ഓടി കൊണ്ടിയിരിക്കുന്നു. ചിലർക്ക് യേശുവാണ് ദൈവവും ദൈവ പുത്രനും . ഇതിന്റെ താഴെ ഒരാൾ അഭിപ്രായം കുറിച്ചിരിക്കുന്നതുപോല. അവനിൽകൂടിയല്ലാതെ രക്ഷയില്ല . അങ്ങനെ പറയുമ്പോൾ യേശു പറഞ്ഞതിന്റെ ഘടകവിരുദ്ധമായിട്ടാണ് അവന്റെ പെരുമാറ്റവും. നിന്റെ അയലക്കാരനെ വെറുത്തിട്ട ശ്രീകൃഷ്ണന്റെയും അല്ലാഹുവിന്റെയും നെഞ്ചത്ത് ചവുട്ടി നിന്നിട്ടാണ് അവൻ ഇത് പ്രഖ്യാപിക്കുന്നത് എന്ന് ഓർക്കുന്നത് നല്ലത് . മറ്റുള്ളവരെ ഉൾകൊള്ളാതിരിക്ക തക്കരീതിയിൽ നമ്മളുടെ ദൈവം നമ്മളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ് . അതവിടെ നിൽക്കട്ടെ . ദൈവത്തെ എവിടെ കണ്ടെത്താം എന്ന ചോദ്യത്തിന് ചില് ഉത്തരങ്ങൾ ഇവിടെ കുറിക്കട്ടെ . ഇത് ഞാൻ കണ്ടുപിടിച്ചതൊന്നും അല്ല നിങ്ങളുടെ ഒക്കെ ഗുരുക്കന്മാർ കണ്ടുപിടിച്ചതാണ് . ശബരിമലയ്ക്ക് അയ്യപ്പനെ തേടി പോകുന്ന ഭക്തന്മാർ ഒരിക്കലും വായിക്കാത്ത ഒരു ഭാഗമുണ്ട് . അത് ശ്രീകോവിലിന്റെ കട്ടിളപ്പടിയിൽ എഴുതി വച്ചിരിക്കുന്ന ' തത്ത്വമസി' എന്ന വാക്കാണ് . അത് ചുരുക്കി പറഞ്ഞാൽ നീ 'ഏതൊന്നിനെ തേടുന്നുവോ അത് നീയാണ് ' എന്നാണ് . എനിക്ക് തോന്നുന്നില്ല ഏതെങ്കിലും അയ്യപ്പ ഭക്തന്മാർ ഇത് വായിച്ചിട്ട് ഇതിന്റെ അർഥം ഗ്രഹിക്കുന്നുണ്ടോ എന്ന് . അവൻ ഇന്നും അവനിൽ കുടികൊള്ളുന്ന ദിവ്യ ചൈതന്യത്തെ തിരിച്ചറിയാതെ ദൈവത്തെ തേടി ശബരിമലക്ക് പോയ്യിക്കൊണ്ടേ ഇരിക്കുന്നു. 'ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ' കാണും , "ദൈവരാജ്യം നിന്നിൽ തന്നെയുണ്ട്" എന്നൊക്കെയുള്ള വേദവാക്യങ്ങൾ ആയിരം പ്രാവശ്യം ഉരുവിട്ടിട്ടും അതിന്റെ അർഥം ഗ്രഹിക്കാതെ അവൻ ഇപ്പോഴും വിശുദ്ധ നാട് സന്ദർശിക്കുന്നു . സഹജീവികളുടെ കഴുത്തു വെട്ടി ദൈവത്തിന് ഹോമം നടത്തി മഹമ്മദിയർ മെക്കയിലേക്ക് പോയിക്കൊണ്ടിരുന്നു ." ആത്മൈവ ബ്രഹ്മ ഭജതി, നാന്യമാത്മാനമാത്മവിദ്, ഭജതീതി യദാത്മാനാം ഭക്തിരിത്യ ഭിധീയതേ" (ദർശനമാല -ശ്രീനാരായണഗുരു ) - ആത്മാവ് തന്നെയാണ് ബ്രഹ്മം .ആത്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു. മറ്റൊന്നിനെയും ഭജിക്കുന്നില്ല . " നിങ്ങൾ സത്യത്തിലും ആത്മാവിലും എന്നെ ആരാധിക്കുക " ദൈവരാജ്യം നിങ്ങളിൽ തന്നെയുണ്ട്. അഹം ബ്രഹ്മാസ്മി " എന്നൊക്കെ പറയുന്നതിന്റെ അർഥം ഒന്ന് തന്നെ . യച്ചക്ഷുഷാ ന പശ്യതി, യേന ചക്ഷുംഷി പശ്യതി, തദേവ ബ്രഹ്മ ത്വം വിദ്ധി." കേനോപനിഷത്ത് ഒന്നാം ഖണ്ഡം ഏഴാം മന്ത്രം ) ഏതൊന്നിനെയാണോ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത് , ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അത് തന്നെ ബ്രഹ്മം എന്നറിയുക . "മനുഷ്യ ജീവിതത്തിലെ സ്ഥായി ഭാവമായി നിൽക്കുന്നത് ആശ്ചര്യമാണ്" (ദൈവം സത്യമോ മിഥ്യയോ -നിത്യചൈതന്യയതി ) പരംപൊരുളിനെപ്പറ്റിയും അങ്ങനെയൊരു പരാമർശം ശ്രീമദ് ഭഗവദ് ഗീതയിൽ എഴുതിയിട്ടുണ്ട് . "ആശ്ചര്യവത് പശ്യതി കശ്ചി ദേനം ആശ്ചര്യവത് വദതി തഥൈ വചാന്യ ആശ്ചര്യവച്ചൈ നമന്യ ശ്റോണോതി ശ്രുത്വാ പ്യേനം വേദ ന ചൈവ കശ്ചിത് " (ഭഗവദ്ഗീത -11 -29 ) ചിലർ പരംപൊരുളിനെ ആശ്ചര്യത്തോടുകൂടി കാണുന്നു ചിലർ വളരെ ആശ്ചര്യത്തോടുകൂടി അതേപ്പറ്റി പറയുന്നു . ഇനിയും ചിലർ ആശ്ചര്യത്തോടുകൂടി കേൾക്കുന്നു. കണ്ടിട്ടും പറഞ്ഞിട്ടും കേട്ടിട്ടും ഇതെന്നും ആശ്ചര്യമായി ശേഷിക്കുന്നു . -വിദ്യാധരൻ
മനുഷർ ദൈവങ്ങളെ സൃഷ്ട്ടിച്ചു 2021-02-19 10:47:28
ഇന്നേവരെ ഇ ഭൂമിയിൽ അനേകം ദൈവങ്ങളെ മനുഷർ സൃഷ്ട്ടിച്ചു. ദൈവങ്ങളുടെ മറവിൽ വയർ നിറക്കാൻ പുരോഹിതർ മതങ്ങളും ഇതിഹാസങ്ങളും ഉണ്ടാക്കി. മനുഷർ ഉണ്ടാക്കിയ പല ദൈവങ്ങളും പ്രാകൃതവും പ്രാചീനവും പ്രാദേശികവും ആയിരുന്നു. അവയെ ഉണ്ടാക്കിയ മനുഷരുടെ സംസ്ക്കാരം ആയിരുന്നു ദൈവങ്ങളുടെയും. ദൈവത്തെ സൃഷ്ട്ടിച്ച മനുഷരും സംസ്ക്കാരവും ഇല്ലാതെ ആയതോടെ അവരുടെ ദൈവവും അവസാനിച്ചു. ഇന്നുകാണുന്ന മേജർ ദൈവങ്ങൾ;കാലഘട്ടത്തിന് അനുസരിച്ചു പരിണമിച്ചവ ആണ്. ദൈവത്തെ തേടുന്നവർ; മൂർത്തിരൂപം ഉള്ള ദൈവത്തെയാണ് തേടുന്നത്, അതാണ് ദൈവത്തെ തേടുന്നവർ ആരും ഇന്നേവരെ ദൈവത്തെ കാണാത്തതിൻറ്റെ കാരണവും. മനുഷൻറ്റെ മസ്തിഷ്കത്തിൽ മാത്രം നിലനിക്കുന്ന ദൈവങ്ങൾ മാത്രമേ ഇന്നേവരെ ഉണ്ടായിട്ടുള്ളൂ. -andrew
Fr.ABEL 2021-02-19 10:59:23
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ.. എവിടെയാണീശ്വരന്റെ സുന്ദരാലയം വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ... കണ്ടില്ല കണ്ടില്ലെന്നോതിയോതി കാനനച്ചോല പതഞ്ഞുപോയി കാണില്ല കാണില്ലെന്നോതിയോതി കിളികൾ പറന്നു പറന്നുപോയി അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം posted by andrew
truth and justice 2021-02-19 12:09:27
Loving kindness towards mankind is described and detailed by God the almighty in the only book that is Bible,the largest selling book in the world and that God sent His only begotten son Jesus being born in virgin Mary to save the mankind from the wretched condition of sin and take the saved people with Him to heaven.Heaven and Hell exists.Panikkarveettil wrote little about God but it is still a good article.
മയക്കി കൊല്ലുന്നമതം 2021-02-19 23:50:38
മയക്കി കൊല്ലുന്നമതം Goodness should come from within, anything other than that is peripheral and temporary. A strong-minded well-cultured human doesn't need any external agents to cultivate goodness. Heredity and environment may play a major role in the formation of personality, but goodness can generate and spread from any individual from any environment. Rituals, religion, faith, meditation etc. are just tools to train weak-minded humans to travel in the paths of goodness. And being weak-minded; most get confused the path as the end. In theory; all may look to be great, but in practice, we see the individual has not changed no matter how many times he/ she repeated the rituals. Cultivate goodness inside, then it will spread out from one to another and we can have a paradise in our own life. How old is your god? The age of gods made by humans can be traced back to the time man started using tools as weapons. Before the tool man, humans were a prey, a runner from danger & a scavenger. It is hard to see whether he wasted his time in fabricating a god. Have you ever seen any hunted animal kneeling down to pray? But the tool maker man was different, he learned how to kill for food and any other human that he was afraid of or for fun or to satisfy his ego? That would have been the time that humans created a power better than him to develop the courage to face his enemy. All those ancient gods were created after 10000 BCE. The earth we live is 5 billion years old. Who knows or who has the capacity to know, when the known and unknown Universe took form. No way it is a product of the god that man created in his imagination. The man-made gods had state of the art weaponry, bows& arrows, boomerangs, clubs, spears & daggers and swords. If your god carried weapons and ran around butchering he was a stone age - iron age god. Humans who settled in coastal areas became fishermen and they had a fisherman god. When humans began to have livestock, their god became a Shepheard. Gods evolved along with the development of the human brain & culture. Any and all gods, who failed to change or stubborn not to evolve perished. Men- the faithful, stubborn, warmongering, fanatic, slave {= women} owner who moulded god& religion is in panic. No way- a woman in power, no way a woman god, not even a woman priest or President. Yes, men are in fear more than the savage. In fear they are running back to their stone age cave; to the dogma of the religion to justify their foolishness. Now they call and quote god more than they ever used to be, but there is no god on the other end to hear, the god they created perished long ago, he was not fit for a civilized society. Now those fanatic, schizophrenic, psychotronic, hallucinated, men who claim to be bodyguards of god run around with guns and kill innocents. If your gods need protection, prayers, offerings, killing & sacrifices; that god is a savage god, gone long ago, dead & gone. Who will be the next generation of gods? Supercomputers, Robots? Or aliens- andrew
Thomas K Varghese 2021-02-20 00:04:37
ഹിന്ദുയിസം രണ്ടു പ്രസ്താവനകളിലൂടെ ഇത് വ്യക്തമാക്കുന്നു. "തത്വം അസീ ". & അഹം ബ്രഹ്മാസ്മി". ബൈബിളിൽ ഇപ്രകാരം പറയുന്നു, എന്നെ കണ്ടവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. സൃഷ്ടിക്കു ശേഷം മൂക്കിൽ ഊതി (ജീവനെ കൊടുക്കുന്ന ദൈവം, സ്വന്തം സാദൃശ്യത്തിൽ മനുക്ഷ്യനെ സൃഷ്ടിച്ചു).(സ്വന്തം വായുവും -ജീവനും-, സ്വന്തം സാദൃശ്യവും ). ദൈവത്തെ , വെറും സ്ഥാപനങ്ങളായ മതത്തിൽ നിന്ന് പുറത്തു കൊണ്ടുവന്നാൽ ധാരണ പിശകുകൾ ഒഴിവാക്കാം. ചിന്തനീയ മായ നല്ല ലേഖനം.കർമ്മ ഫലം അതനുഭവിക്കണമെന്നു ഹിന്ദുയിസം വ്യക്തമാക്കുന്നു- കുരുക്ഷേത്ര യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ തന്നെ പറയുന്നു-. പോം വഴികളും ആയി എത്തുന്ന മതങ്ങൾ ആ c/o. ൽ 'നാലു കാശുണ്ടാക്കാനാണ്'. ഒരുആത്മ നിർവൃതിക്കു, വിടുതലിന്,.. പശ്ചാത്താപവും സൽപ്രവർത്തികളും സഹായിച്ചേക്കും.... അതും ദൈവം നിശ്ചയിക്കട്ടെ. Good article.
നിത്യചൈതന്യ യതി 2021-02-20 03:54:41
ദൈവമെന്നാൽ എന്ത് എന്ന ചോദ്യത്തിന് പെട്ടെന്ന് പറയുവാൻ തോന്നുന്ന ഉത്തരം -'അത് ദൈവത്തിനെ അറിയുകയുള്ളു എന്നാണ് " . ആ മറുപടിയിൽ നിന്നും വ്യക്തമാകുന്നത് -അറിയാൻ വയ്യാത്തതിനെ എല്ലാം ശേഖരിച്ചു വയ്ക്കാനുള്ള ആശയപരവും വാങ്മയവുമായ ഒരു പത്തായമാണ് 'ദൈവം 'എന്നാകുന്നു .എല്ലാ അറിവില്ലായ്മക്കും ദൈവം തന്നെ ശരണം. വലിയ ബുദ്ധിമാന്മാരും ശാസ്ത്രജ്ഞന്മാരും ചിരപരിചിതമായ ഏതോ സത്യത്തെ പരാമർശിക്കുന്ന ലാഘവത്തോടെ ദൈവത്തെപ്പറ്റി പറയാറുണ്ട്. അത്രയും തന്നെ ഒഴുക്കോടെ വിഡ്ഢികളും ഭ്രാന്തന്മാരും ദൈവത്തെ വ്യാഖ്യാനിക്കാറുണ്ട് .
Ninan Mathulla 2021-02-20 12:13:30
Our knowledge of God is limited to what God has revealed to us. We all have different understanding about God. All are born knowing nothing and forms different understanding about different subjects from parents, society, school books, own experience and from religious texts in the case of religion. God reveals through nature, conscience and religious texts through different prophets of God. The information in religious texts has a human element in it and limitations of cultural context and time and limitations of language. Meaning of words changes with time. So people understand religious texts differently. Christian theology is a vast subject, and Christians themselves can’t agree on it as there are different schools of thought in different religions. These differences arise out of the pride of people. Father God, Son and Holy Spirit are joined together as one person and there is only one God. The difference is the difference we see with Mind (soul), Body and spirit and the three acts together always. With our limitations some act as if all knowing about God and that is the problem in understanding God. Many don’t recognize the limitations of their senses. Pride is the biggest problem in understanding God. Some of you must have heard about Chithramezhuthu K.M. Varghese. He was a person well known in Kerala in the 1950-60 periods as a writer and for the debate with Mannathu Padmanabhan on ‘paurasamathvam’ and other topics. His oil paintings became world famous as it was displayed even in Buckingham Palace. When asked about his life and God, his opinion was that he is like a little child playing with sand, and knows nothing, and that God is doing something through him. This is the type of humility we need in front of God instead of the all knowing attitude some displays here.
ഉപദേശിക്കു പറയുവാൻ ഉള്ളത് 2021-02-20 12:58:03
ഉപദേശിക്കു പറയുവാൻ ഉള്ളത്: ഞാൻ കൊല്ലത്തു ഒരു തെങ്ങു ചെത്തുകാരൻ ആയിരുന്നു. എൻ്റെ 40 വയസ്സിൽ ഞാൻ തെങ്ങിൽ നിന്നും വീണു, 6 മാസം കിടന്നു, പിന്നീട് ഷാപ്പിൽ സപ്പ്ളെ ആയി, 4 പെൺമക്കളെ പോറ്റുവാൻ ഷാപ്പിലെ വരുമാനം പോരാ എന്ന് വന്നു. കുടിച്ചു ബൂസ് ആയവരിൽ നിന്നും ഞാൻ ഇരട്ടിയിൽ കൂടുതൽ പണം വാങ്ങിയിരുന്നു. ഒരിക്കൽ എനിക്ക് എൻ്റെ കർത്താവ് പ്രത്യക്ഷപെട്ടു, അന്നുമുതൽ ഞാൻ ബൈബിൾ പഠിച്ചു. ഞാനും എൻ്റെ കുടുംബവും സ്നാന പെട്ടു-ഹല്ലെലുയ്യ. ഞാൻ അബ്‌റാഹാം, ഭാര്യ സാറായി, മക്കൾ -ഏലിസബേത്, രൂത്തും, റിബേക്കയും, മറിയ, ഇപ്പോൾ കർത്താവിനുവേണ്ടി വേല ചെയ്യുന്നു. സ്തോത്രം ഹല്ലെലുയ്യ. ദൈവ കൃപയിൽ എനിക്ക് ഇപ്പോൾ നടു വേദന ഇല്ല. കർത്താവ് എന്നെ അനുഗ്രഹിച്ചു. ഇ കർത്താവ് ഇല്ല എന്ന് ആർക്ക് തെളിയിക്കാൻ സാധിക്കും. ഞാൻ തന്നെയാണ് ദൈവം ഉണ്ട് എന്നതിന് തെളിവ് -കർത്താവിന്റെ കൃപയാൽ കർത്താവിന്റെ ദാസൻ എബ്രഹാം ഉപദേശി.
IMAGINATION 2021-02-20 13:07:34
Our knowledge of God is limited because our knowledge is limited. But the more we learn, we realize that god is a myth created by literature & shamans -the primitive priests. Read, learn, understand, analyse what you learned. Then you will be able to understand we cannot say there is a god or there is no god. The god you see in revelation is your own imagination. What you eat & drink affects your brain activity. -andrew
Vayanakaran 2021-02-20 13:19:05
അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാഹിത്യ നിലവാരം വളരെ കുറവാണെന്നു നാട്ടിലെ എഴുത്തുകാർ പറയുന്നത് എത്ര ശരിയെന്നു ഈ ലേഖനത്തിനു ചുവട്ടിൽ വന്ന കമന്റുകളുടെ എണ്ണം തെളിയിക്കുന്നു. മതത്തിലും പള്ളിയിലും ആണ് അറിവ് എന്ന് വായനക്കാർ പ്രകടമാക്കുന്നു. മൗലികമായ രചനകൾ തിരിച്ചറിയാനും അവർ ശ്രമിക്കുന്നില്ല. ഓരോ എഴുത്തുകാരനും എഴുതുന്നത് മൗലികമായിരിക്കണം. ഉദ്ധരണങ്ങൾ എവിടെനിന്നും എഴുതണം. നല്ല രചനകൾക്ക് ഒന്നോ രണ്ടോ കമന്റ് കിട്ടുന്നത് ഒരു ചെറിയ ശതമാനം സാഹിത്യം ഇഷ്ടപ്പെടുന്ന വായനക്കാർ ഉണ്ടെന്ന തെളിവാണ്.
Raju Thomas 2021-02-20 13:52:46
Congratulations to Sree Pulickal for eliciting so many weighty comments. എങ്കിലും, എനിക്കു തോന്നുന്നു, "മായയും നീയേ, മായാകാരണനും നീയേ." ഈ മായാപടം നീക്കാൻ ഇനിയും എഴുതുമല്ലൊ.
പപ്പു 2021-02-20 16:20:39
മലയാളി എഴുത്തുകാരുടെ സാഹിത്യ വിവരത്തെ വിലയിരുത്താൻ നാട്ടിലെ മലയാളിക്ക് എന്ത് യോഗ്യത . നമ്മൾ ഒക്കെ ചെയ്യുന്നതേ അവരും ചെയ്‌യുന്നുള്ളു . മോഷണം! സാഹിത്യ മോഷണം. വായനക്കാരൻ എന്ന് പേരുള്ളത്കൊണ്ട് എല്ലാം വായിച്ചിട്ടില്ലല്ലോ ? എല്ലാം വായിച്ചിട്ട് വാ. എന്നിട്ട് ഞാൻ പറഞ്ഞു തരാം സാഹിത്യം എന്താണെന്ന്. ഹീ ഹീ ഹി
പപ്പു 2021-02-20 16:28:53
നിങ്ങളാണ് ആരാണ് ദൈവത്തെ കുറിച്ച് സംസാരിക്കാൻ ? ദൈവത്തിന്റ പിതാവോ ? എപ്പഴാണ് നിങ്ങൾക് വെളിപാട് കിട്ടിയത് ? നിങ്ങൾക്ക് മാത്രമേ വെളിപാട് വരൂ ? ഇത് നല്ല തമാശ . എനിക്ക് എത്രപാവശ്യം വെളിപാട് കിട്ടുന്നു . ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലൊല്ലോ എനിക്ക് ദൈവത്തെ അറിയാമെന്ന് . നിങ്ങൾക്ക് ദൈവത്തെ അറിയാൻ വയ്യെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക് ദൈവം ആരാണെന്ന് . അപ്പോൾ ഞാൻ പറഞ്ഞു തരാം ദൈവം ആരാണെന്ന് ? നിങ്ങൾ പുസ്തകം താഴെവച്ചിട്ട് എന്റെ അടുത്തുവാ . ഞാൻ കാണിച്ചു തരാം ദൈവത്തെ . ഇത് നല്ല തമാശ ഹീ ഹീ
Sudhir Panikkaveetil 2021-02-20 19:22:52
ദൈവങ്ങളും ആൾദൈവങ്ങളും മനുഷ്യന്റെ പ്രത്യേകിച്ച് മലയാളിയുടെ ദൗർബല്യം ആണ്. എഴുത്തുകാർ എഴുതട്ടെ, വായനക്കാർ പ്രതികരിക്കട്ടെ. അങ്ങനെ പാവം ദൈവം ജീവിച്ചുപോട്ടെ. ( ദൈവങ്ങൾ , ബഹുവചനം ഉപയോഗിക്കേണ്ടി വരുന്നു, കാരണം നമ്മൾക്ക് പരിചയമുള്ള മതക്കാർക്കൊക്കെ ഓരോ ദൈവങ്ങൾ ഉണ്ട്)
V.George 2021-02-20 22:39:14
Most of the friends who wrote comments are defending the Christian faith as the true faith! Can you clear my doubts? Is Jesus the incarnation of the Jehovah who liked human sacrifice? Where you got the idea of Trinity? When Jesus was on the earth, what Jehovah was doing? They are one or two? Where was this Holy Spirit when Jesus was tested by Satan? Can anyone explain this theory of One in Three and Three in One? Is it just a mind game?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക