Image

തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )

Published on 20 February, 2021
തനയ ദുഃഖം  ( കവിത : സിസിലി. ബി (മീര) )
സർവ്വം സഹ തൻ മാറിടത്തിൽ തല്ലിയലച്ചു വിലപിച്ച മകളെ 
ഒടുവിലാ ഹൃത്തടം പിളർന്നമ്മ ഉള്ളിലാക്കി.. 
അമ്മയിലലിഞ്ഞ പൊന്മകൾ അന്നേ പറഞ്ഞതാണ്..
നിന്നോട് ചേർന്നിനിയുമെത്ര അധർമ്മങ്ങൾ കാണേണ്ട് ഞാൻ, 
കാറ്റ് പറിച്ചെടുത്ത നിൻ ഞരമ്പുകളിൽ 
കുരുങ്ങിയ വാകമരം കടപുഴകുമ്പോൾ,
നിന്നോട് മാപ്പ് അപേക്ഷിച്ചു പറഞ്ഞതും,...
ഇനിയും പടർന്നു പന്തലിച്ചു നിന്നീ 
അധർമ്മങ്ങൾ എന്തിനു കാണേണ്ട് ഞാൻ,... 
പാടത്തു കള നട്ടിട്ടവർ ചൊല്ലുന്നതിങ്ങനെ, 
പണ്ടേ പോലെ ഫലപൂഷ്ടി ഇല്ല എന്ന്.. 
കാലൻ കുടയുമായി നിന്ന പെരിയവർ പറഞ്ഞതോ,... 
ഭൂമിക്കും പരിധികൾ ഏറെയായി.. 
അമ്മയൊരുനാൾ ഹൃദയ വേദനയാൽ പുളഞ്ഞതാണ്,.. 
കൈകൾ നെഞ്ചിൽ വെച്ചതും നിന്മേലെ വന്നുതിർന്ന 
ഭാരം ഹൃദയ വേദന മുറിക്കുന്നു.. 
കനലായി വന്നു നിൻ മാറിൽ അലിഞ്ഞപ്പോൾ, 
ചേർത്ത നിൻ മകളിടം പൊള്ളുന്നു... 
മോചനം എന്നമ്മയ്ക്ക് ഒരുനാളും ഇല്ലെന്ന സത്യം അറിയുന്നു... 
പിടയുന്നു ഹൃദയം.. വിതുമ്പുന്നു ചുണ്ടുകൾ.... 
കൈകൾ കൂപ്പി കാലടിയിൽ വീണു ചൊല്ലുന്നു.... 
"സർവ്വം സഹ സർവ്വം സഹ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക