Image

കുവൈറ്റില്‍ മലയാളി യുവതി അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായി

Published on 21 February, 2021
 കുവൈറ്റില്‍ മലയാളി യുവതി അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായി


കുവൈറ്റ് സിറ്റി : മലയാളി യുവതി കുവൈറ്റില്‍ നിര്യാതയായി വയനാട് കമ്പളക്കാട് സ്വദേശി ബിന്ദു സ്റ്റീഫനാണ് (38 ) മരിച്ചത്. ദീര്‍ഘകാലമായി മുബാറക് ഹോസ്പിറ്റലില്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. കുവൈറ്റില്‍ ഹോം നഴ്‌സ് ആയിരുന്നു.

ഭര്‍ത്താവ് :ഷാജി. മകന്‍ : ഷാല്‍വിന്‍.

മൃതദേഹം ഐസിഎഫിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക