ദൃശ്യം 2 ഈശ്വരാനുഗ്രഹം; അന്‍സിബ ഹസ്സന്‍
FILM NEWS
21-Feb-2021
FILM NEWS
21-Feb-2021

ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധ നേടിയ അന്‍സിബ ഹസന്‍ രണ്ടാം ഭാഗത്തിലും തിളങ്ങി. ഇരു ഭാഗങ്ങളിലും മോഹന്‍ലാലിന്റെ മൂത്ത മകളുടെ വേഷമാണ് അന്‍സിബ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ അന്‍സിബയുടെ കഥാപ്ത്രത്തിന്റെ അഭിനയ സാധ്യത കൂടുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ മോഹന്‍ലാല്‍ നായകനായ 'ഇന്നത്തെ ചിന്താ വിഷയം' എന്ന സിനിമയിലെ സ്‌കൂള്‍ കുട്ടിയുടെ വേഷത്തിലൂടെ സിനിമയിലെത്തിയ അഭിനേതാവ് എന്നത് അന്‍സിബയുടെ കാര്യത്തില്‍ തീര്‍ത്തും യാദൃശ്ചികം. ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അന്‍സിബ വീണ്ടും ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. 2019 ലെ 'പെണ്ണൊരുത്തി' എന്ന സിനിമയ്ക്ക് ശേഷം ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിലാണ് അന്‍സിബയെ പ്രേക്ഷകര്‍ ദൃശ്യം 2ന് മുമ്പായി കാണുന്നത്.
എന്നാല്‍ അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്‍സിബയുടെ പ്രതികരണം.
'നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങള്‍ക്കും, കഠിന പ്രയത്നങ്ങള്‍ക്കും, ഒഴിവാക്കപ്പെടലുകള്‍ക്കും ഒടുവില്‍ ദൃശ്യം എന്ന ഗംഭീര ചിത്രത്തില്‍ അവസരമൊരുങ്ങി. ആദ്യ ഭാഗത്തില്‍ അഭിനയിച്ചവരുടെ പേരിന്റെ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടു. എന്നാല്‍ അഭിനയം വിട്ട ഞാന്‍ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാന്‍ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാന്‍ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്റെ ഭാവിയെയും മെച്ചപ്പെടുത്താന്‍ സഹായിച്ച മോഹന്‍ലാല്‍ സാറിനും ആന്റണി പെരുമ്ബാവൂര്‍ സാറിനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു,'
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments