സിനിമ സംവിധായകന്റെ കലയാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ദൃശ്യം 2: കിഷോര്‍ സത്യ
FILM NEWS
21-Feb-2021
FILM NEWS
21-Feb-2021

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. ഇപ്പോള്‍ ദൃശ്യം 2നെ കുറിച്ച് സുഹൃത്തും സംവിധായകനുമായ ജീത്തു ജോസഫിനെ കുറിച്ചുമാണ് കിഷോര്‍ സത്യ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു താരം സിനിമയെ കുറിച്ച് വാചാലനായത്.
കിഷോറിന്റെ കുറിപ്പ്,
സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ് നായകന്മാരും പരാജയപ്പെടുന്ന സിനിമകള്‍ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏല്‍പ്പിക്കാറുള്ളത്.
എന്നാല്‍ സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് 'ദൃശ്യം 2' ലൂടെ ജീത്തു ജോസഫ്. അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോള്‍ അതിന് ഇരട്ടി മധുരം.മലയാളത്തില്‍ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങള്‍ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം മാത്രം മനസ്സില്‍ കണ്ട് ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയില്‍ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയതും.
എന്നാല്‍ ദൃശ്യത്തിന്റെ തിരക്കഥയോടൊപ്പം തന്നെ ചെയ്തു വച്ച ഒരു രണ്ടാം ഭാഗത്തിന്റെ ചാരുത ദൃശ്യം 2 ല്‍ നമുക്ക് അനുഭവപ്പെടുന്നു. 6 വര്‍ഷങ്ങള്‍ കൊണ്ട് ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് ഉണ്ടാകാവുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ചും വളരുന്ന കുട്ടികളില്‍. ജോര്‍ജ്കുട്ടിയുടെ മാറ്റം, ഒരുവന്‍ പണം വരുമ്പോള്‍ നാട്ടുകാരില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഇവയൊക്കെ സൂക്ഷ്മമായി പ്രതിപാദിക്കാന്‍ ജീത്തുവിന് സാധിച്ചു.
പഴയ കേസിന്റെ ഒരു തുടര്‍ അന്വേഷണവും അതിനെ നായകന്‍ എങ്ങനെ നേരിടുമെന്നതുമാവും പുതിയ കഥ എന്ന പ്രേക്ഷകന്റെ മുന്‍ ധാരണകള്‍ എഴുത്തിന്റെ ഘട്ടത്തില്‍ ജീത്തുവിന് വന്‍ ബാധ്യത ആയിരുന്നിരിക്കണം. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയില്‍ പ്രേക്ഷകരെ പരാജയപോയെടുത്താന്‍ ജീത്തു ജോസഫ് എന്ന എഴുത്തുകാരന് സാധിച്ചപ്പോള്‍ തന്നെ പകുതിയില്‍ അധികം ഉത്തരവാദിത്തം പൂര്‍ത്തിയായി.
ജീത്തുവിന്റെ ഫേസ്ബുക് പേജിന്റെ ആദ്യ കവര്‍ ഫോട്ടോ 'I am just a story teller'എന്നായിരുന്നു. അതെ ജീത്തു, താങ്കള്‍ ഒരു നല്ല കഥ പറച്ചില്‍കാരന്‍ ആണ്. ആ കഥകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങള്‍ ആസ്വദിക്കുന്നത്.
ഈ ചിത്രം തീയേറ്ററിന്റെ ആളനക്കത്തിലും ആരവത്തിലും കാണാന്‍ സാധിച്ചില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം മാത്രം. അത് കാലത്തിന്റെ അപതീക്ഷിത തിരിച്ചിലില്‍ നമ്മള്‍ ചെന്നുപെട്ട ഒരു ഗതികേട് കൊണ്ട് മാത്രമെന്നു കരുതി സമാധാനിക്കാം.
ഒപ്പം ജീത്തു ജോസഫുമായി സൗഹൃദം ഉണ്ടെന്നു മറ്റുള്ളവരോട് പറയുമ്പോള്‍ ഇപ്പോള്‍ എന്റെ തല കൂടുതല്‍ നിവര്‍ന്നിരിക്കുന്നു. ജീത്തുവിന്റെ പേനയില്‍ ഇനിയും ഒരുപാടു അത്ഭുതങ്ങളും വിസ്മയങ്ങളും ഒളിഞ്ഞിരിക്കുന്നു. അവയ്ക്കായി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു....... സ്നേഹത്തോടെ..... പ്രതീക്ഷയോടെ......
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments