ഷൂട്ടിംഗിനിടെ നടന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണു
FILM NEWS
22-Feb-2021
FILM NEWS
22-Feb-2021

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരിസായ സീല്‍ ടീമിലെ നടന്‍ ജസ്റ്റിന്‍ മെല്‍നിക്കിന് ഹെലികോപ്റ്ററില്‍ നിന്ന് വീണ് പരിക്കേറ്റു. വാരാന്ത്യത്തില്‍ പരസ്യ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണ് പരിക്കേറ്റ താരം വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങുന്നതിനിടെയാണ് സംഭവം. കാലിഫോര്‍ണിയയിലെ ബ്ലൂ ക്ലൗഡ് മൂവീ റാഞ്ചിന് പുറത്താണ് ഷൂട്ടിംഗ് നടന്നത്. 20 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്.
സീല്‍ ടീമില്‍ പൊലീസ് ഉദ്യോഗസ്ഥനായി തിളങ്ങിയ താരമാണ് ജസ്റ്റിന്‍ മെല്‍നിക്ക്. ബ്രോക്ക് റെയ്‌നോള്‍ഡ്‌സ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സീരിസില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഷോയുടെ ഡോഗ് ഹാന്‍ഡിലറായി താരം സേവനം ചെയ്തിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments