Image

ആഴക്കടൽ മൽസ്യബന്ധനം: ഫോമാ ചർച്ച ചെയ്തു

Published on 22 February, 2021
ആഴക്കടൽ മൽസ്യബന്ധനം: ഫോമാ ചർച്ച ചെയ്തു
ആഴക്കടൽ മൽസ്യബന്ധന കമ്പനി ഇ.എം.സി.സി.യുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലം   ഫോമാ ചർച്ച ചെയ്തു   

കമ്പനിയുമായി തന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഡോ.  എം.വി. പിള്ള ഫോമാ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.  

ഫോമാ നേതാക്കൾക്ക് സ്വകാര്യ സാരംഭങ്ങളിൽ പ്രവർത്തിക്കാമെങ്കിലും അത് സംഘടനക്ക് പേരുദോഷം വരുത്തുന്ന രീതിയിലാകരുതെന്ന് പൊതുവെ അഭിപ്രായമുയർന്നു. സംഘടനയെ സംശയ ദൃഷ്ടിയോടെ നോക്കാൻ പലർക്കും ഇത് കാരണമാവും.

അതെ സമയം ആഴക്കടൽ മൽസ്യബന്ധനം സർക്കാർ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയതിനാൽ പദ്ധതിയിൽ നിന്ന് ഭാഗികമായി പിന്മാറുന്നുവെന്നു കമ്പനി ലോംഗ് ഐലൻഡ്, ന്യുയോർക്കിൽ നിന്നുള്ള  പ്രസിഡന്റ് ഷിജു വർഗീസ് മെത്രട്ടയിൽ  വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ പ്ലാന്റ് ആണ് തുടരുക.  

ഇതിനിടെ കേരളം ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. 400 ട്രോളറുകളും 5 മദർഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം.  അന്വേഷണത്തിന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചുമതല.

യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.  

ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്. കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
Joseph Kunju 2021-02-22 15:42:48
To whomever concern. Fomaa is destroyed by individuals greediness. What a Shame now as a Fomaa believer is ashamed And also dont trust the behind the Scene activities of Fomaa
true man 2021-02-22 16:23:45
First news changed and it was the true news. Some self proclamied leaders used somebody for their personal benefit. Need an investigation
Raju Mylapra 2021-02-22 16:26:41
ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു….
social media 2021-02-22 18:08:21
ഒന്നും രണ്ടും രൂപയല്ല, 5000 കോടി രൂപയും ചുമന്ന് അയാൾ കേരള സർക്കാരിൻ്റെ ഓഫീസുകൾ കയറിയിറങ്ങി നടക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷമായി. കയ്യിട്ട് വാരി നക്കാൻ നല്ലൊരവസരം വന്നിട്ടും മര്യാദയ്ക്ക് ഒരു കരാർ ഒപ്പിടാൻ നേരം കിട്ടാത്ത പിണറായി വിജയനും മേഴ്സിക്കുട്ടിയമ്മയും ഇവിടെ എന്ത് വികസനം കൊണ്ടുവരുമെന്നാണ് കമ്മികളെ നിങ്ങൾ വീമ്പിളക്കുന്നത്? 5000 കോടി നിക്ഷേപം നടത്തുമെന്ന് തീരുമാനിച്ചിടത്തെ പ്രതിപക്ഷ നേതാവിനെയോ മറ്റ് പാർട്ടി നേതാക്കളെയോ ഒരു വട്ടം പോലും കണ്ട് ഒരു പിന്തുണ പോലും ചോദിക്കാതിരിക്കാൻ ഭയങ്കരമായ ശ്രദ്ധ കാണിച്ച അമേരിക്കനച്ചായൻ യേശുക്രിസ്തുവിനെപ്പോലെ വിശുദ്ധനല്ലിയോ? മറ്റേ നായർ ബ്രോയുടെ യോഗമാണ് യോഗം - ഇനി ചെന്നിത്തല ജിയുടെ ചീഫ് സെക്യൂരിറ്റി സെക്രട്ടറിയായ് കുറച്ചു കാലം കഴിഞ്ഞു കൂടാം!
renji 2021-02-22 20:46:46
It is quite remarkable that some community-minded fellow Malayalees want to put their poor fishermen brothers (who rescued us during floods) out of work and into permanent poverty and misery! Congrats FOMAA leaders! Great work by the so-called Business Council!
Fomaan 2021-02-22 22:55:01
കൊടിയുമായി പാർലമെന്റ് ആക്രമിക്കാൻ പോയതും, ഫോമാ PRO രാജി വച്ചതും, താമ്പായിലെ ഉദ്‌ഘാടന അങ്കവും, പണ്ടൊരിക്കൽ തോറ്റ പ്രസിഡന്റ് സ്ഥാനാർഥി ഫോമായുടെ തിരഞ്ഞെടുപ്പിനെയും കൺവെൻഷനെക്കുറിച്ചും മോശമായി പരമ്പര എഴുതിയതും, ഒരു മുൻ സെക്രെട്ടറിയുടെ അശ്ളീല  ടെക്സ്റ്റുകൾ പുറത്തതായതിന്റെയൊക്കെ  കൂട്ടത്തിൽ ഇതും കൂടി.
Just an observer I’m 2021-02-22 23:02:28
We’re writing this as persons who once belonged to these so called “prestigious Malayalee community organizations” What any one individual, no matter their position whether it be an executive or committee member, these people are volunteering their time to support the community. What they do outside of fomaa is their personal business. Their title with fomaa should they have one is something that is superficial. A posting that can be used on resumes or whatever their heart desires and they deserve to do so because they allocated their time and resources to support an organization. What is amusing is that very organization and the rotating officials feel like they have the power to interfere in personal affairs of these individuals What this person was allegedly involved with has no ties to fomaa or any community organization. And should people want to try and tear this person apart: there other evidentiary proof of former leaders and officials doing far worse to tarnish the “pristine reputation” of the fomaa organization such as various belittling of other members within the community (of which the mission of the organization is to uplift all those of Malayalee origin in the USA), various men trying to get with other women by sending explicit messages and actual screenshots of it, plus plenty plenty more. Again, as an observer: how the media is portraying and reporting the news is absolutely deplorable. Not only do they not have the full facts thus creating fake news but also just siding with one side of the story. Utterly disappointed in this community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക